• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!

ഒരു രാജ്യം ഒരു ഭാഷ വേണമെന്ന വാദമാണ് ബിജെപിയുടെയും എൻഡിഎ സർക്കാരിന്റെയും. ബിജെപി ദേശിയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ യും ഇത് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയത്. ഹിന്ദിക്ക് അങ്ങിനെയൊരു ഭാഷയാകാൻ കഴിയുമെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. ഇതിന് പിന്നാലെയാണ് ഭരണഘടനാശില്‍പ്പികള്‍ വിഭാവനം ചെയ്ത പോലെ ബഹുകക്ഷിജനാധിപത്യം ഇന്ത്യയില്‍ വിജയം കണ്ടോയെന്ന് സംശയമാണെന്ന പ്രസ്താവനയുമായി അമിത് ഷാ രംഗത്തെത്തിയത്.

ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ!

ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടി 70 വർഷം കഴിയുമ്പോൾ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടോയെന്ന സംശയമാണ് ജനങ്ങളുടെ മനസ്സിലുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചില സർക്കാരുകൾ 30 വർഷം ഭരിച്ചിട്ട് ഒരു തീരുമാനം മാത്രം കൈക്കൊണ്ടപ്പോൾ, മോദി സർക്കാർ അഞ്ചുവർഷംകൊണ്ട് 50 തീരുമാനമെടുത്തതായി അമിത് ഷാ പറഞ്ഞിരുന്നു. ഇതിലൂടെ ബിജെപിയും അമിത് ഷായും ലക്ഷ്യമിടുന്നത് ഏകകക്ഷി സർവ്വാധിപത്യമാണെന്നത് പകൽപോലെ വ്യക്തമാണ്.

ജനാധിപത്യം ഒറ്റപ്പെടുന്നു

ജനാധിപത്യം ഒറ്റപ്പെടുന്നു

നരേന്ദ്ര മോദിയുടെയും അമിത്‌ഷായുടെയും ഒറ്റ പാർടി ഭരണത്തിൽ ജനാധിപത്യം ഒറ്റപ്പെടുകയാണ്‌. ഇതിന് ഉദാഹരണമാണ് കശ്മീരിലെ വിഷയങ്ങൾ. ഇപ്പോഴും പൂർവ്വ സ്ഥിതിയിലായിട്ടില്ല കശ്മീർ. ശക്തമായ ഒരു ദേശീയ ജനാധിപത്യത്തിന്റെ അഭാവം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. മോദി-ഷാമാരുടെ കുശലതയും സംഘടനാപാടവവും മികച്ചതാണെന്ന് മാത്രമേ പറയാനാകൂ. തകർച്ച അനുഭവിക്കുന്ന ഘടകക്ഷികൾ ബിജെപിയെ സംബന്ധിച്ചിടത്തോളം മോദിയുടെയും അമിത് ഷായുടെയും വിജയം തന്നെയാണ്.

തന്ത്രങ്ങൾ മെനയാൻ മിടുക്കൻ

തന്ത്രങ്ങൾ മെനയാൻ മിടുക്കൻ

എല്ലാ സംസ്ഥാനങ്ങളും പിടിച്ചെടുക്കാനുല്ല നെട്ടോട്ടത്തിലാണ് അമിത് ഷാ. അതിനുവേണ്ട തന്ത്രങ്ങൽ കൃത്യമായി മെനയാൻ അമിത് ഷായ്കക് കഴിയുമെന്നത് സമീപകാലത്തെ സംഭവികാസങ്ങൾ തെളിയിച്ചതുമാണ്. ധനശേഷി, പ്രചാരണമിടുക്ക്‌, കുതിരക്കച്ചവടക്കസർത്ത്‌, അന്വേഷണ ഏജൻസികളിലൂടെ പ്രതിപക്ഷത്തെ തളയ്‌ക്കുന്ന ചാണക്യതന്ത്രം എന്നിവയൊക്കെ കൃത്യമായി മെനയാനും നടപ്പിലാക്കാനും അമിത് ഷായ്ക്ക് കവിഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് ഇതിന് ഉദാഹരണമാണ്.

