Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജ്യത്ത് ബിജെപി ഉള്ള കാലത്തോളം മതാടിസ്ഥാനത്തിലുള്ള സംവരണം ഉണ്ടാവില്ല'; അമിത് ഷാ

ഡൽഹി: മുസ്ലിം സംവരണ വിഷയത്തിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി ജെ പി ഈ രാജ്യത്ത് ഉള്ളത് വരെ മതം അടിസ്ഥാനമാക്കിയുള്ള സംവരണം ലഭിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ഒ ബി സി, ദളിത്. ആദിവാസി സംവരണ പരിധി കുറച്ച് കൊണ്ട് മുസ്ലിങ്ങൾ‌ക്ക് സംവരണം നൽകാനാണ് കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ജാർ‌ഖണ്ഡിലെ പായാമുവിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. " കോൺ‌​ഗ്രസ് സംവരണത്തെ പറ്റിയാണ് സംസാരിക്കുന്നത്. എന്നാൽ നമ്മുടെ ഭരണഘടനയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ അത്തരമൊരു വ്യവസ്ഥയില്ല.

amit

മഹാരാഷ്ട്രയിൽ മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണത്തെക്കുറിച്ച് ചില 'ഉലമ'കളുടെ ഒരു സംഘം അവർക്ക് മെമ്മോറണ്ടം സമർപ്പിച്ചു. അതിൽ അവരെ സഹായിക്കുമെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നു. ഒ ബി സി, ദളിത് , ​ഗോ​ത്ര വിഭാ​ഗങ്ങളുടെ സംവരണ പരിധി കുറയ്ക്കുന്നു ' അമിത് ഷാ പറഞ്ഞു.

' ഈ രാജ്യത്ത് ബി ജെ പി ഉള്ളത് വരെ ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ലെന്ന് രാഹുൽ​ ​ഗാന്ധിക്ക് മുന്നറിയിപ്പ് നൽകാൻ ‍ഞാൻ ആ​ഗ്രഹിക്കുന്നു. ഒബിസികൾക്കും ദളിതർക്കും ​ഗോത്രവർ​ഗക്കാർക്കും സംവരണം നൽകിയത് ബാബ സാഹിബ് അംബേദ്കർ ആണ്, നിങ്ങൾക്ക് അതിനെ അനാദരിക്കാനാവില്ല ', അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസിനെ ഒ ബി സി വിരുദ്ധ പാർട്ടിയെന്ന് വിശേഷിപ്പിച്ച അമിത് ഷാ അധികാരത്തിലെത്തിയപ്പോഴെല്ലാം ഒബിസി വിഭാഗത്തോട് കോൺ​ഗ്രസ് അനീതിയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച അമിത് ഷാ അധികാരത്തിലെത്തിയപ്പോൾ‌ ഒ ബി സികൾക്ക് 27 ശതമാനം സംവരണം നൽകുകയും പിന്നാക്ക വിഭാ​ഗങ്ങൾക്കായി ദേശീയ കമ്മീഷൻ ( എൻ സി ബി സി ) രൂപീകരിക്കുകയും ചെയ്തു.

' കോൺ​ഗ്രസ് ഒ ബി സി വിരുദ്ധ പാർട്ടിയാണ്. അധികാരത്തിൽ വന്നപ്പോഴെല്ലാം അവർ അവരോട് അനീതി ചെയ്തു. 1950 ൽ കാക്ക കലേൽക്കർ കമ്മിറ്റി രൂപീകരിച്ചെങ്കിലും അതിന്റെ റിപ്പോർട്ട് കാണാതാവുകയായിരുന്നു. ഒ ബി സിക്ക് സംവരണം നൽകാൻ മണ്ഡൽ കമ്മീഷൻ വന്നപ്പോൾ ഇന്ദിരാ​ഗാന്ധിയും രാജീവ് ​ഗാന്ധിയും അത് നടപ്പാക്കുന്നതിനെ എതിർത്തിരുന്നു.

കേന്ദ്ര സ്ഥാപനങ്ങളിൽ ഒ ബി സിക്കാർക്ക് 27 ശതമാനം സംവരണം നൽകാൻ അവർ വർഷങ്ങളെടുത്തു. 2014 ൽ മോദി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹം ഒ ബി സികൾക്ക് 27 ശതമാനം സംവരണം നടപ്പാക്കി. അദ്ദേഹം ദേശീയ പിന്നാക്ക വിഭാ​ഗങ്ങൾക്കായുള്ള കമ്മീഷൻ രൂപീകരിക്കുകയും അതിന് ഭരണഘടനാപരമായ സ്ഥാനം നൽകുകയും ചെയ്തു, അദ്ദേഹം പറഞ്ഞു. നിലവിലെ സംസ്ഥാന സർക്കാർ അഴിമതിയിൽ സംസ്ഥാമ സർക്കാർ അഴിമതിയിൽ കുടുങ്ങിയതിനാൽ സംസ്ഥാനത്ത് ബി ജെ പി സർക്കാർ കൊണ്ടുവരാൻ അഭ്യർത്ഥിക്കുകയാണെന്നും ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+