കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചു

Google Oneindia Malayalam News

ദില്ലി: ഏറെ വിവാദമായിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ കടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്ല് പാസായാലും രാജ്യസഭയില്‍ പ്രതിസന്ധിയാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബില്ല് പാസാക്കിയ പോലെ പൗരത്വ ബില്ലും രാജ്യസഭയില്‍ പാസാക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കരുനീക്കം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ചെറു കക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ മന്ത്രിമാര്‍ക്ക് അദ്ദേഹം ചുമതല നല്‍കിയിരുന്നു. മതിയായ പിന്തുണ ലഭിക്കുമെന്ന് ഉറപ്പിച്ച ശേഷമാണ് അമിത് ഷാ പൗരത്വ ബില്ലുമായി മുന്നോട്ടുവന്നിരിക്കുന്നത്....

ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു

ലോക്‌സഭയില്‍ അമിത് ഷാ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് സഭയുടെ മേശപ്പുറത്ത് വച്ചത്. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ബില്ലിന്റെ കാര്യത്തില്‍ തടസമുണ്ടാകില്ല. എന്നാല്‍ രാജ്യസഭയിലാണ് കണക്കിലെ കളികള്‍.

രാജ്യസഭയിലെ കണക്ക് ഇങ്ങനെ

രാജ്യസഭയിലെ കണക്ക് ഇങ്ങനെ

ഈ ആഴ്ച തന്നെ രാജ്യസഭയിലും ബില്ല് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. രാജ്യസഭയിലെ മൊത്തം അംഗങ്ങളുടെ എണ്ണം 245 ആണ്. ഇതില്‍ അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടു പേര്‍ അവധിയിലുമാണ്. ബാക്കി 238 അംഗങ്ങളാണ് സഭയിലുണ്ടാകുക. 120 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചാല്‍ രാജ്യസഭയില്‍ പാസാകും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎക്ക് നൂറില്‍ താഴെ അംഗങ്ങളേ ഉള്ളൂ.

ബില്ലിനെ എതിര്‍ക്കുന്നവര്‍ ഇവര്‍

ബില്ലിനെ എതിര്‍ക്കുന്നവര്‍ ഇവര്‍

കോണ്‍ഗ്രസിന് രാജ്യസഭയില്‍ 46 അംഗങ്ങളാണുള്ളത്. ഇതില്‍ ആരോഗ്യ കാരണങ്ങളാല്‍ മോത്തിലാല്‍ വോറ അവധിയിലാണ്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 13 അംഗങ്ങളുണ്ട്. എസ്പിക്ക് ഒമ്പത്, ഡിഎംകെക്ക് അഞ്ച്, ആര്‍ജെഡി, ബിഎസ്പി കക്ഷികള്‍ക്ക് നാല് വീതം അംഗങ്ങളമുണ്ട്. ചെറുകക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാലും 100 അംഗങ്ങളുടെ പിന്തുണയാണ് ലഭിക്കുക. വോറയ്ക്ക് പുറമെ മറ്റൊരു പ്രതിപക്ഷ എംപിയും അവധിയിലാണ്.

ബില്ലിനെ അനുകൂലിക്കുന്നവര്‍

ബില്ലിനെ അനുകൂലിക്കുന്നവര്‍

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ കണക്കുകള്‍ക്കാണ് രാജ്യസഭയില്‍ മേല്‍ക്കോയ്മ. ബിജെപിക്ക് 83 അംഗങ്ങളുണ്ട്. അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട അരുണ്‍ സിങ്, കെസി രാമമൂര്‍ത്തി എന്നിവരുള്‍പ്പെടെയാണ് 83 അംഗങ്ങള്‍. സഖ്യകക്ഷികള്‍ക്ക് പുറമെ എന്‍ഡിഎയിലും യുപിഎയിലും ഉള്‍പ്പെടാത്ത കക്ഷികളുടെ പിന്തുണ ഉറപ്പിക്കാനും ബിജെപി കരുനീക്കം നടത്തി.

