കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ഭൂരിപക്ഷം പ്രവചിച്ച് അമിത് ഷാ.... ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ, മുഖ്യമന്ത്രിയും!!

Google Oneindia Malayalam News

ദില്ലി: ബീഹാറിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തിരികൊളുത്തി അമിത് ഷാ. എന്‍ഡിഎയുടെ നേതാവ് നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് അമിത് ഷാ അടിവരയിട്ട് പറഞ്ഞു. അദ്ദേഹത്തിന് കീഴില്‍ തന്നെ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബീഹാറില്‍ എന്‍ഡിഎയുടെ ഭൂരിപക്ഷവും അദ്ദേഹം പ്രവചിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. ലോക്ഡൗണിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ ആദ്യമായിട്ടാണ് അമിത് ഷാ അഭിസംബോധന ചെയ്യുന്നത്. ബീഹാറിലെ 72000ത്തോളം ബൂത്തുകളിലെ അഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെയാണ് അദ്ദേഹം കണ്ട് സംസാരിച്ചത്.

1

ബീഹാറില്‍ ഒക്ടോബറിലോ നവംബറിലോ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി മൂന്ന് പാര്‍ട്ടികളില്‍ നിന്നും വന്‍ സമ്മര്‍ദമുണ്ട്. ജെഡിയു നിതീഷ് കുമാറല്ലാതെ മറ്റ് ഓപ്ഷനില്ലെന്ന വാശിയിലാണ്. ലോക്ജനശക്തി പാര്‍ട്ടി ചിരാഗ് പാസ്വാനി കരുക്കല്‍ നീക്കുന്നുണ്ട്. ബിജെപിക്കുള്ളില്‍ ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ നിതീഷ് വേണ്ടെന്ന തീരുമാനത്തിലാണ്. എന്നാല്‍ നിതീഷ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമിത് ഷാ. നേരത്തെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും നിതീഷിനെ പിന്തുണച്ചിരുന്നു. എന്നാല്‍ സഖ്യത്തില്‍ വിള്ളല്‍ ശക്തമാണ്.

നിതീഷിന് പഴയപോലുള്ള കരുത്ത് ഇല്ല എന്ന കാര്യമാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ കരുത്തിലാണ് ജെഡിയു കൂടുതല്‍ സീറ്റുകള്‍ നേടിയതെന്നും ഇവര്‍ പറയുന്നു. മുമ്പ് മോദിയില്ലാത്ത തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റുകളാണ് ജെഡിയു നേടിയത്. ആര്‍ജെഡിക്കൊപ്പം മത്സരിച്ചപ്പോള്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് സീറ്റ് കുറവായിരുന്നു. അങ്ങനെയുള്ളപ്പോള്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം. മുമ്പുള്ള മുഖ്യമന്ത്രിമാരേക്കാള്‍ ബീഹാറില്‍ വികസനം കൊണ്ടുവന്നത് നിതീഷ് കുമാറിന്റെ കാലത്താണെന്ന് കണക്കുകള്‍ നിരത്തി അമിത് ഷാ പറഞ്ഞു.

നിതീഷ് താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമാക്കാറില്ല. എന്നാല്‍ പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ചെണ്ടക്കൊട്ടി അറിയിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി രാഷ്ട്രീയ ക്യാമ്പയിന്‍ തുടങ്ങിയതിനെതിരെ ആര്‍ജെഡപി വന്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊറോണ പ്രതിരോധ മോഡലിലായിരുന്നു പ്രതിഷേധം. പാത്രങ്ങള്‍ കുട്ടിയിടിച്ച് ശബ്ദമുണ്ടാക്കിയതിനെയാണ് അമിത് ഷാ പരിഹസിച്ചത്. ഈ സമയത്ത് സാധാരണക്കാരെ സഹായിക്കാനാണ് ബിജെപി ശ്രമിക്കേണ്ടതെന്നും, എന്നാല്‍ രാഷ്ട്രീയം കളിക്കാനാണ് ബിജെപിക്ക് താല്‍പര്യമെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പുമായി ഈ റാലിക്ക് ബന്ധമില്ലെന്ന് അമിത് ഷാ പറഞ്ഞു.

English summary
amit shah says nda win majority in bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X