കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരുടെ നിഗൂഢമായ പ്രചാരണം തകര്‍ന്നു... മാപ്പുപറയട്ടെ, റാഫേലില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ

Google Oneindia Malayalam News

ദില്ലി: റാഫേല്‍ കരാര്‍ കേസ് സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ തുറന്നടിച്ച് അമിത് ഷാ. കോണ്‍ഗ്രസിന്റെ നിഗൂഢവും ദുരൂഹതയുള്ളതും അടിസ്ഥാന രഹിതവുമായ പ്രചാരണം തകര്‍ന്നെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത് ഇത്തരം പ്രചാരണം നടത്തുന്ന പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

1

നേരത്തെ രാഹുല്‍ ഗാന്ധി റാഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കള്ളനാണെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം രാഹുല്‍ ഗാന്ധി വിധി പ്രസ്താവം മുഴുവന്‍ വായിക്കണമെന്നും, ഭാവിയില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇതിനെയാണ് രൂക്ഷമായി അമിത് ഷാ വിമര്‍ശിച്ചത്. റാഫേല്‍ വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചത് വലിയ നാണക്കേടാണെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ പരാമര്‍ശം മോദി സര്‍ക്കാരിന്റെ ഇമേജ് ഉറപ്പിക്കുന്നതാണ്. ഈ സര്‍ക്കാര്‍ സുതാര്യവും അഴിമതി രഹിതവുമാണെന്ന് സുപ്രീം കോടതി അടിവരയിട്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷത്തിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷം നാടകം കളിക്കാന്‍ ഉപയോഗിച്ച സമയം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം എന്നത് രാജ്യ താല്‍പര്യത്തിന് മുകളിലാണ്. അവര്‍ ജനങ്ങളോടും ഈ രാജ്യത്തോടും മാപ്പുപറയണമെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം പാര്‍ലമെന്റ് സംയുക്ത കമ്മിറ്റി കേസ് വിടണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞാല്‍ പോര, രാജ്യത്തോട് മാപ്പുപറയണം, രാഹുലിനെതിരെ ബിജെപി സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞാല്‍ പോര, രാജ്യത്തോട് മാപ്പുപറയണം, രാഹുലിനെതിരെ ബിജെപി

English summary
amit shah seeks congress apology on rafale verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X