കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനിലെ കൃത്രിമം; പ്രതിപക്ഷത്തോട് ചോദ്യങ്ങളുമായി അമിത് ഷാ, ട്വിറ്ററിലൂടെ 6 ചോദ്യങ്ങൾ!

Google Oneindia Malayalam News

ദില്ലി: വോട്ടിങ് മെഷീനുകളിൽ ക-ത്രിമത്വം കാണിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ചോദ്യങ്ങൾ ചോദിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ട്വിറ്ററിലായിരുന്നു ഹിന്ദി ഭാഷയിൽ അമിത് ഷാ യുടെ ചോദ്യങ്ങൾ. വിവിപാറ്റുകള്‍ കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കാനാണ്. വീണ്ടും വീണ്ടും വോട്ടിങ് മെഷീനിന്റെ സുതാര്യത ചോദ്യം ചെയ്യുന്നത് എത്രത്തോളം നീതിയുക്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019 ഫലം; അതിവേഗ അപ്‌ഡേറ്റുകളും സമഗ്രമായ കവറേജും വൺഇന്ത്യയിൽ</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019 ഫലം; അതിവേഗ അപ്‌ഡേറ്റുകളും സമഗ്രമായ കവറേജും വൺഇന്ത്യയിൽ

കഴിഞ്ഞ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തില്‍ എഎപി അധികാരത്തില്‍ എത്തിയപ്പോള്‍ എന്തുകൊണ്ട് കെജ്രിവാള്‍ ഈ വിമര്‍ശനവം നടത്തിയില്ലെന്നായിരുന്നു അമിത് ഷായുടെ ആദ്യ ചോദ്യം. നിരന്തരം ഹാക്കിങ് ആരോപണം ഉയര്‍ത്തുന്ന പ്രതിപക്ഷം ഇക്ട്രോണിക്ക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെടുന്നു.

Amit Shah

എക്‌സിറ്റ്‌പോളുകള്‍ ബിജെപി വിജയം പ്രവചിച്ചതിന് ശേഷമാണ് പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ചില നേതാക്കള്‍ തങ്ങള്‍ക്ക് അനുകൂലമായ ഫലം ഉണ്ടായില്ലെങ്കില്‍ അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുകയാണ്. ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാവിലിലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു. വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രതിപക്ഷം വോട്ടെണ്ണല്‍ രീതിയില്‍ മാറ്റം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു തരത്തിലുള്ള അക്രമങ്ങള്‍ക്കും ഇവിടെ ഉണ്ടാവാന്‍ അനുവധിക്കില്ലെന്നാണ് പ്രതിപക്ഷത്തോട് പറയാനുള്ളതെന്നും അമിത് ഷാ ട്വിറ്റർ പോസ്റ്റിലൂടെ വ്യക്തമാക്കി. എക്‌സിറ്റ്‌പോളുകള്‍ വ്യക്തികളുമായി സംസാരിച്ച് തയ്യാറാക്കുന്നതാണെന്നും അതിന് പ്രതിപക്ഷം വോട്ടിങ് മെഷീനുകളെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യവുമായി അരുൺ ജെയ്റ്റ്ലിയും രംഗത്ത് വന്നിരുന്നു.

English summary
Amit Shah's 6 queries for EVM fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X