കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന്റെ ചിത്രം മാറ്റിയെഴുതി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്; അപമാനിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ല

  • By Desk
Google Oneindia Malayalam News

ദില്ലി/ശ്രീനഗര്‍: കശ്മീരിനെ അടിമുടി മാറ്റിയെഴുതുകയാണ് കേന്ദ്രസര്‍ക്കാര്‍. കശ്മീരില്‍ ജോലി ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ സംബന്ധിച്ച് പുതിയ വിജ്ഞാനപം ഇറക്കി. കശ്മീരിലെ സ്ഥിരതാമസ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം.

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 15 വര്‍ഷമായി താമസിക്കുന്ന വ്യക്തിയെ സ്ഥിരതാമസക്കാരനായി കണക്കാക്കുമെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇയാള്‍ക്ക് കശ്മീരില്‍ ജോലിക്ക് അപേക്ഷിക്കാം. ഇതുകൂടാതെയുള്ള മാറ്റങ്ങളും മാനദണ്ഡങ്ങളില്‍ വരുത്തി. ഇതിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ മാനദണ്ഡങ്ങള്‍

പുതിയ മാനദണ്ഡങ്ങള്‍

15 വര്‍ഷം കശ്മീരില്‍ താമസിക്കുന്ന വ്യക്തിയെ മാത്രമല്ല സ്ഥിരതാമസക്കാരനായി കണക്കാക്കുക. ഏഴ് വര്‍ഷമായി കശ്മീരില്‍ പഠിക്കുന്ന വിദ്യാര്‍ഥി, കശ്മീരില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതിയ വ്യക്തി എന്നിവരെല്ലാം സ്ഥിരതാമസ യോഗ്യതയുള്ളവരായി മാറും. കഴിഞ്ഞ പത്ത് വര്‍ഷമായി കശ്മീരില്‍ സേവനം അനുഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

തഹസില്‍ദാര്‍ തീരുമാനിക്കും

തഹസില്‍ദാര്‍ തീരുമാനിക്കും

തങ്ങളുടെ പരിധിയിലെ തഹസില്‍ദാര്‍മാര്‍ക്കാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരമുള്ളത്. മറ്റ് ഏത് ഓഫീസര്‍ക്കാണ് ഈ അധികാരമുള്ളത് എന്ന് കശ്മീര്‍ സര്‍ക്കാരിന് തീരുമാനിക്കാം. നോണ്‍ ഗസറ്റഡ് റാങ്കിലെ ഏറ്റവും താഴ്ന്ന തസ്തിക വരെയുള്ള ജോലി ലഭിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് സാധിക്കും.

എട്ട് മാസത്തിന് ശേഷം

എട്ട് മാസത്തിന് ശേഷം

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ്. എട്ട് മാസത്തിന് ശേഷമാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ജൂനിയര്‍ പോസ്റ്റിലേക്കും കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും തഹസില്‍ദാര്‍ നല്‍കുന്ന താമസ രേഖകയുണ്ടെങ്കില്‍ ഇനി അപേക്ഷിക്കാന്‍ സാധിക്കും. നേരത്തെ കശ്മീരികള്‍ക്ക് മാത്രമായി മാറ്റിവച്ച തസ്തികകളായിരുന്നു ഇത്. അടിസ്ഥാന ശമ്പളം 25500 രൂപയായ തസ്തികയിലേക്കാണ് പുതിയ മാറ്റങ്ങള്‍ മാനദണ്ഡമാക്കുക എന്നും വിജ്ഞാപനത്തില്‍ പറുയന്നു.

ഒമര്‍ അബ്ദുല്ല പറയുന്നു

ഒമര്‍ അബ്ദുല്ല പറയുന്നു

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല രംഗത്തുവന്നു. രാജ്യം മൊത്തം കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിന്റെ അസ്ഥിത്വം നശിപ്പിക്കാന്‍ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രം വാഗ്ദാനം ചെയ്ത സംരക്ഷണം പുതിയ വിജ്ഞാപനത്തില്‍ കാണുന്നില്ല. കശ്മീരിലെ ജനങ്ങളെ അപമാനിക്കുകയാണ് സര്‍ക്കാരെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.

കശ്മീര്‍ സംസ്ഥാനം ഇല്ല

കശ്മീര്‍ സംസ്ഥാനം ഇല്ല

കഴിഞ്ഞ ആഗ്‌സറ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

ലഡാക്കിന്റെ അവസ്ഥ

ലഡാക്കിന്റെ അവസ്ഥ

അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതായി.

ഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക; പ്രതികാരനടപടി അവസാനിപ്പിക്കും, യൂറോപ്പില്‍ നിന്ന് ചരക്കെത്തുംഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക; പ്രതികാരനടപടി അവസാനിപ്പിക്കും, യൂറോപ്പില്‍ നിന്ന് ചരക്കെത്തും

ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍

English summary
Amit Shah reworks Kashmir’s domicile law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X