കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി തൊപ്പി വേണ്ട'; ബിജെപി തൊപ്പി ധരിപ്പിക്കാനുള്ള അമിത് ഷായുടെ ശ്രമം എതിര്‍ത്ത് പേരക്കുട്ടി

Google Oneindia Malayalam News

അഹമ്മദാബാദ്: മണ്ഡലം മാറി പ്രചരണം നടത്തുക, കോടതി മുറിയില്‍ കയറി വോട്ട് ചോദിക്കുക, അങ്ങനെ ആളുകള്‍ക്ക് ചിരിക്കാന്‍ വകയുള്ള രസകരമായ ഒട്ടേറെ സംഭവങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

<strong>സത്യത്തില്‍ എന്താണ് 'squeamishly' യുടെ അര്‍ത്ഥം, തരൂര്‍ പറയുന്നു, ട്രോളാന്‍ 'കല്‍പ്പനയുടെ പ്രസവവും'</strong>സത്യത്തില്‍ എന്താണ് 'squeamishly' യുടെ അര്‍ത്ഥം, തരൂര്‍ പറയുന്നു, ട്രോളാന്‍ 'കല്‍പ്പനയുടെ പ്രസവവും'

സ്ഥാനാര്‍ത്ഥിയുടെ പ്രധാന്യത്തിനനുസരിച്ച് ഇത്തരം സംഭവങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധയും വര്‍ധിക്കുന്നു. ഗാന്ധി നഗറില്‍ മത്സരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയപ്പോള്‍ ഉണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അദ്വനിയുടെ മണ്ഡലം

അദ്വനിയുടെ മണ്ഡലം

നിരവധി തവണ ഗുജറാത്ത് നിയമസഭാംഗമായിട്ടുണ്ടെങ്കിലും
ബിജെപിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ഇതാദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വനിയുടെ മണ്ഡലത്തിലാണ് അമിത് ഷാ മത്സരിക്കുന്നത്.

രസകരമായ സംഭവം

രസകരമായ സംഭവം

അമിത് ഷാ തന്‍റ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിയുടെ ഓഫിസിലേക്ക് നീങ്ങുന്നതിനിടയാണ് രസകരമായ സംഭവം ഉണ്ടാകുന്നത്. പത്രിക സമര്‍പ്പിക്കാന്‍ അമിത് ഷാ പ്രകടനമായി നീങ്ങുന്നതിനിടെയാണ് കുടുംബാംഗങ്ങള്‍ സ്വീകരിക്കാന്‍ എത്തുന്നത്.

പേരക്കുട്ടി

പേരക്കുട്ടി

കുടുംബാംഗങ്ങളോടൊപ്പം എത്തിയ പേരക്കുട്ടിയെ അമിത് ഷാ വാരിയെടുത്ത് ഒപ്പം ചേര്‍ത്തു. പേരകുട്ടിയെ കൈയിലെടുത്ത് ലാളിച്ച അദ്ദേഹം കുട്ടിയുടെ തലയിലുണ്ടായിരുന്ന തൊപ്പി മാറ്റി ബിജെപി തൊപ്പി ധരിപ്പിക്കാന്‍ ശ്രമിച്ചു.

അത്രയക്ക് പിടിച്ചില്ല

അത്രയക്ക് പിടിച്ചില്ല

വെള്ളയില്‍ നല്ല പൂക്കളുള്ള തൊപ്പി എടുത്തുമാറ്റിയാണ് കാവി തൊപ്പി അണിയിപ്പിക്കാനുള്ള മുത്തച്ഛന്‍റെ ശ്രമം കൊച്ചുമകള്‍ക്ക് അത്രയക്ക് പിടിച്ചില്ല. ബിജെപി തൊപ്പി ധരിപ്പിക്കാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ കൊച്ചുമകള്‍ ചെറുത്തു.

തൊപ്പി വലിച്ചൂരി

തൊപ്പി വലിച്ചൂരി

ചിരിച്ചു കൊണ്ട് രണ്ടാമതും ബിജെപി തൊപ്പിയണിയിക്കാന്‍ അമിത് ഷാ ശ്രമിച്ചെപ്പോള്‍ കൊച്ചുമകള്‍ തൊപ്പി വലിച്ചൂരി. ഒടുവില്‍ കുഞ്ഞിന്റെ വാശിക്ക് മുന്നില്‍ അമിത് ഷായും കുടുംബവും കീഴടങ്ങുകയായിരുന്നു.

ഉറപ്പിച്ചതിന് ശേഷം

ഉറപ്പിച്ചതിന് ശേഷം

തുടര്‍ന്ന് ആദ്യം ധരിച്ചിരുന്ന തൊപ്പി തിരികെ നല്‍കിയപ്പോള്‍ കൊച്ചുമകള്‍ അത് സന്തോഷത്തോടെ വാങ്ങി ധരിക്കുകയായിരുന്നു. വെള്ളയില്‍ നല്ല പൂക്കളുള്ള തൊപ്പി തന്നെയല്ലേ എന്ന് ഉറപ്പിച്ചതിന് ശേഷമായിരുന്നു കൊച്ചുമകള്‍ വീണ്ടും തൊപ്പി ധരിച്ചത്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

അമിത് ഷാ കൊച്ചുമകളെ ബിജെപി തൊപ്പി ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും കുട്ടി തട്ടിമാറ്റുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കയാണ്. ബിജെപി ശരിയല്ലെന്ന് അമിത് ഷായുടെ കൊച്ചുമകള്‍ക്ക് പോലും മനസ്സിലായി എന്ന പരിഹാസത്തോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്..

വീഡിയോ

ട്വീറ്റ്

വലിയ സ്വീകരണം

വലിയ സ്വീകരണം

അതേസമയം, ആദ്യമായി ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ വലിയ സ്വീകരമാണ് ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. വലിയ റാലിയോടെയാണ് അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഉദ്ദവ് താക്കറെയും

ഉദ്ദവ് താക്കറെയും

ഗാന്ധിനഗറിലെ കലക്റ്റർ ഒഫീസിലെത്തിയാണ് അമിത് ഷാ പത്രിക സമർപിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ എന്നിവർ പത്രികാ സമർപണ ചടങ്ങിൽ പങ്കെടുത്തു.

English summary
Amit Shah's granddaughter refuses to wear BJP hat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X