അമിത് ഷായുടെ പന്നിപ്പനി കര്‍ണാടകയിലെ ജനങ്ങളുടെ ശാപമെന്ന് കോണ്‍ഗ്രസ് എംപി; ഇതിലും വലിയത് വരും
ദില്ലി:ചികിത്സയില്‍ കഴിയുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ബികെ ഹരിപ്രസാദ്. അമിത് ഷായ്ക്ക് പന്നിയുടെ അസുഖമാണ്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കര്‍ണാടകയില്‍ ജനങ്ങള്‍ നല്കിയ ശാപമാണ് അമിത് ഷായ്ക്ക് ലഭിച്ചതെന്നും ഹരിപ്രസാദ് പറഞ്ഞു.
കര്‍ണാടകയിലെ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ഇനിയും ബിജെപി തുടരുകയാണെങ്കില്‍ ഇതിലും ഗുരതരമായ രോഗമായിരിക്കും കാത്തിരിക്കുന്നതെന്നും ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ രോഗത്തെ പരിഹസിച്ച ഹരിപ്രസാദിന്റെ നിലപാടില്‍ രൂക്ഷമായ വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് അമിത് ഷായെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് വിവരം പുറത്തു വിട്ടത്. ജനുവരി 20 മുതല്‍ വെസ്റ്റ് ബംഗാളില്‍ രാഷ്ട്രീയജാഥകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരുങ്ങവെയാണ് അമിത് ഷായ്ക്ക് രോഗം ബാധിക്കുന്നത്.
എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികിത്സ. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications