കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുതന്ത്രങ്ങളുമായി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്... ലക്ഷ്യം 21 സീറ്റ്!

  • By Desk
Google Oneindia Malayalam News

യുപിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 9 സീറ്റുകള്‍ നേടിയതിന് പിന്നാലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ണ് നട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 21 സീറ്റുകള്‍ നേടിയേ മതിയാകൂവെന്ന് അമിത് ഷാ വ്യക്തമാക്കി. ഗുവാഹത്തിയില്‍ നടന്ന ബിജെപി ബൂത്ത് പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

amithsha

2014 ല്‍ നമുക്ക് ലഭിച്ചത് എട്ട് സീറ്റുകള്‍ മാത്രമാണ്. അത് ഇത്തവണ 21 ആകണം. വടക്കു കിഴക്കന്‍ സംസംസ്ഥാനങ്ങളില്‍ വികസനം സാധ്യമാകണമെങ്കില്‍ ബിജെപി അവിടെ അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. അസമിന്‍റെ വികസന പദ്ധതികളുമായി ബിജെപി സര്‍ക്കാര്‍ മുന്നേറുകയാണ്. എന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അസമില്‍ ചെയ്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.

മിസോറാം ഒഴികെ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് കൂടി ഭരണപങ്കാളിത്തമുള്ള സര്‍ക്കാരുകളാണ് ഭരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിച്ചത് എട്ടു സീറ്റുകളായിരുന്നു. സമീപകാലത്ത് തെരഞ്ഞടുപ്പ് നടന്ന ത്രിപുരയിലും മേഘാലയത്തിലും നാഗാലാന്റിലും ബിജെപി സഖ്യം അധികാരത്തിലേറിയിരുന്നു.

English summary
Gearing up for the next general election, BJP president Amit Shah on Saturday set a target of 21 seats out of 25 parliamentary constituencies from northeast in Lok Sabha polls in 2019.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X