കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞിട്ടില്ല: പൂഴിക്കടകനിറക്കി അമിത് ഷാ, കേന്ദ്രത്തിന് വഴങ്ങാതെ കർഷകർ!!

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്തെ കർഷ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷക പ്രതിഷേധത്തിന് പിന്നിൽ ഖലിസ്ഥാനിഘടകത്തിന്റെ സ്വാധീനമുണ്ടെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് സംഭവത്തിൽ വിശദീകരണവുമായി അമിത് ഷാ നേരിട്ട് രംഗത്തെത്തുന്നത്. വിവിധ ദേശീയ പാതകളിൽ നടന്നുവരുന്ന ഉപരോധം അവസാനിപ്പിച്ചാൽ ചർച്ചയ്ക്ക് തയ്യാറാവാമെന്ന് അമിത് ഷായുടെ നിർദേശം കർഷകർ അപ്പാടെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. കാർഷിക ഉൽപ്പന്നങ്ങളുടെ വിലയെ പ്രതികൂലമായി ബാധിക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.

ബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കംബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കം

കർഷകരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ പോലും അങ്ങനെ വിളിക്കുന്നില്ലെന്നും അമിത് ഷാ ഹൈദരാബാദിൽ പറഞ്ഞു. കാർഷിക വിളകളുടെ താങ്ങുവിലയെ പ്രതികൂലമായി ബാധിക്കുന്ന നിയമനിർമാണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരണക്കിന് വരുന്ന കർഷകരാണ് ദില്ലിയിൽ ഉപരോധവുമായെത്തിയിട്ടുള്ളത്. ദേശീയപാതകളിൽ നടത്തിവരുന്ന ഉപരോധം അവസാനിപ്പാൽ ചർച്ച നടത്താമെന്ന കേന്ദ്രനിർദേശം കർഷകർ നിരസിക്കുകയായിരുന്നു.

amit-shah-1581

ഈ പരിഷ്കാരങ്ങൾ കർഷകരുടെ ശക്തരാക്കുക മാത്രമല്ല അവർക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പ്രതികരിച്ചത്. ഡിസംബർ 3ന് കർഷകരുടെ പ്രതനിധികളുമായി ചർച്ച നടത്താമെന്നാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമർ മുന്നോട്ടുവെച്ച വാഗ്ധാനം. ഇത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള അക്രമത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു.

പ്രശ്നപരിഹാരത്തിന് വേണ്ടി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഏറ്റവും ഒടുവിൽ അറിയിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ദേശീയ പാത ഉപരോധിക്കാതെ കർഷകർ തങ്ങളുടെ പ്രതിഷേധം ദില്ലിയിൽ സർക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു ഇതിലൊന്ന്. ശരിക്കും സർക്കാരിന് ചർച്ച നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ടെന്നാണ് കർഷകരുടെ പ്രതിനിധിയായ സിംഗ് പറയുന്നത്. ഞങ്ങൾക്ക് വേണ്ടത് കാർഷിക നിയമം പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ ദില്ലിയിലേക്ക് എത്തുമെന്നും കൂടുതൽ റോഡുകൾ ഉപരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

English summary
Amit Shah Says Never Called Protest Politically Motivated,over comments against farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X