കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്ഭറിനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് അമിത് ഷാ: ഭീഷണി ഫലം കണ്ടു, തിരഞ്ഞെടുപ്പിന് തന്ത്രം!!

Google Oneindia Malayalam News

ദില്ലി: സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി തലവനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്നും രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷാ രാജ്ഭറിനെ ദില്ലിയിലേയ്ക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുള്ളത്. രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും യുപിയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുകയില്ലെന്നും രാജ്ഭര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ബിജെപിയുടെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വികസന അജന്‍ഡയ്ക്ക് വേണ്ടി എന്‍ഡിഎ സര്‍ക്കാര്‍ പാവപ്പെട്ടവരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ദളിതുകളെയും അവഗണിക്കുന്നവെന്ന വാദമാണ് രാംവിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയും ഉന്നയിച്ചത്.

രാജ്ഭറിന്റെ പരസ്യപ്രസ്താവനകള്‍ക്കെതിരെ ബിജെപി നേതാവും മന്ത്രിയുമായ രംഗത്തെത്തിയ സിദ്ധാര്‍ത്ഥ് നാഥ് സിംഗ് രാജ്ഭര്‍ തങ്ങളുടെ മന്ത്രിയും അധികാരത്തിലിരിക്കുന്ന സഖ്യത്തിന്റെ ഭാഗവും ആണെന്ന് പ്രതികരിച്ചിരുന്നു. പ്രശ്നങ്ങളുണ്ടെങ്കില്‍ ക്യാബിനറ്റിന് മുമ്പാകെയാണ് പറയേണ്ടത് അല്ലാതെ പരസ്യം പ്രകടിപ്പിക്കുകയല്ല വേണ്ടതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

 ചര്‍ച്ചയില്ലാതെ വിട്ടുവീഴ്ചയില്ല

ചര്‍ച്ചയില്ലാതെ വിട്ടുവീഴ്ചയില്ല


രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും യുപിയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുകയില്ലെന്നും രാജ്ഭര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അമിത് ഷായുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താതെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്നാണ് രാജ്ഭര്‍ വ്യക്തമാക്കിയിട്ടുള്ളത്. യുപി നിയമസഭയില്‍ നാല് അംഗങ്ങളാണ് സുഹല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടിയ്ക്കുള്ളത്. സുഹല്‍ദേവ് ജനതാ പാര്‍ട്ടി ഇപ്പോഴും ബിജെപിയ്ക്ക് ഒപ്പമാണുള്ളത് എന്നാല്‍ പാര്‍ട്ടി സഖ്യധര്‍മം പാലിക്കുന്നില്ലെന്നും രാജ്ഭര്‍ കുറ്റപ്പെടുത്തിയിരുന്നു. ബിജെപി സഖ്യകക്ഷികളെ ബഹുമാനിക്കുന്നില്ലെന്നും പാര്‍ട്ടിയെ കാത്തിരിക്കുന്നത് മോശം ദിനങ്ങളാണെന്നും രാജ്ഭര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് രാജ്ഭര്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത്. ഫുല്‍പൂര്‍, ഗൊരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജപിയ്ക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് സഖ്യ കക്ഷി ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. സമാജ് വാദി പാര്‍ട്ടിയ്ക്ക് മായാവതിയുടെ ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിയ്ക്ക് ആധിപത്യമുള്ള രണ്ട് സീറ്റുകളും കൈവിട്ടു പോകുന്നത്.

 നിതീഷ് കുമാറിന്റെ താക്കീത്

നിതീഷ് കുമാറിന്റെ താക്കീത്

ഭിന്നിപ്പിക്കുന്ന ശക്തികളോട് പാര്‍ട്ടിയ്ക്ക് വീട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ താക്കീത് നല്‍കിയിരുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെന്ന് ചൂണ്ടിക്കാണിച്ച നിതീഷ് കുമാര്‍ ബിജെപിയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ സാമുദായികപരമായി വിവാദപ്രസ്താവനകള്‍ നടത്തുകയാണെന്നും നിതീഷ് ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനത്തില്‍ മാറ്റം സംഭവിച്ചാല്‍ മാത്രമേ സമൂഹത്തില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ലോക്ജന്‍ ശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്‍ ചൂണ്ടിക്കാണിക്കുന്നു. ടിഡിപി എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് പുറത്തുപോയി രണ്ട് ദിവസത്തിന് ശേഷമാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിയുടെ എന്‍ഡിഎയിലെ ചെറുകക്ഷികള്‍ ബിജെപിയ്ക്കെതിരെ രംഗത്തെത്തുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ വിട്ടത്.