ജനാധിപത്യത്തിന്റെ തകർച്ച

ജനാധിപത്യത്തിന്റെ തകർച്ച

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു സിവിൽ കോഡ്‌ ഇങ്ങനെ ഒട്ടേറെ പ്രഖ്യാപിതലക്ഷ്യങ്ങൾ മോദി-അമിത് ഷാ കൂട്ടുകെട്ടിനുണ്ട്. ഒറ്റ പാർട്ടി ഭരണത്തിൽ പ്രതിപക്ഷവുമായി ഒന്നും ആലോചിക്കേണ്ട കാര്യമില്ലെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയുടെ ജനാധിപത്യം അതോടെ അവസാനിക്കുകയും ചെയ്യും. എന്നാൽ ബിജെപിയെ ഇങ്ങനെ വളരാൻ അനുവദിച്ചതിൽ കോൺഗ്രസിനും അതിന്റേതായ ഉത്തരവാദിത്തമുണ്ട്. പ്രാദേശിക കക്ഷികളുടെ തകർച്യാണ് ബിജെപിയെ ബിജെപിയെ ഇത്തരത്തിൽ ചിന്തിക്കാൻ ഇടയാക്കുന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം.

ഉത്തർപ്രദേശിലെ അവസ്ഥ

ഉത്തർപ്രദേശിലെ അവസ്ഥ

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. അവിടെ അഞ്ച് രാഷ്ട്രീയ കക്ഷികളാണുള്ളത്. ബിജെപി, സമാജ്‌വാദി പാർടി, ബഹുജൻ സമാജ്‌ പാർടി, കോൺഗ്രസ്‌, ഇന്ത്യൻ നാഷണൽ ലോക്‌ദൾ എന്നിവ. കോൺഗ്രസിന് 80 സീറ്റിൽ ഒറ്റ സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. സമാജ്‌വാദി പാർടിയുടെയും ബഹുജൻ സമാജ്‌ പാർടിയുടെയും സഖ്യം ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ കയ്പ്പു നീർ കുടിച്ചതോടെ ഇല്ലാതായി. ഇപ്പോൾ ഉത്തർ പ്രദേശിൽ ശക്തമായ പ്രതിപക്ഷം ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.

ബീഹാറും ഒഡീഷയും...

ബീഹാറും ഒഡീഷയും...

ബീഹാറിലാണെങ്കിൽ ലാലു പ്രസാദിന്റെ പാർട്ടി തകർന്ന് തരിപ്പണമായിരിക്കുകയാണ്. ലാലു പ്രസാദ് യാദവ് അഴിമതി കേസിൽ ജയിലിലുമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും സംസ്ഥാനത്ത് ലഭിച്ചതുമില്ല. ബീഹാറിന്റെ ഭരണം ജെഡിയുവിനാണെന്ന് പറയാമെങ്കിലും ബിജെപിയുടെ കാരുണ്യം കൊണ്ട് മാത്രമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഒഡിഷയിലും ഏതാണ്ട് ഇതുപോലെ തന്നെയാണ് അവസ്ഥ. ബിജു ജനതാദളിനും നവീൻ പട്‌നായിക്കിനും അടിപതറിയ അവസ്ഥയാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചത്.

cmsvideo
  ഹിന്ദി രാജ്യമാക്കാന്‍ വന്ന ഷായെ കണ്ടംവഴിയോടിച്ച് തെന്നിന്ത്യന്‍ ജനങ്ങള്‍
  പ്രദേശിക പാർട്ടികളെ ഉന്മൂലനം ചെയ്യൽ

  പ്രദേശിക പാർട്ടികളെ ഉന്മൂലനം ചെയ്യൽ

  പ്രാദേശിക പാർട്ടികളെ ഒതുക്കാനുള്ള അമിത് ഷായുടെ മറ്റൊരു തന്ത്രം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുക എന്നതാണ്. സിബിഐയും എൻഫോർസ്മെന്റിനെയും കൊണ്ട് ഭീഷണിപ്പെടുത്തി പ്രാദേശിക പാർട്ടികളെ തങ്ങളുടെ വരുതിക്ക് നിർത്താനാണ് അമതി ഷാ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കർണാടകയിലെ കോൺഗ്രസിന്റെ ബലം ഡികെ ശിവകുമാറാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് എൻഫേർസ്മെന്റ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ചിദംബരത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. മമതയുടെ ബംഗാൾ പിടിച്ചെടുക്കാനും സിബിഐയെ തന്നെയാണ് ആയുധമാക്കി അമതി ഷാ ഉപയോഗിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നു ഇത്തരത്തിൽ പ്രദേശിക പാർട്ടികളെ ഉന്മൂലനം ചെയ്യൽ നടന്നത്. അതേ തന്ത്രം തന്നെ പയറ്റി ഏക കക്ഷി സർവ്വാധിപത്യം നിലനിർത്താനാണ് ഇപ്പോൾ മോദി-ഷാ കൂട്ടുകെട്ടും ശ്രമിക്കുന്നത്.

  English summary
  Amit shah's next target is single party democracy?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X