കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഡോ തീവ്രവാദികളുമായി സമാധാന കരാര്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍; 1500 ഓളം പേര്‍ കീഴടങ്ങും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: അസമിലെ നിരോധിത സംഘടനായായ നാഷ്ണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റുമായി സമാധാന കരാറില്‍ ഒപ്പിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാല്‍,ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ്, ഓള്‍ ബോഡോ സ്റ്റുഡന്‍സ് യൂനിയന്‍ നേതാക്കള്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

അസമില്‍ പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ബോഡോ തീവ്രവാദികള്‍ ഈ മേഖലയില്‍ ആഭ്യന്തര കലാപങ്ങള്‍ നടത്തുകയായായിരുന്നു. പുതിയ കരാറോടെ ഈ രക്തച്ചൊരിച്ചലിന് അവസാനമാകുമെന്നാണ് പ്രതീക്ഷ.

കീഴടങ്ങും

കീഴടങ്ങും

നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫോ ബോഡോലാൻഡ്, ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ എന്നീ സംഘനകളും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നുള്ള ത്രികക്ഷി കരാറാണ് ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ പ്രകാരം 1500 ഓളം ബോഡോ തീവ്രവാദികള്‍ ജനവരി 30 ന് മുന്‍പ് ആയുധം ഉപേക്ഷിച്ച് കീഴടങ്ങും.

ചരിത്രപരമെന്ന്

ചരിത്രപരമെന്ന്

ചരിത്രപരമായ നീക്കമാണിതെന്നായിരുന്നു കരാറില്‍ ഒപ്പുവെച്ച് അമിത് ഷാ പ്രതികരിച്ചത്. അസമിനും ബോഡോ ജനതയ്ക്കും തിളക്കമാര്‍ന്ന ഭാവി ഉറപ്പ് നല്‍കുന്നതാണ് കരാര്‍ എന്നും അമിത് ഷാ പറഞ്ഞു.ഇപ്പോള്‍ അവര്‍ തീവ്രവാദികള്‍ അല്ല, നമ്മുടെ സഹോദരങ്ങളാണ്.ബോഡോ ജനതയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

കീഴടങ്ങിയ അംഗങ്ങളില്‍ ക്ലീന്‍ റെക്കോഡ് ഉള്ളവരെ അര്‍ധ സൈനിക വിഭാഗത്തിന്‍റെ ഭാഗമാക്കുമെന്നും അമിത് ഷാ പറഞ്ഞു. ബോഡോ മൂവ്മെന്‍റില്‍ പങ്കെടുത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.

പുനർനാമകരണം ചെയ്യും

പുനർനാമകരണം ചെയ്യും

കരാർ പ്രകാരം, ബിടിഎഡി എന്നറിയപ്പെടുന്ന പ്രദേശത്തെ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയൺ എന്ന് പുനർനാമകരണം ചെയ്യും, അസമിലെ മലയോര ജില്ലകളിൽ താമസിക്കുന്ന ബോഡോ ജനതയ്ക്ക് കേന്ദ്രം 'ഗിരിവര്‍ഗ ഗോത്ര' പദവി നല്‍കും.ദേവനാഗിരി ലിപിയോടുകൂടിയ ബോഡോ ഭാഷ അസമിലെ ഔദ്യോഗിക ഭാഷയാക്കും.

1500 കോടിയുടെ സാമ്പത്തിക പാക്കേജ്

1500 കോടിയുടെ സാമ്പത്തിക പാക്കേജ്

ഏകദേശം 1500 കോടിയുടെ സാമ്പത്തിക പാക്കേജാണ് കരാര്‍ പ്രകാരം ഈ വിഭാഗത്തിന് അനുവദിക്കുക. ഇവരുടെ പ്രദേശത്തെ വികസനത്തിന് സംസ്ഥാന സർക്കാർ 3 വർഷത്തേക്ക് 250 കോടി രൂപ നൽകും. വ്യവസായം, തൊഴിൽ എന്നിവയ്ക്കായും ഇക്കോ ടൂറിസ വികസനത്തിനുമായി ഈ ഫണ്ട് വിനിയോഗിക്കും.

കൂടുതല്‍ വികസനം

കൂടുതല്‍ വികസനം

മേഖലയില്‍ ഉപേന്ദ്രനാഥിന്റെ പേരിൽ ഒരു കേന്ദ്ര സർവകലാശാലയും ദേശീയ കായിക സർവ്വകലാശാലയും സർക്കാർ സ്ഥാപിക്കും.കൂടാതെ ഒരു റീജ്യണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹോട്ടൽ മാനേജ്മെന്‍റ് ക്യാമ്പസ്, മദർ ഡയറി പ്ലാന്‍റ്, എന്‍ഐടി കൂടാതെ കൂടുതല്‍ നവോദയ വിദ്യാലയങ്ങളും സ്ഥാപിക്കും.

ധീരമായ നിലപാടാണ് പിണറായി എടുത്തത്; മനുഷ്യശ്യംഖലയില്‍ അണി ചേര്‍ന്ന് ലീഗ് നേതാവും, യുഡിഎഫില്‍ ഞെട്ടല്‍ധീരമായ നിലപാടാണ് പിണറായി എടുത്തത്; മനുഷ്യശ്യംഖലയില്‍ അണി ചേര്‍ന്ന് ലീഗ് നേതാവും, യുഡിഎഫില്‍ ഞെട്ടല്‍

ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!

പ്രതിഷേധങ്ങളൊന്നും ഏശിയില്ല; 'മോടി കുറയാതെ മോദി'!! പിന്തുണ ഇടിഞ്ഞ് യോഗിയും ബിജെപി മുഖ്യന്‍മാരുംപ്രതിഷേധങ്ങളൊന്നും ഏശിയില്ല; 'മോടി കുറയാതെ മോദി'!! പിന്തുണ ഇടിഞ്ഞ് യോഗിയും ബിജെപി മുഖ്യന്‍മാരും

English summary
Amit shah signed bodo agreement says historic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X