കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന് ശേഷം ഹിന്ദി വാദം, ഒരു രാജ്യം ഒരു ഭാഷ, ഹിന്ദി ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്തുമെന്ന് അമിത് ഷാ

Google Oneindia Malayalam News

Recommended Video

cmsvideo
Amit Shah Appeals For Hindi As India's National Language | Oneindia Malayalam

ദില്ലി: ഹിന്ദി ഭാഷാ ദിനത്തില്‍ 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയം മുന്നോട്ട് വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന ഭാഷ ഹിന്ദിയാണെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''വ്യത്യസ്തങ്ങളായ ഭാഷകളുളള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യവും ഉണ്ട്. എന്നാല്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒരു ദേശീയ ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഏതെങ്കിലും ഒരു ഭാഷയ്ക്ക് രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്കാണ്'' അമിത് ഷാ ട്വീറ്റ് ചെയ്തു.

സ്വന്തം മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും ഉപയോഗിക്കുന്നത് രാജ്യത്തെ പൗരന്മാര്‍ ശീലമാക്കണമെന്നും ഹിന്ദി ദിനത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തിന് ഏക ഭാഷ എന്നത് മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും സ്വപ്‌നം ആയിരുന്നുവെന്നും അമിത് ഷാ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

bjp

ദേശീയ തലത്തില്‍ രണ്ട് ഔദ്യോഗിക ഭാഷകളും കൂടാതെ സംസ്ഥാന തലത്തില്‍ 22ഓളം ഭാഷകളുമുളള ഇന്ത്യയ്ക്ക് ഒരു ദേശീയ ഭാഷ നിലവിലില്ല. വിവിധ ഭാഷകള്‍ അടക്കമുളള വ്യത്യസ്തകളിലാണ് ഇന്ത്യയുടെ ഏകത്വം എന്നിരിക്കേ ഹിന്ദിയ്ക്ക് പ്രാധാന്യം നല്‍കാനുളള നീക്കത്തിന് എതിരെ ദക്ഷിണേന്ത്യയില്‍ നിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുത്തലാഖ്, കശ്മീര്‍ അടക്കമുളള അജണ്ടകള്‍ നടപ്പിലാക്കിയ ബിജെപി സര്‍ക്കാരിന്റെ അടുത്ത നീക്കം ഹിന്ദിയെ ദേശീയ ഭാഷയാക്കുക എന്നതാണെന്ന സൂചന കൂടിയാണ് ഷായുടെ വാക്കുകള്‍.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമത്തെ തമിഴ്‌നാട് അടക്കമുളള സംസ്ഥാനങ്ങള്‍ തുടക്കം മുതല്‍ക്കേ എതിര്‍ക്കുന്നുണ്ട്. നേരത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കരടില്‍ മാറ്റം വരുത്തുകയായിരുന്നു. ഏകീകൃത സിവില്‍ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പോലുളള അജണ്ടകള്‍ നടപ്പിലാക്കാന്‍ കരുക്കള്‍ നീക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി വാദവും ഉയര്‍ത്തുന്നത് വിവാദത്തിലായിരിക്കുകയാണ്.

English summary
Amit Shah's tweet about making Hindi National Language of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X