കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം മാറ്റിയെഴുതണോ? 1857 കലാപവും വീര്‍ സവര്‍ക്കറും തമ്മിലെന്ത്, അമിത് ഷാ പറയുന്നതെന്ത്?

Google Oneindia Malayalam News

വാരണാസി: മഹാരാഷ്ട്രയും ഹരിയാണയും നിയമസഭാ തിര‍ഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോഴാണ് വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരമായി കണക്കാക്കുന്ന 1857 കലാപത്തില്‍ വീര്‍ സവര്‍ക്കര്‍ക്കുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ കഴിഞ്ഞ ദിവസം ന‍ടത്തിയ പ്രസ്താവന.

എൻഎസ്എസിനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; പിന്നാലെ രൂക്ഷ വിമർശനവും!എൻഎസ്എസിനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; പിന്നാലെ രൂക്ഷ വിമർശനവും!

1857 കലാപത്തില്‍ സവര്‍ക്കര്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയ്ക്ക് അറിയില്ല. 1857 കലാപത്തിന് ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേര് നല്‍കിയത് സവര്‍ക്കറായിരുന്നു. ഹിന്ദു ബനാറസ് സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സവര്‍ക്കര്‍ക്ക് ചരിത്രത്തിലുള്ള ഇടത്തെക്കുറിച്ചുള്ള പരാമര്‍ശം.

കുറ്റപ്പെടുത്തല്‍ എത്രകാലം?

കുറ്റപ്പെടുത്തല്‍ എത്രകാലം?


ഇന്ത്യയുടെ ചരിത്രം ആരെയും കുറ്റപ്പെടുത്താതെ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ തിരുത്തിയെഴുതേണ്ടതുണ്ടെന്നുമാണ് അമിത് ഷാ ചൂണ്ടിക്കാണിച്ചത്. പ്രശസ്തരായ ചരിത്രകാരന്മാരെ സദസ്സിലിരുത്തിയായിരുന്നു ഷായുടെ പ്രസ്താവന. ഇത് തന്റെ അപേക്ഷയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

1857 കലാപത്തിന്

1857 കലാപത്തിന്

സവര്‍ക്കര്‍ ഇല്ലായിരുന്നുവെങ്കില്‍ 1857ലെ കലാപം ചരിത്രമായി മാറില്ലായിരുന്നു. നമ്മള്‍ കാര്യങ്ങള്‍ ബ്രിട്ടീഷ് കാഴ്ചപ്പാടില്‍ മാത്രമേ കാണുമായിരുന്നുള്ളൂവെന്നും അമിത് ഷാ പറയുന്നു. സവര്‍ക്കര്‍ 1857 കലാപത്തിന് ഈ പേരിട്ടിരുന്നില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ കുട്ടികള്‍ ഇന്ന് ഈ കലാപത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിളിക്കുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 ഭാരത രത്നയും തിരഞ്ഞെടുപ്പ് പ്രചാരണവും

ഭാരത രത്നയും തിരഞ്ഞെടുപ്പ് പ്രചാരണവും


മഹാരാഷ്ട്ര യൂണിറ്റ് ബിജെപിയാണ് ആദ്യം സവര്‍ക്കറെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. പരമോന്നത ഇന്ത്യന്‍ ബഹുമതിയായ ഭാരത രത്നക്ക് വീര്‍ സവര്‍ക്കറെ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപി മുന്നോട്ടുവെച്ച വാഗ്ധാനം. ഇതോടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇതിനെ ശരിവെക്കുന്ന തരത്തിലുള്ള വസ്തുതകളാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായും പങ്കുവെച്ചിട്ടുള്ളത്

തിരുത്തേണ്ടത് ചരിത്രമോ?

തിരുത്തേണ്ടത് ചരിത്രമോ?

നമ്മുടെ ചരിത്രമെഴുതുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. എത്രകാലം നാം ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തും. ആരെയും കുറ്റപ്പെടുത്താനില്ലെന്നും സമയാനുസൃതമായി ചരിത്രമെഴുതുകയാണ് വേണ്ടതെന്നും ഷാ കൂട്ടിച്ചേര്‍ക്കുന്നു. വിവര ശേഖരണത്തിലുള്ള അഭാവം മൂലം പുതുതലമുറക്ക് സ്കന്ദഗുപ്ത വിക്രമാദിത്യന്റെ സംഭാവനകളെക്കുറിച്ച് അറിയില്ലെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Amit Shah talks about Vir Savarkkar and contributions to 1857 revolt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X