കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പറയുന്നത് സ്ഥലത്ത് വെച്ച് സംവാദം നടത്താം... സിഎഎയില്‍ വെല്ലുവിളിയുമായി അമിത് ഷാ!!

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധി പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ. പൗരത്വ നിയമത്തില്‍ ഏതെങ്കിലും ഭാഗത്ത് ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വ റദ്ദാക്കുമെന്ന് കണ്ടെത്തുകയോ, രാഹുല്‍ അത് തെളിയിക്കുകയോ ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധി ആദ്യം സിഎഎ കൃത്യമായി വായിച്ച് പഠിക്കട്ടെയെന്നും അമിത് ഷാ വ്യക്തമാക്കി. രാഹുലും കോണ്‍ഗ്രസും തുടര്‍ച്ചയായി നിയമത്തെ എതിര്‍ക്കുന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ വെല്ലുവിളി.

1

ബിജെപി പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു അമിത് ഷാ. തുടര്‍ന്നാണ് കോണ്‍ഗ്രസിനെ അദ്ദേഹംം വെല്ലുവിളിച്ചത്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണെന്ന് അമിത് ഷാ ആരോപിച്ചു. ഇപ്പോഴത്തെ നിയമത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം ഇതുകൊണ്ട് നഷ്ടമാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. പൗരത്വ നിയമം പൂര്‍ണമായും വായിക്കൂ. നിങ്ങള്‍ക്ക് മുസ്ലീങ്ങളുടെ പൗരത്വം അതിലൂടെ നഷ്ടമാകുമെന്ന് നിയമത്തില്‍ കണ്ടെത്താന്‍ സാധിച്ചാല്‍, ഞങ്ങളുടെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നിങ്ങള്‍ പറയുന്ന സ്ഥലത്ത് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. അതേസമയം അമിത് ഷായുടെ വെല്ലുവിളിക്ക് ഇതുവരെ കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടില്ല.

കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ജെഡിഎസ്, ബിഎസ്പി, എസ്പി എന്നിവര്‍ പൗരത്വ നിയമത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. അതേസമയം രാജ്യവ്യാപക പ്രചാരണം വലിയ വിജയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പലയിടത്ത് നിന്നും അമിത് ഷായ്ക്ക് പിന്‍മാറേണ്ടി വന്നിരുന്നു.

അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!

English summary
amit shah says ready to debate with rahul gandhi on caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X