കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്‌രിവാളിനെ ചാനല്‍ വഴിവിട്ടു സഹായിക്കുന്നതായി അമിത് ഷാ

  • By Gokul
Google Oneindia Malayalam News

ദില്ലി: ആസന്നമായ ദില്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കുവേണ്ടി ഒരു ഹിന്ദി ചാനല്‍ വഴിവിട്ട പ്രവര്‍ത്തനം നടത്തുകയാണെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യാക്ഷന്‍ അമിത് ഷാ രംഗത്തെത്തി. പത്രസമ്മേളനത്തിലാണ് അമിത് ഷാ കെജ്‌രിവാളിനെതിരെയും ചാനലിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കെജ്‌രിവാളിനെയും ആം ആദ്മിയെയും സഹായിക്കാനായി ഒരു ഹിന്ദി ചാനല്‍ പ്രചരണം നടത്തുകയാണ്. മഞ്ഞ പത്രപ്രവര്‍ത്തനത്തിന് ഉത്തമ ഉദാഹരണമാണ് ഇതെന്നും അമിത് ഷാ ആരോപിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഷായെ ചോദ്യം ചെയ്തു. ഒരു ചാനല്‍മാത്രമാണ് ജനങ്ങള്‍ കാണുന്നതെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറി.

amit-shah

മറ്റൊരു പാര്‍ട്ടിയുടെ അനുഭാവിയായിരുന്ന കിരണ്‍ ബേദിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് സ്വന്തം പാര്‍ട്ടിയില്‍ മികച്ചവര്‍ ഇല്ലാത്തതുകൊണ്ടാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, കിരണ്‍ ബേദിയെ മാത്രമല്ല, ഇതിനു മുന്‍പും ഉന്നത വ്യക്തിത്വങ്ങളെ ബിജെപിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അമിത് ഷാ പ്രതികരിച്ചു.

ബംഗാളില്‍ സൗരവ് ഗാംഗുലിയെ മമതാ ബാനര്‍ജിക്ക് എതിരായി കൊണ്ടുവരാനുള്ള ആലോചനയെക്കുറിച്ചും ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു. അക്കാര്യത്തെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിയിലേക്ക് പോകുന്നെന്ന വാര്‍ത്ത സൗരവ് ഗാംഗുലിയും കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു.

English summary
Amit Shah says Private TV channel helping AAP to win Delhi polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X