• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒന്നും പറയാനില്ല...എന്ത് നല്ല പ്രസംഗം.. അത്ഭുതം തോന്നുന്നു'; മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി അമിത് ഷാ

Google Oneindia Malayalam News

ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നിന്ന് നടത്തിയ പ്രസംഗം അത്ഭുതകരമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുവര്‍ണ്ണ ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ സംഭാവന നല്‍കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രേരിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്നും അമിത് ഷാ പറഞ്ഞു.

ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി അത്ഭുതകരമായ പ്രസംഗം നടത്തി. സുവര്‍ണ്ണ ഇന്ത്യ സൃഷ്ടിക്കുന്നതിന് സംഭാവന നല്‍കാന്‍ ഇത് ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. അമിത് ഷാ ട്വീറ്റ് ചെയ്തു. വികസനത്തെ തടസ്സപ്പെടുത്തുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണം എന്നും അമിത് ഷാ ആഹ്വാനം ചെയ്തു.

പൗരന്മാര്‍ എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റി അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങളാക്കി മാറ്റുന്നതില്‍ നമുക്കെല്ലാവര്‍ക്കും സംഭാവന ചെയ്യാം എന്നും അമിത് ഷാ പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നത് സ്ത്രീകളുടെ ശക്തിയാണ്.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

അതിനാല്‍ സ്ത്രീകളെ അപമാനിക്കുന്ന വികലതകളില്‍ നിന്ന് സമൂഹത്തെ ഒഴിവാക്കി സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞു. സ്വാശ്രയ ഇന്ത്യയും രാഷ്ട്രതത്വവുംകെട്ടിപ്പടുക്കാനുള്ള ആത്മാവും ദൃഢനിശ്ചയവും പ്രതിധ്വനിക്കുന്ന പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ ഈ പ്രസംഗം ഓരോ ഇന്ത്യക്കാരനും കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിജയിയെ പൂട്ടാന്‍ നോക്കിയ ആദായ നികുതി വകുപ്പിന് കനത്ത തിരിച്ചടി; ഒന്നരക്കോടിയുടെ പിഴ ശിക്ഷക്ക് സ്റ്റേവിജയിയെ പൂട്ടാന്‍ നോക്കിയ ആദായ നികുതി വകുപ്പിന് കനത്ത തിരിച്ചടി; ഒന്നരക്കോടിയുടെ പിഴ ശിക്ഷക്ക് സ്റ്റേ

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തിന്മകളെ ലക്ഷ്യം വെച്ചുകൊണ്ട് അവയെ ചെറുക്കാന്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടൊപ്പം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യം അഞ്ച് ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

നമ്മുടെ രാജ്യത്തെ എല്ലാ ഭാഷകളെക്കുറിച്ചും നമുക്ക് അഭിമാനിക്കേണ്ടതുണ്ട്. നമ്മുടെ വേരുകളുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ നമുക്ക് ഉയരത്തില്‍ പറക്കാന്‍ കഴിയൂ, ഉയരത്തില്‍ പറക്കുമ്പോള്‍ ലോകത്തിന് മുഴുവന്‍ പരിഹാരങ്ങള്‍ നല്‍കും, എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

കൃഷി ഇന്ത്യക്ക് പുതിയ ശക്തി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഒന്നിലധികം തൊഴിലവസരങ്ങള്‍ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Recommended Video

cmsvideo
  തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക് |*Viral Story
  English summary
  Amit Shah termed Narendra Modi's speech from the Red Fort on Independence Day as amazing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X