കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കിയ ബിജെപിയില്‍ ചില പ്രതിസന്ധികള്‍ നേരിടുന്നുവെന്ന് വിവരം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മോദിയുടെ മന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ മന്ത്രിസഭയിലെത്തുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയേണ്ടി വരും. പകരം ആരാകും ബിജെപി അധ്യക്ഷന്‍. രണ്ടു പേരാണ് പരിഗണനയിലുള്ളത്. ആരെ നിയമിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.

അതേസമയം, അമിത് ഷായ്ക്ക് സുപ്രധാന മന്ത്രിപദവി നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ആഭ്യന്തരമോ ധനവകുപ്പോ... ഇതില്‍ ഏത് നല്‍കുമെന്ന കാര്യത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി പുതിയ മന്ത്രിസഭിയിലുണ്ടാകില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അമിത് ഷായ്ക്ക് ധനവകുപ്പ് ലഭിച്ചേക്കുമെന്ന് അറിയുന്നു. ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ.....

മോദിയേക്കാള്‍ ഭൂരിപക്ഷം

മോദിയേക്കാള്‍ ഭൂരിപക്ഷം

മോദിയേക്കാള്‍ ഭൂരിപക്ഷം നേടി വിജയിച്ച വ്യക്തിയാണ് അമിത് ഷാ. ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ ജനവിധി തേടിയ അദ്ദേഹം അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് അമിത് ഷാ.

അധ്യക്ഷ പദവി രാജിവെക്കും

അധ്യക്ഷ പദവി രാജിവെക്കും

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപി അധ്യക്ഷ പദവി രാജിവെക്കുമെന്ന് അമിത് ഷാ നേരത്തെ സൂചിപ്പിച്ചിരുന്നു. മന്ത്രിപദവി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ സാഹചര്യത്തില്‍ ആരാകും അടുത്ത ബിജെപി അധ്യക്ഷന്‍ എന്ന ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.

ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍

ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍

രണ്ടു പേരുകളാണ് ബിജെപി അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ആരോഗ്യമന്ത്രി ജെപി നദ്ദ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇവരില്‍ ആരെങ്കിലും ഒരാള്‍ ബിജെപി അധ്യക്ഷനാകുമെന്നാണ് വിവരം. അധികം വൈകാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും.

നിതിന്‍ ഗഡ്കരിയുടെ പേരും

നിതിന്‍ ഗഡ്കരിയുടെ പേരും

അധ്യക്ഷ പദവിയിലേക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ആര്‍എസ്എസ് നേതൃത്വവുമായി അദ്ദേഹത്തിനുള്ള അടുപ്പമാണ് ഇതിന് കാരണം. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് ഗഡ്കരി. നേരത്തെ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

 അത്ര എളുപ്പമാകില്ല

അത്ര എളുപ്പമാകില്ല

അമിത് ഷാ വഹിച്ച പദവി അലങ്കരിക്കുന്നത് പുതിയ വ്യക്തിക്ക് അത്ര എളുപ്പമാകില്ല. കാരണം ബിജെപിയെ ദേശീയ ശക്തിയാക്കുന്നതില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യക്ഷന്‍ അമിത് ഷാ ആണ്. അദ്ദേഹത്തെ പോലെ തിളങ്ങാന്‍ അടുത്ത വ്യക്തിക്ക് സാധിക്കുമോ എന്നതാണ് വെല്ലുവിളി.

സ്വപ്‌ന പരിഷ്‌കാരങ്ങള്‍

സ്വപ്‌ന പരിഷ്‌കാരങ്ങള്‍

മോദിയുടെ സ്വപ്‌ന പരിഷ്‌കാരങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ അമിത് ഷാ മന്ത്രിസഭയില്‍ വേണം എന്ന അഭിപ്രായമാണ് ബിജെപിക്കുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സുപ്രധാന പദവിയുണ്ടാകും. രണ്ടു പദവികളാണ് ചര്‍ച്ചയിലുള്ളത്.

ആഭ്യന്തര വകുപ്പ്, ധനകാര്യ വകുപ്പ്

ആഭ്യന്തര വകുപ്പ്, ധനകാര്യ വകുപ്പ്

ആഭ്യന്തര വകുപ്പ്, ധനകാര്യ വകുപ്പ്... ഇതില്‍ ഏതെങ്കിലും അമിത് ഷായ്ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അരുണ്‍ ജെയ്റ്റ്‌ലി അനാരോഗ്യം കാരണം ഒഴിഞ്ഞേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ അമിത് ഷാ ധനമന്ത്രിയായേക്കും.

അമിത് ഷായും മോദിയും

അമിത് ഷായും മോദിയും

അമിത് ഷായും മോദിയുമാണ് മന്ത്രിസഭയില്‍ ആരെല്ലാം വേണം എന്ന ചര്‍ച്ച നടത്തുന്നത്. വ്യാഴാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ. ഈ സാഹചര്യത്തില്‍ ബുധനാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ചര്‍ച്ച അന്തിമഘട്ടത്തിലാണ്.

ഇത്തവണ ചര്‍ച്ച ഇങ്ങനെ

ഇത്തവണ ചര്‍ച്ച ഇങ്ങനെ

2014ല്‍ മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ദില്ലിയിലെ ബിജെപി നേതാക്കളുടെ സഹായമാണ് മോദി തേടിയിരുന്നത്. എന്നാല്‍ ഇത്തവണ അതില്ല. മോദിയും അമിത് ഷായും തന്നെയാണ് തീരുമാനിക്കുന്നതും അന്തിമ പട്ടിക തയ്യാറാക്കുന്നതും.

ചില സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന

ചില സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന

മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങി ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുന്ന മന്ത്രിസഭാ രൂപീകരണമാകും ഉണ്ടാകുക. പിന്നീട് മന്ത്രിസഭയില്‍ അഴിച്ചുപണിയും വിപുലീകരണവും നടത്താക്കാമെന്ന ചര്‍ച്ചയും വന്നിട്ടുണ്ട്.

മന്ത്രിമാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

മന്ത്രിമാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

മന്ത്രിമാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇടക്കിടെ പരിശോധിക്കും. മോശം പ്രകടനമുള്ളവരെ മാറ്റും. പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തുന്ന വകുപ്പ് മന്ത്രിമാര്‍ക്കെതിരെയാകും നടപടിയുണ്ടാകുക. തികഞ്ഞ അച്ചടക്കം പാലിക്കേണ്ടി വരും എന്ന് ചുരുക്കം.

രാഹുല്‍ രാജി ഉറപ്പിച്ചു; കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍, എല്ലാ യോഗങ്ങളും റദ്ദാക്കി, ചര്‍ച്ച മുറുകിരാഹുല്‍ രാജി ഉറപ്പിച്ചു; കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍, എല്ലാ യോഗങ്ങളും റദ്ദാക്കി, ചര്‍ച്ച മുറുകി

English summary
Amit Shah to get Ministry; Two Leaders Name in talks as BJP President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X