'കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഞാൻ മർദ്ദനത്തിന് ഇരയായി,ഏഴ് ദിവസം ജയിൽ ഭക്ഷണം കഴിക്കേണ്ടിവന്നു': അമിത് ഷാ
ഡെറാഗൺ: അസമിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് താൻ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴ് ദിവസം ജയിലിൽ കഴിയേണ്ടി വന്നതായും അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഡെറാഗണിലെ ലചിത് ബർഫുക്കൻ പോലീസ് അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസമിൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഞാൻ മർദ്ദനത്തിന് ഇരയായിട്ടുണ്ട്. ഹിതേശ്വർ സൈക്കി ആയിരുന്ന അന്നത്തെ മുഖ്യമന്ത്രി. ഞങ്ങൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കിയിരുന്ന സമയമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു. ഏഴ് ദിവസം അസമിലെ ജയിൽ ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിതേശ്വർ സൈക്കിയ രണ്ട് തവണ അസം മുഖ്യമന്ത്രി ആയിട്ടുണ്ട്. 1983 - 85, 1991 - 96 കാലത്താണ് മുഖ്യമന്ത്രിയായത്.

" ഞാനും അസമിൽ ഏഴ് ദിവസം ജയിൽ ഭക്ഷണം കഴിച്ചു. അസമിനെ രക്ഷിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തി. ഇന്ന് വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. " അമിത് ഷാ കൂട്ടിച്ചേർത്തു. ലചിത് ബർഫുക്കൻ പോലീസ് അക്കാദമി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച പോലീസ് അക്കാദമിയായി മാറുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും കേന്ദ്രമന്ത്രി സോനോവാളും ചടങ്ങിൽ ഉണ്ടായിരുന്നു.
മുഗൾ സാമ്രാജ്യത്തിനെതിപെ പോരാട്ടം നടത്തി വിജയിച്ച ധീര പോരാളിയാണ് ബർഫുക്കനെന്നും പോലീസ് അക്കാദമിക്ക് ഈ പേര് നൽകിയതിന് മുഖ്യമന്ത്രി ഹിമന്ദ ശർമയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ബർഫുക്കന്റെ ജീവചരിത്രം 2 ഭാഷകളിൽ പഠിപ്പിക്കുന്നുണ്ടെന്നും ഇത് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
" വരാനിരിക്കുന്ന അഞ്ച് വർഷത്തിനുള്ളിൽ പോലീസ് അക്കാദമി രാജ്യത്തെ ഏറ്റവും മികച്ച പോലീസ് അക്കൗദമിയായി മാറും. ഇതിന് ലച്ചിത് ബർഫുക്കിന്റെ പേര് നൽകിയതിന് അസം മുഖ്യമന്ത്രി ഹിമന്ത ശർമയ്ക്ക് ഞാൻ നന്ദി പറയുന്നു ധീര യോദ്ധാവ് ലചിത് ബർഫുകൻ
ആസാമിനെ മുഗളന്മാർക്കെതിരെ വിജയിപ്പിക്കാൻ സഹായിച്ചു. ലച്ചിത് ബർഫുകാൻ അസം സംസ്ഥാനത്ത് മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ലച്ചിത് ബർഫുകൻ്റെ ജീവചരിത്രം 23 ഭാഷകളിൽ പഠിപ്പിക്കുകയും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു, " അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications