ലഹരി ഭീകരവാദത്തിന്റെ വെല്ലുവിളി നേരിടുന്നു, ഇന്ത്യയെ ലഹരി കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ
ഗാന്ധിനഗര്‍: ലഹരി ഭീകരതയാണ് ( നാര്‍ക്കോ ടെററിസം) ഇപ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയില്‍ മയക്കുമരുന്നുകളുടെയും സൈക്കോട്രോഫിക്ക് വസ്തുക്കളുടെയും ഗവേഷണത്തിനും വിശകലനത്തിനുമുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രണ്ടാം തവണ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഈ കേന്ദ്രം ഗുജറാത്തിലെ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയുമായി ബന്ധിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഈ സര്‍വ്വകലാശാല മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്നും ഫോറന്‍സിക് സയന്‍സില്‍ സംഭാവന ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ മറ്റൊരു അപകടത്തെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നു അത് നാര്‍ക്കോ-ടെറര്‍ ആണ്. മയക്കുമരുന്നിനെ നമ്മുടെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയെ അതിന്റെ പാതയാക്കാന്‍ അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലഹിക്കടത്ത് അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.












Click it and Unblock the Notifications