കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ബിജെപി വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നു; അമിത് ഷായെ കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ല'

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ബിജെപി വാഗ്വാദങ്ങൾ മുറുകി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാർണടകയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് കർണാടക കോൺഗ്രസ് പ്രസിഡന്റ് ദിനേശ് റാവു ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അമിത് ഷാ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടു മൈസൂരുവില്‍ പ്രവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.

2016ൽ മൈസൂരുവിൽ കല്ലപ്പെട്ട ആസ്എസ്എസ് പ്രവത്തകൻ രാജുവിന്റെ കുടുംബത്തിന് അമിത് ഷാ അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ബിജെപിയുടെ വാദം. ഇതിനു മുന്‍പു പലതവണ അമിത് ഷാ മൈസൂരുവിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും രാജുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിക്കുന്നത്.

അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം

അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം

അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പത്രത്തിന്റെ മുന്‍ പേജില്‍ നല്‍കിയ പരസ്യം വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പത്രത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ദളിത് നേതാക്കളുടെ പ്രതിഷേധം നടന്നെന്നും റിപ്പോർട്ടുകളുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത് നേതാക്കളുമായി രാജേന്ദ്ര കലാമന്തിരത്തില്‍ ഇന്ന് കൂടി കാഴ്ച സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് ദളിത് നേതാക്കളുടെ പ്രതിഷേധം ഇരമ്പിയത്.

‘നായകള്‍ കുരച്ചുകൊണ്ടിരിക്കും'

‘നായകള്‍ കുരച്ചുകൊണ്ടിരിക്കും'

അമിത് ഷാ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്ഗെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. ഭരണഘടന തിരുത്തി എഴുതുമെന്നും ദളിത് വിഭാഗക്കാരെ വ്യംഗമായി ഉദ്ധരിച്ച് ‘നായകള്‍ കുരച്ചുകൊണ്ടിരിക്കും' എന്നീ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. അനന്ത്കുമാര്‍ ഹെഡ്ഗെയെ ഈ രീതിയില്‍ സംസാരിക്കാന്‍ അനുവദിക്കുന്ന നേതൃത്വത്തിന് എന്തു മറുപടിയാണുള്ളതെന്ന് അവര്‍ ചോദിച്ചു.

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർ...

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർ...


അതേസമയം കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന സിദ്ധരാമയ്യാ സര്‍ക്കാരിനെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ 24 ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ ആരോപിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 24 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും മരണത്തില്‍ അപലപിച്ച അമിത് ഷാ പറയുന്നു. സംസ്ഥാനത്ത് സിദ്ധരാമയ്യ അധികാരത്തിലിരുന്ന അ‍ഞ്ച് വര്‍ഷത്തിനിടെ 24ലധികം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കൊലയാളികള്‍ക്കെതിരെ പോലീസ് യാതൊരു തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും അവരെല്ലാം ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നുണ്ടെന്നും അമിത് ഷാ ആരോപിക്കുന്നു.

സിദ്ധരാമയ്യയുടെ മതം...

സിദ്ധരാമയ്യയുടെ മതം...


സിദ്ധരാമയ്യ ഹിന്ദുവല്ല, അഹിന്ദുവാണെന്നായിരുന്നു അമിത് ഷാ പറയുന്നു. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളേയും പിന്നോക്ക വിഭാഗത്തിലുള്ളവരേയും അഹിന്ദു എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രചാരണത്തിന് എത്തിയ അമിത് ഷാ നിരവധി ആരോപണങ്ങളാണ് സിദ്ധരാമയ്യയ്ക്കെതിരെ ഉയര്‍ത്തിയത്. ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ തിരുമാനം രാഷ്ട്രേയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുക്കളെ വിഭദജിക്കാന്‍ ലക്ഷ്യവെച്ചുള്ളതാണ് ഈ നീക്കമെന്നും അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Accusing BJP president Amit Shah of violating the election code of conduct for allegedly giving Rs 5 lakh to a deceased party worker's family, Karnataka Congress working president Dinesh Gundu Rao today demanded his externment from the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X