കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍

  • By
Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരില്‍ അതിശക്തനായ ആഭ്യന്തര മന്ത്രിയായിരിക്കുകയാണ് ഇപ്പോള്‍ അമിത് ഷാ. സര്‍ക്കാരിന്‍റെ സുപ്രധാന തിരുമാനങ്ങളില്‍ എല്ലാം അമിത് ഷായുടെ സാന്നിധ്യവും ഇടപെടലുകളും ഉണ്ട്. പ്രധാനമന്ത്രി രൂപീകരിച്ച എട്ട് കാബിനറ്റ് ഉപസമിതികളില്‍ എല്ലാത്തിലും അംഗമായ ഒരേ ഒരു മന്ത്രിയും അമിത് ഷാ മാത്രമാണ്. സര്‍ക്കാരിലെ അവിഭാജ്യ ഘടകമായി ഷാ മറുമ്പോള്‍ ഇനി ആര് പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. പല പേരുകളും ഉയരുന്നുണ്ടെങ്കിലും അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

<strong>എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു</strong>എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു

ഡിസംബര്‍ വരെ അമിത് ഷാ തുടരുമെന്നാണ് വിവരം. അതിന് ഒരു കാരണം കൂടിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കങ്ങള്‍.വിശദാംശങ്ങളിലേക്ക്

 അമിത് ഷാ തന്നെ

അമിത് ഷാ തന്നെ

അമിത് ഷായ്ക്ക് സുപ്രധാനമായ മന്ത്രി സ്ഥാനം ലഭിച്ചതോടെ രാഷ്ട്രീയ ചാണക്യന് പകരം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ആരെത്തും എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ജെപി നദ്ദയ്ക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതോടെ നദ്ദ ബിജെപിയുടെ തലപ്പത്ത് എത്തിയേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ എത്തി. എന്നാല്‍ നദ്ദയല്ല അമിത് ഷാ തന്നെ അധ്യക്ഷ പദവിയില്‍ തുടരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഡിസംബര്‍ വരെ അധ്യക്ഷ പദവിയില്‍ അമിത് ഷാ തന്നെ തുടരട്ടെയെന്നാണ് നേതൃത്വത്തിന്‍റെ തിരുമാനം.

 തിരുമാനം ഇങ്ങനെ

തിരുമാനം ഇങ്ങനെ

2014 ലാണ് രാജ്സനാഥ് സിങ്ങില്‍ നിന്ന് അമിത് ഷാ പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. രാജ്നാഥ് സിങ്ങിന് 18 മാസം കാലാവധി തീരാന്‍ ഉണ്ടെന്നിരിക്കെയായിരുന്നു ഷായുടെ നിയമനം. അമിത് ഷായുടെ കാലാവധി 2019 ജനവരയില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ 2018 സപ്തംബറില്‍ ദില്ലിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം സംഘടന തിരഞ്ഞെടുപ്പ് ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് തിരുമാനിക്കുകയായിരുന്നു. ഇതോടെ അമിത് ഷായുടെ കാലാവധിയും നീട്ടി.

 സംഘടനാ തിരഞ്ഞെടുപ്പ്

സംഘടനാ തിരഞ്ഞെടുപ്പ്

ഷാ ആഭ്യന്തര മന്ത്രിയായതോടെ മറ്റൊരു അധ്യക്ഷന്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയുടെ സംഘടനാ തിരഞ്ഞെടുപ്പ് കഴിയും വരെ അമിത് ഷാ തന്നെ പാര്‍ട്ടി തലപ്പത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംഘട തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തിരുമാനങ്ങള്‍ കൈക്കൊള്ളും.
ബിജെപിയുടെ ദേശീയ ഭാരവാഹികളേയും സംസ്ഥാന അധ്യക്ഷന്‍മാരേയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കന്‍മാരേയും അമിത് ഷാ യോഗത്തില്‍ കാണും.

 മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ജൂണ്‍ 18 ന് മറ്റൊരു യോഗവും ഷാ വിളിച്ചിട്ടുണ്ട്. ഒരു വര്‍ക്കിങ്ങ് പ്രസിഡന്‍റിനെ നിയമിച്ചേക്കാനും സാധ്യതകള്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും പാര്‍ട്ടി വൃത്തങ്ങള്‍ ഇത് തള്ളി. അതേസമയം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബിജെപി സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ അമിത് ഷായുടെ ഇടപെടല്‍ ഇവിടങ്ങളില്‍ വേണമെന്ന നിലപാടാണ് നേതൃത്വത്തിന്. മാത്രമല്ല ഏത് നിമിഷവും കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് വെറും ഏഴ് സീറ്റുകള്‍ മാത്രമാണ് ആവശ്യം. ഭരണ പക്ഷത്തെ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള സകല നീക്കങ്ങളും ബിജെപിയുടെ നേതൃത്വത്തില്‍ ഇവിടെ നടത്തുന്നുണ്ട്. സഖ്യകക്ഷികളായ കോണ്‍ഗ്രസും ദളും പരസ്പരം പോരടിച്ച് തീരുമെന്നും ബിജെപി സ്വപ്നം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ സുസജ്ജമായിരിക്കുകയാണ് ബിജെപി. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ ഉണ്ടെന്നിരിക്കെ അമിത് ഷാ സ്ഥാനമൊഴിയുന്നത് ഗുണകരമാകില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

<strong>തീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർ</strong>തീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർ

<strong>സോണിയ പ്രസവിച്ച ഉടൻ രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ? സത്യാവസ്ഥ ഇങ്ങനെ</strong>സോണിയ പ്രസവിച്ച ഉടൻ രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ? സത്യാവസ്ഥ ഇങ്ങനെ

English summary
Amit Shah to continue as BJP National president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X