• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് രാജ്യദ്രോഹികള്‍ക്കൊപ്പം, അവര്‍ കശ്മീരില്‍ ചൈനീസ് ഇടപെടല്‍ ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ

ദില്ലി: കശ്മീരിലെ ഗുപ്കര്‍ സഖ്യം രാജ്യവിരുദ്ധ സഖ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര്‍ സഖ്യം കശ്മീരിലെ തീവ്രവാദ കാലഘട്ടത്തിലേക്ക് മടക്കി കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഷാ ആരോപിച്ചു. കോണ്‍ഗ്രസിനെയും രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. ഗുപ്കര്‍ സഖ്യവുമായി അവര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആ സഖ്യത്തിന്റെ നിലപാടുകളോട് യോജിക്കുന്നുണ്ടോ എന്നും അമിത് ഷാ ചോദിച്ചു.

ഗുപ്കര്‍ സഖ്യം വൈദേശിക ശക്തികളും ഇടപെടലാണ് ജമ്മു കശ്മീരില്‍ ആവശ്യപ്പെടുന്നത്. അവര്‍ ചൈനയുടെ സഹായം വരെ തേടുമെന്ന് പറഞ്ഞു. ഗുപ്കര്‍ ഗ്യാങ് ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചു. സോണിയയും രാഹുലും ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ? ഇന്ത്യയിലെ ജനങ്ങളോട് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഗുപ്കര്‍ സഖ്യവും കശ്മീരില്‍ തീവ്രവാദം കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരുന്നതിലൂടെ ദളിതുകളുടെയും സ്ത്രീകളുടെയും ആദിവാസികളുടെയും അവകാശങ്ങളെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

അവരുടെ ഈ നിലപാട് ജനങ്ങള്‍ എല്ലായിടത്തും തള്ളിയതാണ്. ഗുപ്കര്‍ ഗ്യാങ് ദേശീയ താല്‍പര്യത്തിനൊത്ത് നീന്താന്‍ പഠിക്കണം. അല്ലെങ്കില്‍ ജനങ്ങളെ അവരെ മുക്കുമെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ രവിശങ്കര്‍ പ്രസാദ് കശ്മീരില്‍ ചൈനീസ് ഇടപെടല്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടെന്ന് കുറ്റപ്പെടുത്തിയിരുന്നു. കശ്മീരിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളാണ് അമിത് ഷാ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല തിരിച്ചടിച്ചു. ഒരിക്കലും കോണ്‍ഗ്രസ് അന്താരാഷ്ട്ര ഇടപെടലിന് ആവശ്യപ്പെട്ടിട്ടില്ല. ഈ രാജ്യത്തിന്റെ പരമാധികാരത്തിന് വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

അമിത് ഷായ്ക്കും മോദി സര്‍ക്കാരിനും ദേശീയതയെ കുറിച്ച് പുതിയ ക്ലാസെടുക്കേണ്ടി വരും. കാരണം ആരുടെ മാതൃ സംഘടന ആര്‍എസ്എസ് സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷമായിട്ടും അവരുടെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ല. ബിജെപി മെഹബൂബ മുഫ്തിയെയും പിഡിപിയെയും കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ 2014ന് ശേഷം ആരാണ് അവരുമായി അധികാരം പങ്കിട്ടത്. കാണ്ഡഹാറിലെ വിമാന റാഞ്ചലില്‍ ആരാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ചത്. ഞങ്ങള്‍ ഒരിക്കലും ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമല്ല. തെരഞ്ഞെടുപ്പ് സഖ്യം മാത്രമാണ് ഇപ്പോഴുള്ളത്. ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

English summary
amit shah terms gupkar alliance anti national, says congress have links with it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X