ബിജെപി പിന്തുണ ഉറപ്പിച്ചവര്‍

ബിജെപി പിന്തുണ ഉറപ്പിച്ചവര്‍

ശിരോമണി അകാലിദളിന് രാജ്യസഭയില്‍ മൂന്ന് അംഗങ്ങളാണുള്ളത്. എഐഎഡിഎംകെയ്ക്ക് 11 അംഗങ്ങളുണ്ട്. ജെഡിയുവിന് ആറ് അംഗങ്ങളും. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍, സ്വതന്ത്രര്‍, വടക്കുകിഴക്കുള്ള ചെറുകക്ഷികള്‍ എന്നിവരുടെ 12 അംഗങ്ങളും ബിജെപിക്ക് ശക്തിപകരും. ശിവസേന പിന്തുണയ്ക്കുമെന്ന് കരുതിയെങ്കിലും ബില്ലിനെതിരെയാണ് പാര്‍ട്ടി മുഖപത്രം നിലപാട് എടുത്തത്.

 ഇവരുടെ നിലപാട് നിര്‍ണായകം

ഇവരുടെ നിലപാട് നിര്‍ണായകം

രണ്ടു മുന്നണികളിലും ഉള്‍പ്പെടാത്ത പ്രാദേശിക കക്ഷികളുടെ പിന്തുണ ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒഡീഷ ഭരണകക്ഷിയായ ബിജെഡിയുടെ ഏഴ് അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ബില്ലില്‍ ചില ഭേദഗതികള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 132 അംഗങ്ങളുടെ പിന്തുണ

132 അംഗങ്ങളുടെ പിന്തുണ

തെലങ്കാനയിലെ ടിആര്‍എസിന്റെ ആറ് അംഗങ്ങള്‍, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ടു അംഗങ്ങള്‍ എന്നിവരും ബില്ലിനെ അനുകൂലിക്കുമെന്നാണ് വിവരം. ടിഡിപിക്ക് രണ്ട് അംഗങ്ങളുണ്ട്. ഇവരുടെ കാര്യത്തില്‍ ബിജെപിക്ക് ഉറപ്പില്ല. 132 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.

 പഴയ നീക്കം ആവര്‍ത്തിച്ച് അമിത് ഷാ

പഴയ നീക്കം ആവര്‍ത്തിച്ച് അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 പാസാക്കാന്‍ നടത്തിയ അതേ നീക്കമാണ് പൗരത്വ ബില്ല് പാസാക്കാനും അമിത് ഷാ നടത്തിയിരിക്കുന്നത്. എഐഎഡിഎംകെയുമായി ചര്‍ച്ച ചെയ്യാന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെയാണ് നിയോഗിച്ചത്. ബിജെഡിയുമായി ചര്‍ച്ച നടത്തിയത് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ്.

മുരധീരന്റെ ദൗത്യം

മുരധീരന്റെ ദൗത്യം

ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ജെഡിയുവിന്റെ പിന്തുണ ഉറപ്പാക്കി. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി എന്നീ കക്ഷികളുമായി സംസാരിച്ചു. കൂടുതല്‍ പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള ചുമതല സിഎം രമേശിനാണ്. എല്ലാ ബിജെപി അംഗങ്ങളുടെയും സാന്നിധ്യം സഭയില്‍ ഉറപ്പാക്കേണ്ട ചുമതല മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരന് നല്‍കിയിട്ടുണ്ട്.

അമിഷാ നേരിട്ടു വിളിച്ചു

അമിഷാ നേരിട്ടു വിളിച്ചു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയത് ഇതേ മേഖലയില്‍ നിന്നുള്ള ഹിമന്ദ ബിശ്വ ശര്‍മയെ ആണ്. ഇതിനെല്ലാം പുറമെ ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണ ഉറപ്പാക്കാന്‍ അമിത് ഷാ നേരിട്ടും ഫോണിലും ബന്ധപ്പെടുന്നുണ്ട്.

പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുനിന്ന് സഹായിക്കും

പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുനിന്ന് സഹായിക്കും

പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് ചിലര്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സഭയിലെ അംഗബലം ഇനിയും കുറയും. ബിജെപി കരുതിയ പോലെ കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും. പ്രതിപക്ഷ കക്ഷികളുടെ അംഗബലം 85ല്‍ കൂടാന്‍ സാധ്യതയില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

എന്താണ് ബില്ല്

എന്താണ് ബില്ല്

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ആക്ഷേപം.

സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍

English summary
Amit Shah's Tactical Move; Citizenship Amendment Bill will Pass in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X