കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ബിജെപി അധ്യക്ഷന്‍ ഡിസംബറില്‍, സൂപ്പര്‍ പവറില്ല, അമിത് ഷാ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ ഡിസംബറില്‍ ഉണ്ടാവുമെന്ന് അമിത് ഷാ. ആഭ്യന്തര മന്ത്രി പദം ഏറ്റെടുത്തതോടെ അമിത് ഷാ അധ്യക്ഷ പദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ പ്രസ്താവന. നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റായി ജെപി നദ്ദയെ അമിത് ഷാ നിയമിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആര്‍എസ്എസില്‍ നിന്നുള്ള ഒരാളായിരിക്കും ഈ പദവിയില്‍ എത്തുകയെന്നാണ് സൂചന.

1

ഈ വര്‍ഷം അവസാനത്തോടെ ബിജെപിയിലെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കും. അതിന് പിന്നാലെയാണ് പുതിയ ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കുക. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആയിരിക്കും അമിത് ഷായ്ക്ക് കീഴില്‍ ബിജെപി അവസാനം ഇറങ്ങുന്ന തിരഞ്ഞെടുപ്പുകള്‍. അമിത് ഷാ പോയാലും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സ്വാധീനം ശക്തമായിരിക്കുമെന്നാണ് സൂചന.

അതേസമയം അണിയറയില്‍ നിന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സൂപ്പര്‍ പവറായിരിക്കില്ല താനെന്ന് അദ്ദേഹം വ്യക്തമാക്കി. 2014ല്‍ താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പലരും തന്നെ നിയന്ത്രിക്കാന്‍ മറ്റ് ചിലരുണ്ടാകുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ വെറുതെയാണെന്നും, പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുക അധ്യക്ഷന്‍മാരായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജെപി നദ്ദയെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.

ഇത് ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, അണിയറയില്‍ നിന്ന് ഭരിക്കാന്‍. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമായിരിക്കും പ്രവര്‍ത്തനം. ഒരു വ്യക്തി ഒരു പദവി എന്ന രീതിയാണ് പാര്‍ട്ടി പിന്തുടരുന്നതെന്ന സൂചനയാണ് അമിത് ഷാ നല്‍കുന്നത്. ആഭ്യന്തര മന്ത്രി പദത്തിന് പുറമേ മറ്റൊരു പദം ഏറ്റെടുക്കാനും അദ്ദേഹത്തിന് ആഗ്രഹമില്ല. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രിയല്ല, മറിച്ച് ദേവേന്ദ്ര ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയാവുമെന്നും അമിത് ഷാ പറഞ്ഞു.

 നൊബേല്‍ ജേതാവിന്റെ ആദ്യ മുന്നറിയിപ്പ് ഇന്ത്യക്ക്.... രാജ്യത്തെ സാമ്പത്തിക അടിത്തറ ഇളകുന്നു!! നൊബേല്‍ ജേതാവിന്റെ ആദ്യ മുന്നറിയിപ്പ് ഇന്ത്യക്ക്.... രാജ്യത്തെ സാമ്പത്തിക അടിത്തറ ഇളകുന്നു!!

English summary
amit shah says new bjp president to be appointed by december
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X