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് രാജ്ഭര്‍

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് രാജ്ഭര്‍



മാര്‍ച്ച് 23ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി മുഴക്കിയ ഭീഷണി. ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴിവ് വരുന്ന 10 സീറ്റുകളിലേയ്ക്കാണ് രാജ്യസഭാ സീറ്റുകളിലേയ്ക്കും തിര‍ഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ നാല് എംഎല്‍എമാരാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടിയ്ക്കുള്ളത്. പാര്‍ട്ടിയുടെ ഭീഷണി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. അതേസമയം ചെറുകക്ഷികള്‍ സഖ്യവുമായി ഇടഞ്ഞ് പുറത്തുപോകുന്നത് നിലവില്‍ പാര്‍ട്ടിയുടെ പ്രതിഛായയ്ക്കും ക്ഷീണമേല്‍പ്പിക്കും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കില്ലെന്നും രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും പാര്‍ട്ടി തലവന്‍ ഒപി രാജ്ഭര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്ഭറിനെ കൂടിക്കാഴ്ചയ്ക്കായി ബിജെപി അധ്യക്ഷന്‍ ദില്ലിയിലേയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.

 ക്ഷേത്ര നിര്‍മാണത്തില്‍ ശ്രദ്ധയെന്ന്

ക്ഷേത്ര നിര്‍മാണത്തില്‍ ശ്രദ്ധയെന്ന്

ഉത്തപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് പാര്‍ട്ടിയ്ക്കെതിരെ ആഞ്ഞടിച്ച് ഓം പ്രകാശ് രാജ്ഭാം രംഗത്തെത്തിയത്. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിലല്ല ക്ഷേത്രങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി തലവന്‍ ഉന്നയിച്ചിട്ടുള്ള ആരോപണം. ഇതേ പാവപ്പെട്ടവര്‍ തന്നെയാണ് വോട്ട് ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും നേതാവ് ചൂണ്ടിക്കാണിച്ചിരുന്നു. സംസാരങ്ങള്‍ മാത്രമാണുള്ളത് ഇവയൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്നും യുപിയിലെ മന്ത്രി കൂടിയായ നേതാവ് കൂട്ടിച്ചേര്‍ക്കുന്നു. വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടാണ് ഓം പ്രകാശിന്റെ പ്രതികരണം.

 പാസ്വാനും ഓം പ്രകാശും എന്‍ഡിഎയ്ക്കെതിരെ

പാസ്വാനും ഓം പ്രകാശും എന്‍ഡിഎയ്ക്കെതിരെ

‍ഞങ്ങള്‍ സര്‍ക്കാരിന്റെയും എന്‍ഡിഎ സഖ്യത്തിന്റെയും ഭാഗമാണ്. എന്നാല്‍ ബിജെപി സഖ്യ ധര്‍മം പാലിക്കുന്നില്ലെന്നും താന്‍ ആശങ്ക അറിയിച്ചെന്നും ഓം പ്രകാശ് പ്രതികരിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ലോക്സഭയില്‍ 325 സീറ്റുകള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ഓടി നടക്കുകയാണെന്നും യുപി മന്ത്രി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ലോക് ജന്‍ശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാനും ബിജെപിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യം ബിജെപി പിന്തുടരേണ്ടതുണ്ടെന്നാണ് പാസ്വാന്‍ ചൂണ്ടിക്കാണിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസ് നിരവധി ദശാബ്ദങ്ങള്‍ രാജ്യം ഭരിച്ചുവെന്നും പാസ്വാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പാസ്വാന്റെ പ്രസ്താവനയോട് ബിജെപി പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാജ്ഭറിന്റെ പ്രസ്താവനയോടുള്ള അതൃപ്തി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. രാജ്ഭര്‍ തങ്ങളുടെ മന്ത്രിയും സഖ്യകക്ഷിയും ആണെന്ന് പ്രതികരിച്ച ബിജെപി മന്ത്രി പ്രശ്നങ്ങളുണ്ടെങ്കില്‍ ക്യാബിനറ്റിന് മുമ്പാകെയാണ് പറയേണ്ടത് അല്ലാതെ പരസ്യം പ്രകടിപ്പിക്കുകയല്ല വേണ്ടതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി തലവനെതിരെ രംഗത്തെത്തിയത്.

<strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും! ഉറക്കം പറയുന്നത്</strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും! ഉറക്കം പറയുന്നത്

<strong>വാട്സ്ആപ്പില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടം!! മുന്നറിയിപ്പുമായി സൈന്യം, +86ല്‍ തുടങ്ങുന്ന നമ്പറുകള്‍ പണിതരും!!</strong>വാട്സ്ആപ്പില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടം!! മുന്നറിയിപ്പുമായി സൈന്യം, +86ല്‍ തുടങ്ങുന്ന നമ്പറുകള്‍ പണിതരും!!

English summary
BJP President Amit Shah on Tuesday asked OP Rajbhar, Suheldev Bharatiya Samaj Party Chief and BJP ally in Uttar Pradesh, to come to Delhi. Rajbhar on Monday had threatened to boycott the Rajya Sabha polls if he wasn't given a meeting with Shah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X