കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിൽ രാമക്ഷേത്രം ബിജെപി നിർമ്മിക്കും... വൈകിപ്പിക്കുന്നത് കോൺഗ്രസെന്ന് അമിത് ഷാ!!

Google Oneindia Malayalam News

Recommended Video

cmsvideo
അയോധ്യയിൽ ബിജെപി രാമക്ഷേത്രം നിർമ്മിക്കും, അമിത് ഷാ | Oneindia Malayalam

ദില്ലി: രാമക്ഷേത്ര പരാമർശവുമായി വീണ്ടും ബിജെപി നേതാക്കൾ രംഗത്ത്. അയോധ്യയിൽ എവിടെയാണോ രാമക്ഷേത്രം ഉണ്ടായിരുന്നത് അവിടെ തന്നെ ക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോടതിയിൽ കേസ് നടത്തി രാമക്ഷേത്ര നിർമ്മാണം നീട്ടികൊണ്ടു പോകുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു.

<strong>മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കിൽ ജോലി തെറിക്കും; പോലീസുകാരനെ വിറപ്പിച്ച് രാജസ്ഥാൻ മന്ത്രി; വീഡിയോ </strong>മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കിൽ ജോലി തെറിക്കും; പോലീസുകാരനെ വിറപ്പിച്ച് രാജസ്ഥാൻ മന്ത്രി; വീഡിയോ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ദല്‍ഹി രാംലീല മൈതാനിയില്‍ രണ്ട് ദിവസത്തേക്ക് ബിജെപി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഇതിലാണ് അമിതി ഷാ യുടെ രാമക്ഷേത്ര പരാമർശം വന്നിരിക്കുന്നത്. 2019ന് ശേഷം കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നും അമിത് ഷാ അവകാശവാദമുന്നയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും അധികാരത്തിലേറും

വീണ്ടും അധികാരത്തിലേറും

2019-ലെ തിരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങള്‍ക്കും ബിജെപിക്കും ഏറെ പ്രധാനപ്പെട്ടതാണ്. വികസനത്തിനായി ജനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിഎ 2019-ല്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി

ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി


40 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടല്‍ജിയുടേയും അദ്വാനിജിയുടേയും കഠിനാധ്വാനം എല്ലാതലത്തിലും ബിജെപിക്ക് ശക്തിപകര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഇവരെപ്പോലെ ആരും കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എതിരാളികളുടെ ലക്ഷ്യം അധികാരം മാത്രം

എതിരാളികളുടെ ലക്ഷ്യം അധികാരം മാത്രം


ഉത്തർ പ്രദേശിൽ 74 സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഉത്തർപ്രദേശിലെ നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019-ലെ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. സാംസ്‌കാരിക ദേശീയതക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ബിജെപി നിലക്കൊള്ളുമ്പോള്‍ അധികാരം മാത്രമാണ് എതിരാളികളുടെ ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു.

മോദി ജനകീയ നേതാവ്

മോദി ജനകീയ നേതാവ്


പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്താനും അമിത് ഷാ മറന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ലെന്ന് അമിത് ഷാ പറഞ്ഞു. സാമ്പത്തിക സംവരണ ബില്‍ ഒരു ചരിത്രപരമായ നീക്കമാണ്. വര്‍ഷങ്ങളായി ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യമായിരുന്നു സംവരണ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ കൊണ്ടു വന്നതിൽ മോദിയെ അഭിനന്ദിക്കുന്നുവെന്നും ദില്ലി രാംലീലാ മൈതാനത്ത് നടക്കുന്ന ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

English summary
Amit Shah says BJP is 'committed to constructing Ram Temple at the earliest', blames Congress for delay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X