കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ അമിത് ഷായുടെ ഇടപെടല്‍... ഭരണ പ്രതിസന്ധി മറികടക്കാന്‍ സഖ്യകക്ഷികളെ നേരിട്ട് വിളിച്ചു!!

Google Oneindia Malayalam News

പനാജി: ഗോവയില്‍ ഭരണ പ്രതിസന്ധി മറികടക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടിടപ്പെടുന്നു. അധികാരം നഷ്ടമാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അദ്ദേഹത്തിന്റെ നീക്കം. അതേസമയം പ്രതിസന്ധി ഇപ്പോഴും രൂക്ഷം തന്നെയാണ്. പ്രമുഖ കക്ഷികളുമായി കൂടിക്കാഴ്ച്ചയാണ് ഷാ ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മറുവശത്ത് ഗവര്‍ണറെ കാണാനുള്ള നീക്കത്തിലാണ്. ഇത് തടയാനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്.

അതേസമയം വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതിനുള്ള സാധ്യത ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പക്ഷേ അമിത് ഷായുടെ ഇടപെടല്‍ ബിജെപിയെ രക്ഷിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അത് പക്ഷേ കോണ്‍ഗ്രസിന്റെ നീക്കങ്ങളെ അനുസരിച്ചിരിക്കും.

അമിത് ഷായുടെ നീക്കങ്ങള്‍

അമിത് ഷായുടെ നീക്കങ്ങള്‍

മനോഹര്‍ പരീക്കര്‍ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് തല്‍ക്കാലം എത്താന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിത് ഷാ ഗോവന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരിക്കുന്നത്. പ്രശ്‌നക്കാരായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയെ അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പരീക്കറുടെ അഭാവത്തില്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് അദ്ദേഹം സര്‍ദേശായിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് ഫലം കാണുമോ എന്നാണ് ഇനി അറിയാനുള്ളത്.

പ്രശ്‌ന പരിഹാര ടീം ഗോവയിലേക്ക്

പ്രശ്‌ന പരിഹാര ടീം ഗോവയിലേക്ക്

അമിത് ഷായുടെ നിര്‍ദേശപ്രകാരം പ്രശ്‌ന പരിഹാര ടീം ഗോവയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പ്രത്യേക നിരീക്ഷകരെയും ഇവരോടൊപ്പം അയക്കും. ഇത് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുമായും സര്‍ദേശായിയുമായും കൂടിക്കാഴ്ച്ച നടത്തുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രി പദത്തിന് വേണ്ടി സഖ്യം പൊളിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നാണ് അമിത് ഷായുടെ അഭ്യര്‍ത്ഥന. അതേസമയം ഗോവയിലെ നേതാക്കളോട് സഖ്യകക്ഷികളെ ബഹുമാനിക്കാനും സര്‍ദേശായ് അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സഖ്യകക്ഷികള്‍ അടങ്ങുന്നു

സഖ്യകക്ഷികള്‍ അടങ്ങുന്നു

ഗോവയിലെ പ്രശ്‌നത്തിന് താല്‍ക്കാലിക ശമനം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. അമിത് ഷായുടെ ഇടപെടലുകളെ സഖ്യകക്ഷികള്‍ അഭിനന്ദിച്ചിട്ടുണ്ട്. സര്‍ദേശായ് അദ്ദേത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമാകുമെന്നാണ് സൂചന നല്‍കുന്നത്. അതേസമയം ജിഎഫ്പി തല്‍ക്കാലത്തേക്ക് മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കേണ്ടെന്ന് തീരുമാനിച്ചതായി സൂചനയുണ്ട്. എന്നാല്‍ എംജിപി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

എംജിപിയെ തള്ളി

എംജിപിയെ തള്ളി

മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് കൊണ്ടുള്ള മഹാരാഷ്ട്ര ഗോമന്ത് പാര്‍ട്ടിയുടെ ശ്രമങ്ങളെ ബിജെപി നേരത്തെ തള്ളിയതാണ്. ഇത് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും തള്ളി. 2014ല്‍ ഗോവയില്‍ നി്ന്ന് ബിക്കിനി നിരോധിക്കണമെന്ന പറഞ്ഞ സുദിന്‍ ദാവാലിക്കറെ മുഖ്യമന്ത്രിയാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും താല്‍പര്യമില്ല. ഈ വിവാദ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇടിഞ്ഞിരുന്നു. കൂടുതല്‍ സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് സഖ്യത്തിലുണ്ടായ ധാരണ.

ബിജെപിയുടെ പ്രശ്‌നങ്ങള്‍ ഗുരുതരം

ബിജെപിയുടെ പ്രശ്‌നങ്ങള്‍ ഗുരുതരം

വലിയ പ്രശ്‌നങ്ങളാണ് ഗോവയില്‍ ബിജെപി നേരിടുന്നത്. ഒന്നാമത്തെ കാര്യം മനോഹര്‍ പരീക്കര്‍ കഴിഞ്ഞാല്‍ നല്ലൊരു നേതാവ് ബിജെപിക്കില്ല എന്നതാണ്. അറിയപ്പെടുന്ന നേതാക്കളെല്ലാം പല രോഗങ്ങളുടെയും പിടിയിലാണ്. ഈ ഒരു കാരണം കൊണ്ട് സഖ്യത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. നഗരവികസ മന്ത്രി ഫ്രാന്‍സിസ് ഡിസൂസ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലാണ്. വൈദ്യുത മന്ത്രി പാണ്ഡുരംഗ് മഡ്‌കൈകര്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന് മടങ്ങി വരവുണ്ടാകില്ലെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ നീക്കങ്ങളും പാളി

കോണ്‍ഗ്രസിന്റെ നീക്കങ്ങളും പാളി

ബിജെപിയുടെ സഖ്യകക്ഷികളെ തങ്ങളിലേക്ക് അടുപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ അത് തല്‍ക്കാലം പാളിയിരിക്കുകയാണ്. തങ്ങള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സര്‍ദേശായ് പറഞ്ഞു. അമിത് ഷായുടെ നിര്‍ദേശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസുമായി യാതൊരു വിധ ചര്‍ച്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ പിരിച്ചുവിടുമോ?

നിയമസഭ പിരിച്ചുവിടുമോ?

ബിജെപി നല്ലൊരു നേതാവില്ലാത്തതിനാല്‍ നിയമസഭ പിരിച്ചുവിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. അതേസമം ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവലേക്കര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗോവയ്ക്ക് വീണ്ടുമൊരു തിരഞ്ഞെടുപ്പ് നേരിടാനുള്ള കരുത്ത് ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്നിട്ട് ഒന്നരവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. പുതിയ തിരഞ്ഞെടുപ്പ് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ കര്‍ണാടകത്തിലേക്ക്.... പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ച.... എല്ലാം രഹസ്യമായി പരിഹരിച്ചു!!രാഹുല്‍ കര്‍ണാടകത്തിലേക്ക്.... പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ച.... എല്ലാം രഹസ്യമായി പരിഹരിച്ചു!!

മഠത്തില്‍ നിന്ന് മോശം അനുഭവമുണ്ടായി.... വൈദികന്‍ കടന്നുപിടിച്ചു... മനസ്സുതുറന്ന് ദയാബായ്!!മഠത്തില്‍ നിന്ന് മോശം അനുഭവമുണ്ടായി.... വൈദികന്‍ കടന്നുപിടിച്ചു... മനസ്സുതുറന്ന് ദയാബായ്!!

English summary
amit shah steps in to keep goa flock together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X