കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വണ്‍ റാങ്ക് പെന്‍ഷന്‍ എന്നാല്‍ രാഹുലും പ്രിങ്കയുമാണ്.... തുറന്നടിച്ച് അമിത് ഷാ!!

Google Oneindia Malayalam News

ധര്‍മശാല: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നത് കോണ്‍ഗ്രസിലാണെങ്കില്‍ പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധി എന്ന് മാത്രമാണെന്നും അമിത് ഷാ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ ഉനയിലെ പ്രചാരണത്തിലാണ് അമിത് ഷായുടെ പരിഹാസം. ബിജെപി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ രീതി കൊണ്ടുവന്നത് സൈനികര്‍ക്ക് വേണ്ടിയാണ്. കോണ്‍ഗ്രസിന് ഇത് ഒരു കുടുംബത്തെ മാത്രം ശക്തിപ്പെടുത്താനാണെന്നും ഷാ പറഞ്ഞു. സൈന്യത്തിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. രാജ്യത്തെ ആദ്യത്തെ പരമ വീര ചക്ര ജേതാവ് ഹിമാചലില്‍ നിന്നാണ്. നിരവധി യുദ്ധവീരന്‍മാരെ സംസ്ഥാനം സമ്മാനിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

1

മോദി സര്‍ക്കാര്‍ മാത്രമാണ് സൈനികരുടെ വേദന ശരിക്കും മനസ്സിലാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് ഇത് ശരിക്കും മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുരാഗ് താക്കൂറിന്റെ മണ്ഡലമായ ഹാമിര്‍പൂരില്‍ നിന്നുള്ള 40000 ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തും അമിത് ഷാ സംസാരിച്ചു. അതേസമയം സോഷ്യല്‍ മീഡിയ സ്ട്രാറ്റജികള്‍ എന്തൊക്കെയാണെന്ന് പ്രവര്‍ത്തകര്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പ്രചാരണം ഫെബ്രുവരി 12ന് തുടങ്ങും. ഇതിന് പിന്നാലെ മറ്റ് തിരഞ്ഞെടുപ്പ് പദ്ധതികളും പുറത്തുവരും. എല്ലാ ബൂത്തിലും ബൈക്ക് റാലി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തകരുമായി സംവദിക്കും.

യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!

രാഹുല്‍ നാളെ കേരളത്തില്‍; മോദിയുടെ വിമര്‍ശനങ്ങള്‍‌ക്ക് മറുപടി നല്‍കും, ആവേശത്തോടെ അണികള്‍രാഹുല്‍ നാളെ കേരളത്തില്‍; മോദിയുടെ വിമര്‍ശനങ്ങള്‍‌ക്ക് മറുപടി നല്‍കും, ആവേശത്തോടെ അണികള്‍

English summary
amit shah says orop for congress is only rahul only priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X