കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ക്ക് നല്‍കിയത് നാല് കോടി.. ബാക്കി ഇന്‍സ്റ്റാള്‍മെന്റില്‍, ഇത് അമിത് ഷായുടെ ഓപ്പറേഷന്‍ മണിബാഗ്

Google Oneindia Malayalam News

ബംഗളൂരു: മധ്യപ്രദേശില്‍ സുപ്രീം കോടതി നാളെ വിശ്വാസ വോട്ട് നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ ബിജെപിയുടെ പണം കൊണ്ടുള്ള കളികളാണെന്ന് ദിഗ് വിജയ് സിംഗിന്റെ വെളിപ്പെടുത്തല്‍. അഴിമതി പണം ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. അതിന്റെ തെളിവുകള്‍ തന്റെ കൈശമുണ്ടെന്നും ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തി.

Recommended Video

cmsvideo
Amit Shah scripted 'Operation Moneybag' in MP: Digvijaya Singh | Oneindia Malayalam

അതേസമയം അമിത് ഷായാണ് ഇതിന്റെ പിന്നില്‍ കളിക്കുന്നതെന്നും ഓപ്പറേഷന്‍ മണിബാഗാണ് നടപ്പാക്കിയതെന്നും സിംഗ് പറഞ്ഞു. മുമ്പ് താന്‍ കര്‍ണാടകത്തില്‍ എത്ര പണമാണ് ബിജെപി ചെലവഴിച്ചതെന്ന് താന്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പിന്നീട് സത്യമാവുകയും ചെയ്തു. ഈ പറയുന്ന കാര്യങ്ങളും വൈകാതെ തന്നെ പുറത്തുവരുമെന്നും സിംഗ് പറഞ്ഞു. സിംഗിന്റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഓപ്പറേഷന്‍ മണിബാഗ്

ഓപ്പറേഷന്‍ മണിബാഗ്

അമിത് ഷായാണ് മധ്യപ്രദേശിലെ കൂറുമാറ്റത്തിന് ഫണ്ട് ഒരുക്കുന്നത്. ഇക്കാര്യം ദിഗ് വിജയ് സിംഗ് തന്നെ സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ നിറയെ തട്ടിപ്പുകാരായ കരാറുകാരുണ്ട്. അവരാണ് ഇതിനുള്ള പണം നല്‍കുന്നത്. ബിജെപി അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് നേട്ടമുണ്ടാകുമെന്നും സിംഗ് പറഞ്ഞു. അതേസമയം കര്‍ണാടകത്തില്‍ തന്നെ വിമതരെ കാണാന്‍ അനുവദിക്കാത്തതിന് പിന്നിലും രാഷ്ട്രീയമുണ്ട്. താന്‍ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനെ കണ്ടിരുന്നു. വിമതരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കത്ത് ഞാന്‍ നല്‍കിയില്ല

കത്ത് ഞാന്‍ നല്‍കിയില്ല

താന്‍ എഴുതി നല്‍കുന്ന കത്തുകള്‍ കത്തുകള്‍ വിമതര്‍ക്ക് നല്‍കാമെന്നാണ് ഡിജിപി എന്നോട് പറഞ്ഞത്. എന്നാല്‍ ഈ കത്തുകള്‍ അവര്‍ക്ക് നല്‍കുന്നത് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല. അതുകൊണ്ട് എനിക്ക് സംശയം ഉയര്‍ന്നിരുന്നു. താന്‍ കത്തുകള്‍ കൊറിയര്‍ അയച്ചെന്നും ദിഗ് വിജയ് സിംഗ് പററഞ്ഞു. ഞാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ വിമതരെ കാണണമെന്ന് പറഞ്ഞ വാദങ്ങളും തള്ളി. ഇതേ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും സിംഗ് പറഞ്ഞു.

യെഡിയൂരപ്പയുടെ സമ്മര്‍ദം

യെഡിയൂരപ്പയുടെ സമ്മര്‍ദം

കര്‍ണാടക ഡിജിപിയോട് എനിക്ക് സഹതാപമുണ്ട്. യെഡിയൂരപ്പയില്‍ നിന്ന് അദ്ദേഹം കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. ഇത് ബിജെപിയുടെ അധികാര കളിയാണ്. രാജ്യം മുഴുവന്‍ ബിജെപി ഈ അധികാര കളി നടപ്പാക്കുകയാണ്. അമിത് ഷായാണ് ഈ പദ്ധതിയുടെ ആസൂത്രകന്‍. കര്‍ണാടകത്തില്‍ നിങ്ങള്‍ ഇതിനെ ഓപ്പറേഷന്‍ ലോട്ടസ് എന്ന് വിളിക്കും. എന്നാല്‍ ഇത് ഓപ്പറേഷന്‍ മണി ബാഗാണ്. കര്‍ണാടകത്തില്‍ 25 മുതല്‍ 35 കോടി രൂപ വരെയാണ് വിമതര്‍ക്ക് കൂറുമാറാനായി നല്‍കിയതെന്നും ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തി.

