2029 വരെ മോദി തന്നെ പ്രധാനമന്ത്രിയെന്ന് അമിത് ഷാ: 22 സീറ്റില്‍ മത്സരിക്കുന്ന ആപ്പ് വാഗ്ദാനം തമാശ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ച 10 ഗ്യാരൻ്റികളെ പരിഹസിച്ച് മുതിർന്ന ബി ജെ പി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാ. 22 സീറ്റുകളിൽ മത്സരിക്കുന്ന ഒരു പാർട്ടി രാജ്യത്തുടനീളമുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു കെജ്‌രിവാളിന്റെ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എഎപി എത്ര സീറ്റുകളിൽ മത്സരിക്കുന്നു? 22. സർക്കാർ രൂപീകരിക്കാൻ നിങ്ങൾക്ക് 270-ലധികം സീറ്റുകൾ വേണം. പിന്നെ എന്ത് ഉറപ്പാണ് നിങ്ങൾ നൽകുന്നത്? 22 സീറ്റുകളിൽ മത്സരിക്കുന്ന നിങ്ങള്‍ രാജ്യത്തുടനീളമുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്ന് പറയുന്നു," അമിതാ ഷാ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ജയിലില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ മോദി ഗ്യാരന്റിക്ക് ബദലായി 10 'കെജ്‌രിവാൾ കി ഗ്യാരൻ്റി' പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

24 മണിക്കൂറും വൈദ്യുതി വിതരണം, മികച്ച വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ, പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് എഎപി പ്രഖ്യാപിച്ച 10 ഗ്യാരണ്ടി . അഗ്നിവീർ പദ്ധതി അവസാനിപ്പിക്കുമെന്നും സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് കർഷകർക്ക് വിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുമെന്നും എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തി, ഞങ്ങൾ അത് അവരുടെ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കുമെന്നും പറഞ്ഞ കെജ്‌രിവാളിന്റെ മറ്റൊരു വാഗ്ദാനം എന്ന് പറയുന്നത് ഡൽഹിക്ക് പൂർണ്ണ സംസ്ഥാന പദവി നല്‍കുമെന്നതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും എഎപി നേതാവ് ഇത്തരം തന്ത്രങ്ങള്‍ പയറ്റിയിരുന്നെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചതെന്നും ഷാ പറഞ്ഞു. ഭരണകക്ഷിയായ ബി ജെ പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "കെജ്‌രിവാൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, അദ്ദേഹം ഒമ്പത് തവണ സമൻസ് നിരസിച്ചു. അദ്ദേഹമാണ് സമയം കളഞ്ഞത്, തുടർന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ അറസ്റ്റ് ചെയ്തുവെന്ന് കരയാൻ തുടങ്ങി." അമിത് ഷാ പറയുന്നു.
കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിട്ടില്ലെന്നും മറിച്ച് ഇടക്കാല ആശ്വാസം മാത്രമാണ് ലഭിച്ചതെന്നും ഷാ പറഞ്ഞു. "തൻ്റെ അറസ്റ്റ് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ഹർജി. സുപ്രീം കോടതി അത് അംഗീകരിച്ചില്ല. തുടർന്ന് ജാമ്യം തേടി. കോടതിയും അംഗീകരിച്ചില്ല. തുടർന്ന് പ്രചാരണത്തിന് അനുമതി ചോദിച്ചു. ഇതേ തുടർന്നാണ് സുപ്രീം കോടതി ചില ഉപാധികളോടെ ജൂണ്‍ 1 വരെ പ്രചരണത്തിന് അനുമതി നല്‍കിയത്. ജൂൺ 2-ന് അയാൾ തിഹാർ ജയിലി) തിരിച്ചെത്തണം. എങ്ങനെയാണ് ഇത് അദ്ദേഹത്തിന് അനുകൂലമായ വിധിയാകുന്നത്?" അമിത് ഷാ ചോദിച്ചു.
കഴിഞ്ഞ തവണ ബിജെപിക്ക് എല്ലാ സീറ്റിലും 50 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചു, അതിനാൽ എത്ര പേർ ഒരുമിച്ച് വന്നാലും പ്രശ്നമല്ലെന്നായിരുന്നു ഡൽഹിയിലെ എഎപി-കോൺഗ്രസ് സഖ്യം ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമോയെന്ന ചോദ്യത്തിനുള്ള കേന്ദ്ര അഭ്യന്തര മന്ത്രിയുടെ മറുപടി. കെജ്‌രിവാള്‍ പറയുന്ന കാര്യങ്ങളെ അത്ര ഗൗരവത്തോടെ കാണരുത് മോദിജി രാഷ്ട്രീയത്തിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. പക്ഷെ 2029 വരെ മോദിജി ആയിരിക്കും നിങ്ങളുടെ പ്രധാനമന്ത്രി. അതിനു ശേഷവും അദ്ദേഹം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുമെന്നും അമിത് പറഞ്ഞു.
ഭരണഘടന മാറ്റാനും ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കാനും ബി.ജെ.പി പദ്ധതിയിടുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം അടിസ്ഥാന രഹിതമാണ്. കോൺഗ്രസ് നേതാവ) രാഹുൽ ഗാന്ധി പൊതുരംഗത്ത് വന്നപ്പോൾ മുതൽ ഉറക്കെയുള്ള നുണയാണ് കോൺഗ്രസ് പ്രധാനമായും ആശയമാക്കിയത്. മോദിജി പ്രധാനമന്ത്രിയായി. രണ്ട് തവണയും പൂർണ്ണ ഭൂരിപക്ഷത്തോടെ, ഭരണഘടന മാറ്റാനും സംവരണം നീക്കം ചെയ്യാനും ബിജെപി ആഗ്രഹിച്ചിരുന്നെങ്കില്‍, ആർക്കും ഞങ്ങളെ തടയാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications