കോൺഗ്രസ് പ്രചരണ പരിപാടികൾ പാകിസ്ഥാൻ സിന്ദാബാദ് വിളിയെന്ന് അമിത് ഷാ; രാഹുലിനും വിമർശനം
ഹരിയാനയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ പരിപാടികളിൽ മുഴങ്ങിക്കേൾക്കുന്നത് പാകിസ്ഥാൻ സിന്ദാബാദ് വിളികളാണെന്ന് ഷാ ആരോപിച്ചു. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് പയറ്റുന്നതെന്നും ബാദ്ഷാപൂരിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു.
'ഹരിയാനയിൽ പുതിയ ട്രെന്റ് ശ്രദ്ധയിൽ പെട്ടു. ഹതിൻ മുതൽ താനേസർ വരെയും തനേസർ മുതൽ പൽവാൽ വരേയും കോൺഗ്രസ് വേദികളിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങളാണ് മുഴകുന്നത്.പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും പാകിസ്താന് സിന്ദാബാദ് വിളക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത് എന്നാണ് എനിക്ക് രാഹുൽ ഗാന്ധിയോട് ചോദിക്കാനുള്ളത്. കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിച്ച് അന്ധരായിരിക്കുകയാണ്', അമിത് ഷാ ആരോപിച്ചു. ജമ്മു കാശീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരേയും ഷാ വിമർശനം ഉയർത്തി.

'കാശ്മീർ യഥാർത്ഥത്തിൽ നമ്മുടേതല്ലെന്നുണ്ടോ? ആർട്ടിക്കിൾ 370 എടുത്ത് കളയേണ്ടിയിരുന്നില്ലേ? കോൺഗ്രസും രാഹുൽ ബാബയും പറയുന്നത് ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്നാണ്. രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറക്ക് പോലും 370 തിരികെ കൊണ്ടുവരാൻ സാധിക്കില്ല. ഗരിയാനയിൽ അടക്കമുള്ള യുവാക്കൾ കാശ്മീരിനെ സംരക്ഷിക്കാൻ ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. ഇതൊന്നും വെറുതായാകില്ല.', അമിത് ഷാ പറഞ്ഞു. വഖഫ് അമന്റ്മെന്റ് ബിൽ ശൈത്യസമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും ഷാ പറഞ്ഞു. 'വഖഫ് ബോർഡ് നിയമം ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടി്കകുന്നുണ്ട്, അല്ലേ? ഇതെല്ലാം മാറ്റം വരുത്തും , ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും', ഷാ പറഞ്ഞു.
രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്ന യന്ത്രമാണെന്ന് അമിത് ഷാ വിമർശിച്ചു. രാഹുൽ ഗാന്ധി പറയുന്നത് അഗ്നീവീറുകൾക്ക് സൈന്യത്തിൽ നിന്നും പുറത്ത് കടന്നാൽ ജോലിയൊന്നും ലഭിക്കില്ലെന്നാണ്. എന്നാൽ ഹരിയാന സർക്കാരും കേന്ദ്രവും ഓരോ അഗ്നിവീറുകൾക്കും പെൻഷ്‍ അർഹമായ ജോലികൾ കേന്ദ്രം നൽകും', ഷാ പറഞ്ഞു.
'നിങ്ങളുടെ മക്കളെ സൈന്യത്തിലേക്ക് അയക്കാൻ യാതൊരു മടിയും കാണിക്കരുത്. അഞ്ച് വർഷത്തിന് ശേഷം പെൻഷൻ ഇല്ലാത്ത ജോലി ലഭിക്കാത്ത ഒരു അഗ്നിവീറിനെ പോലും നിങ്ങൾക്ക് കാണാനാകില്ല. സായുധ സേനയിൽ യുവത്വം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സർക്കാർ അഗ്നിവീർ പദ്ധതി അവതരിപ്പിച്ചത്.കരസേനയിലെ ഓരോ പത്താമത്തെ സൈനികരും ഹരിയാനയിൽ നിന്നാണ് വരുന്നത്. ഇന്ദിര ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ ഇവടെ വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കിയിട്ടില്ല. അത് നടപ്പാക്കിയത് ഇവിടുത്തെ മോദി സർക്കാരാണ്',ഷാ പറഞ്ഞു.












Click it and Unblock the Notifications