കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിമാര്‍ക്ക് മൂന്ന് ടാര്‍ജറ്റ്; കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ അമിത് ഷായുടെ ഇടപെടല്‍

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ രംഗത്ത് ശക്തമായ ഇടപെടല്‍ നടത്തിയാല്‍ മാത്രമേ നിയന്ത്രിക്കാന്‍ സാധിക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് നല്‍കി. മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കണം, പുതിയ കൊറോണ രോഗികള്‍ നിലവിലുള്ളതിനേക്കാള്‍ അഞ്ച് ശതമാനം ഉയരാന്‍ പാടില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും നിരീക്ഷണം പതിവാക്കുകയും വേണം- ഈ മൂന്ന് നിര്‍ദേശങ്ങളാണ് അമിത് ഷാ മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയത്.

A

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തി ചര്‍ച്ചയിലാണ് അമിത് ഷാ ഈ ടാര്‍ജറ്റ് നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉദ്യോഗസ്ഥര്‍ ഓരോ ആഴ്ചയും സന്ദര്‍ശിക്കണം. ഡാറ്റ ശേഖരിക്കണം. മാറ്റങ്ങള്‍ വിലയിരുത്തണം. കൂടുതല്‍ നിയന്ത്രണം വേണ്ട പ്രദേശങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലാണ് ഡാറ്റ ശേഖരിക്കുന്നതെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധംജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

വരുംമാസങ്ങളില്‍ കൊറോണ വ്യാപനത്തിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. എന്ത് മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചത് എന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ റഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ റഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്

അയല്‍ സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍ ദില്ലിയില്‍ അന്തരീക്ഷ മലനീകരണത്തിന് ഇടയാക്കുന്നുവെന്നും ഇത് കൊറോണ വ്യാപനത്തിന് ഒരു കാരണമാകുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളുടെ വൈക്കോല്‍ കത്തിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1000 ഐസിയു കിടക്ക സൗകര്യമുള്ള ആശുപത്രി കൂടി കൊറോണ രോഗികള്‍ക്ക് വേണ്ടി ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌ക് ധരിക്കാതെയുള്ള ജനങ്ങളുടെ പുറത്തിറങ്ങല്‍ ആശങ്കപ്പെടുത്തുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ജിഎസ്ടി കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജിഎസ്ടി കാര്യം മമത മാത്രമാണ് സൂചിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി എന്നിവരും സംസാരിച്ചു. കൊറോണ വാക്‌സിന്‍ വിതരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Recommended Video

cmsvideo
India will get 10 crore dose of oxford vaccine by january | Oneindia Malayalam

English summary
Amit Shah sets Three point target for Chief Ministers at review meeting with Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X