അഞ്ച് കോടിയുടെ ഡീല്‍

അഞ്ച് കോടിയുടെ ഡീല്‍

പാര്‍ലമെന്റില്‍ മധ്യപ്രദേശില്‍ കുതിരക്കച്ചവടം നടക്കുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു. അഞ്ച് കോടിയാണ് വിമതര്‍ക്ക് ബിജെപി നല്‍കിയിരിക്കുന്നത്. വിശ്വാസ വോട്ടിന് ശേഷം ഇന്‍സ്റ്റാള്‍മെന്റായി നല്‍കുകയാണ് പദ്ധതിയിടുന്നത്. ഇതാ വീണ്ടും ഞാന്‍ പറഞ്ഞത് സത്യമായിരിക്കുകയാണ്. എത്ര പണം അവര്‍ വാങ്ങിയെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. അതിന് തെളിവുമില്ല. അതുകൊണ്ടാണ് വിമതര്‍ക്കെതിരെ ഇപ്പോഴും ഞാനൊന്നും പറയാതിരിക്കുന്നത്. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്റെയും നരോത്തം മിശ്രയുടെയും ഫോണ്‍ കോളുകള്‍ എന്റെ കൈവശമുണ്ട്. അതില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പണം നല്‍കിയതായി പറയുന്നുണ്ട്.

എല്ലാം അഴിമതി പണം

എല്ലാം അഴിമതി പണം

വ്യാപം കേസ്, മാധ്യം കേസ്, റിക്രൂട്ട്‌മെന്റ് തട്ടിപ്പ് പോലുള്ള അഴിമതി കേസുകളില്‍ കുടുങ്ങിയവര്‍ക്ക് കമല്‍നാഥ് സര്‍ക്കാര്‍ തുടരാന്‍ ആഗ്രഹമില്ല. ഇവരുടെ തട്ടിപ്പുകള്‍ പുറത്തുവന്ന് തുടങ്ങിയിരുന്നു. തട്ടിപ്പിലൂടെ സര്‍ക്കാര്‍ കരാറുകള്‍ സ്വന്തമാക്കിയവരാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമത്തിലായിരുന്നു. അവര്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ പണം നല്‍കുന്നുണ്ട്. ഈ പണമാണ് അമിത് ഷാ എംഎല്‍എമാര്‍ക്ക് നല്‍കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും ഹോട്ടല്‍ സൗകര്യങ്ങള്‍ക്കും പണം നല്‍കുന്നത് ബിജെപിയാണെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിക്കണം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിക്കണം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ എനിക്ക് വിമതരെ കാണാനുള്ള അവസരം ഒരുക്കണം. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരിക്കലും പ്രതിസന്ധിയിലല്ല. 22 എംഎല്‍എമാരുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. അവര്‍ ഞങ്ങളെ വിട്ട് പോവില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവരുടെ ആവശ്യം ഉണ്ട്. ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് വിമതര്‍ക്കൊപ്പം നില്‍ക്കുന്നത്. വിമതര്‍ക്ക് നേതൃത്വുമായി പ്രശ്‌നമുണ്ടാവും. എന്നാല്‍ അത് പരിഹരിക്കാം. ഈ മന്ത്രിമാര്‍ എന്തിനാണ് ഞങ്ങളുമായി ഇടഞ്ഞത്. എനിക്ക് തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണം. മാപ്പുപറയാന്‍ തയ്യാറാണ്. പാര്‍ട്ടിയെ പക്ഷേ പിളര്‍ക്കരുത്. എല്ലാ പ്രശ്‌നങ്ങളും സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പരിഹരിക്കാമെന്നും ദിഗ് വിജയ് സിംഗ് ഉറപ്പ് നല്‍കി.

എല്ലാവരും ഞങ്ങള്‍ക്കൊപ്പം

എല്ലാവരും ഞങ്ങള്‍ക്കൊപ്പം

സിന്ധ്യ ഗ്രൂപ്പിലെ എല്ലാ വിമതരും തനിക്കൊപ്പമുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു. ഇവരില്‍ പലരും സര്‍ക്കാരിനെതിരെ സന്ദേശം അയക്കുന്നത് ബിജെപിയെ ഭയന്നിട്ടാണ്. അവര്‍ എന്നെ വിളിച്ചിരുന്നു. നിര്‍ബന്ധിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഭൂരിപക്ഷം തെളിയിക്കുമെന്ന് താന്‍ ഉറപ്പ് പറയുന്നത്. ബിജെപിയില്‍ ഇതുവരെ അവരാരും ചേര്‍ന്നിട്ടില്ല. സിന്ധ്യയോടാണ് ഇവര്‍ കൂറുപ്രഖ്യാപിച്ചതെങ്കില്‍ എന്തുകൊണ്ട് ബിജെപിയില്‍ ചേരുന്നില്ല. ഇവരാരും കോണ്‍ഗ്രസ് വിട്ടിട്ടില്ല. ഒരു പ്രശ്‌നവും സംസ്ഥാനത്തില്ലെന്നും കമല്‍നാഥ് പറഞ്ഞു.

English summary
amit shah scripted operation moneybag in madhya pradesh say digvijay singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X