കോണ്‍ഗ്രസില്‍ വണ്‍ റാങ്ക് പെന്ഷന് എന്നാല്‍ രാഹുലും പ്രിങ്കയുമാണ്.... തുറന്നടിച്ച് അമിത് ഷാ!!
ധര്‍മശാല: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വണ്‍ റാങ്ക് വണ്‍ പെന്ഷന് എന്നത് കോണ്‍ഗ്രസിലാണെങ്കില്‍ പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധി എന്ന് മാത്രമാണെന്നും അമിത് ഷാ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ ഉനയിലെ പ്രചാരണത്തിലാണ് അമിത് ഷായുടെ പരിഹാസം. ബിജെപി വണ്‍ റാങ്ക് വണ്‍ പെന്ഷന് രീതി കൊണ്ടുവന്നത് സൈനികര്‍ക്ക് വേണ്ടിയാണ്. കോണ്‍ഗ്രസിന് ഇത് ഒരു കുടുംബത്തെ മാത്രം ശക്തിപ്പെടുത്താനാണെന്നും ഷാ പറഞ്ഞു. സൈന്യത്തിലേക്ക് ഏറ്റവുമധികം സംഭാവന നല്കിയ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. രാജ്യത്തെ ആദ്യത്തെ പരമ വീര ചക്ര ജേതാവ് ഹിമാചലില്‍ നിന്നാണ്. നിരവധി യുദ്ധവീരന്മാരെ സംസ്ഥാനം സമ്മാനിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മോദി സര്‍ക്കാര്‍ മാത്രമാണ് സൈനികരുടെ വേദന ശരിക്കും മനസ്സിലാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് ഇത് ശരിക്കും മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുരാഗ് താക്കൂറിന്റെ മണ്ഡലമായ ഹാമിര്‍പൂരില്‍ നിന്നുള്ള 40000 ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തും അമിത് ഷാ സംസാരിച്ചു. അതേസമയം സോഷ്യല്‍ മീഡിയ സ്ട്രാറ്റജികള്‍ എന്തൊക്കെയാണെന്ന് പ്രവര്‍ത്തകര്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പ്രചാരണം ഫെബ്രുവരി 12ന് തുടങ്ങും. ഇതിന് പിന്നാലെ മറ്റ് തിരഞ്ഞെടുപ്പ് പദ്ധതികളും പുറത്തുവരും. എല്ലാ ബൂത്തിലും ബൈക്ക് റാലി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തകരുമായി സംവദിക്കും.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications