കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി... ഇത്തവണ വ്യാജ വാര്‍ത്തയല്ല

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ്19 പരിശോധന ഫലം നെഗറ്റീവ് ആയി. കുറച്ച് ദിവസം കൂടി അദ്ദേഹം ഹോം ഐസൊലേഷനില്‍ തുടരും. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗമുക്തിയുടെ കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; രോഗം സ്ഥിരീകരിച്ചത് 1569 പേര്‍ക്ക്, 10 മരണംസംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; രോഗം സ്ഥിരീകരിച്ചത് 1569 പേര്‍ക്ക്, 10 മരണം

ദില്ലിയ്ക്കടുത്തുള്ള ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹം ചികിത്സ തേടിയത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഹോം ഐസൊലേഷൻ. അമിത് ഷാ രോഗമുക്തി നേടി എന്ന മട്ടിൽ നേരത്തേയും വാർത്തകൾ പ്രചരിച്ചിരുന്നു.

amit shah

മേദാന്ത ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ ട്വീറ്റിലൂടെ നന്ദി പറഞ്ഞു. രോഗമുക്തിയില്‍ ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് തുടങ്ങുന്നത്. തനിക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചവരോടെല്ലാം നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam

രണ്ടാഴ്ചയ്ക്ക് മുമ്പാണ് അമ്പത്തിയഞ്ചുകാരനായ അമിത് ഷാ കൊവിഡ് പോസിറ്റീവ് ആയത്. മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തതിന് പിറകെയാണ് പരിശോധനാഫലം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും അടക്കമുളള ഉന്നതര്‍ പങ്കെടുത്ത യോഗമായിരുന്നു അത്.

രാജ്യത്തെ പല കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ഇതിനകം തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര മന്ത്രി അര്‍ജുന്‍ മേഘ്വാല്‍ തുടങ്ങിയവര്‍ ആണ് അടുത്തിടെ കൊവിഡ് ബാധിച്ചവരില്‍ പ്രമുഖര്‍. ഇതില്‍ ശിവരാജ് സിങ് ചൗഹാന്‍ രോഗമുക്തി നേടിക്കഴിഞ്ഞു.

കേരളത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.

English summary
Amit Shah tests negative Covid19, will be in home isolation, for few days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X