കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്, അസമിലും മണിപ്പൂരിലും സന്ദര്‍ശനം, പദ്ധതികള്‍!!

Google Oneindia Malayalam News

ദില്ലി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനത്തിനൊരുങ്ങി അമിത് ഷാ. ഡിസംബര്‍ 26ന് അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കൂടിയാണ് അദ്ദേഹത്തമെത്തുന്നത്. എന്നാല്‍ അസമില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മണിപ്പൂരിലാണെങ്കില്‍ നേരത്തെ കടുത്ത വിഭാഗീയത നിലനിന്ന സംസ്ഥാനമാണ്. അതുകൊണ്ട് അമിത് ഷായുടെ സന്ദര്‍ശനത്തിന് പ്രസക്തി ഏറെയയാണ്. ദ്വിദിന സന്ദര്‍ശനത്തിനാണ് ആഭ്യന്തര മന്ത്രി അസമിലും മണിപ്പൂരിലുമായി എത്തുന്നത്. ബംഗാളില്‍ അമിത് ഷായുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ കൂറുമാറ്റം തന്നെ നടന്നിരുന്നു.

1

ബംഗാളിലേത് പോലുള്ള സര്‍പ്രൈസുകള്‍ അസമിലും മണിപ്പൂരിലും ഉണ്ടാവുമോ എന്ന ഭയവും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ഗുവാഹത്തിയിലെ പുതിയ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിക്കും. അസം ദര്‍ശന്‍ പ്രോഗ്രാമിന്റെ ഭാഗമായി എട്ടായിരം ആശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായവും അദ്ദേഹം വിതരണം ചെയ്യും. അസമില്‍ രാഷ്ട്രീയ ചര്‍ച്ചകളും നടന്നേക്കും. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ അസമില്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇത്തവണ പ്രതിപക്ഷം കുറച്ച് ശക്തമാണ്. അതുകൊണ്ട് ബിജെപി പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

പൗരത്വ നിയമ പ്രക്ഷോഭം അടക്കം വലിയ പ്രതിസന്ധിയെ ബിജെപി അസമില്‍ നേരിടുന്നുണ്ട്. എന്നാല്‍ അമിത് ഷായുടെ വരവോടെ എല്ലാം മാറുമെന്നാണ് കരുതുന്നത്. മണിപ്പൂരില്‍ ചുരചന്ദ്പൂര്‍ മെഡിക്കല്‍ കോളേജിന്റെ ശിലാ സ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. മുവോന്‍കോംഗില്‍ ഐഐടി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, പോലീസ് ആസ്ഥാനം, ഇംഫാലിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കും.

ഗുവാഹത്തിയില്‍ ഒരുങ്ങുന്നത് രണ്ടാമത്തെ മെഡിക്കല്‍ കോളേജാണ്. അസമില്‍ ഉടനീളം ഒമ്പത് ലോ കോളേജുകളും സ്ഥാപിക്കും. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗും അതാത് സംസ്ഥാനങ്ങളില്‍ പങ്കെടുക്കും. അസമില്‍ ബഡാദ്രവ താനിന്റെ വിപുലീകരണത്തിനായുള്ള ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. വൈഷ്ണ ആശ്രമമാണ് ഇത്. അസമിലെ നഗോന്‍ ജില്ലയിലാണ് ബഡാദ്രവ താന്‍ ഉള്ളത്. 16ാം നൂറ്റാണ്ടിലെ പണ്ഡിതനും നവോത്ഥാന നായകനുമായ ശ്രീമന്ദ ശങ്കര്‍ദേവയാണ് ഇത് സ്ഥാപിച്ചത്.

English summary
amit shah set to visit assam and manipur on december 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X