• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ നിയമം: ഹൈദരാബാദില്‍ അമിത് ഷായുടെ കൂറ്റന്‍ റാലി, ഒവൈസിയുടെ വെല്ലുവിളി ഏറ്റെടുത്തു!!

ഹൈദരാബാദ്: പൗരത്വ നിയമത്തെ അനൂകൂലിച്ചുകൊണ്ടുള്ള അമിത് ഷായുടെ മെഗാറാലി ഹൈദരാബാദില്‍. മാര്‍ച്ച് 15ന് ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാണ് ബിജെപി റാലി സംഘടിപ്പിക്കുന്നത്. പൗരത്വ നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വിമര്‍ശകനായ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മണ്ഡലമാണിത്. തെലങ്കാനയില്‍ പൗരത്വ നിയമത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഇറക്കി റാലി സംഘടിപ്പിക്കുന്നത്.

ഇന്ത്യ ഞങ്ങള്‍ക്കെതിരെ താരിഫുകള്‍ ചുമത്തുന്നു, പക്ഷേ... മോദിയെ തനിക്ക് ഇഷ്ടമാണെന്ന് ട്രംപ്!!

ഹൈദരാബാദിലെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രമേയം അവതരിപ്പിച്ചിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ പ്രമേയം പാസാക്കുന്ന ആദ്യത്തെ തദ്ദേശ സ്ഥാപനമാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

തെലങ്കാനയെ ചാക്കിടാന്‍

തെലങ്കാനയെ ചാക്കിടാന്‍

പൗരത്വ നിയമത്തിനെതിരെ തെലങ്കാന പ്രമേയം പാസാക്കിനിരിക്കെയാണ് ബിജെപി കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രമേയം പാസാക്കാനുള്ള തെലങ്കാന നിയമസഭയുടെ നീക്കത്തെ പിന്തുണച്ച് ഒവൈസി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് ക്ഷേമപദ്ധതികളുമായി ബന്ധമില്ലെന്നും ഇത് ഭാവിയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ഒവൈസി അവകാശപ്പെടുന്നത്. പൗരത്വ നിയമത്തില്‍ ചര്‍ച്ച നടത്താന്‍ ഒവൈസി അമിത് ഷായെ വെല്ലുവിളിച്ചിരുന്നു. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചെത്തിയ അമിത് ഷാ പരസ്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.

 അജന്‍ഡകളെ പ്രതിരോധിക്കാന്‍

അജന്‍ഡകളെ പ്രതിരോധിക്കാന്‍

സംസ്ഥാനത്ത് തെലങ്കാന രാഷ്ട്രസമിതിയും എഐഎംഐഎമ്മും പൗരത്വനിയമത്തെക്കുറിച്ച് പ്രചരിപ്പിച്ച തെറ്റായ അജന്‍ഡകളെ പ്രതിരോധിക്കാനാണ് റാലിയെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണെന്നാണ് തെലങ്കാന ബിജെപി പ്രസിഡന്റ് കെ ലക്ഷമണ്‍ ഉന്നയിക്കുന്ന ആരോപണം. സംസ്ഥാനത്തിന് മൂന്ന് ലക്ഷം കോടിയുടെ കടമുണ്ടെന്നും ബിജെപി നേതാവ് പറയുന്നു.

 ചര്‍ച്ചക്ക് ആഹ്വാനം

ചര്‍ച്ചക്ക് ആഹ്വാനം

" ഞാനിവിടെയുണ്ട് എന്നോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂ. എന്തുകൊണ്ടാണ് ഇത്തരക്കാര്‍ താടിയുള്ളവരോട് മാത്രം സംസാരിക്കുന്നത്. നമുക്ക് പൗരത്വ നിയമത്തെക്കുറിച്ചും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും സംസാരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യാമെന്നാണ് ഒവൈസി കരിംനഗറിലെ റാലിക്കിടെ അമിത്ഷായുടെ പ്രസ്താവനയോട് ഒവൈസി പ്രതികരിച്ചത്.

വീടും തോറുമുള്ള പ്രചാരണം

വീടും തോറുമുള്ള പ്രചാരണം

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മധ്യപ്രദേശില്‍ ബിജെപി വീടും തോറുമുള്ള പ്രചാരണം ആരംഭിച്ചിരുന്നു. പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് നീക്കം. മധ്യപ്രദേശ് ന്യൂനപക്ഷ സെല്ലിന്റെ അംഗങ്ങളാണ് സംസ്ഥാനത്തെ വീടുകള്‍ തോറും കയറിയിറങ്ങി പൗരത്വ നിയമത്തിന് അനുകൂലമായ പ്രചാരണം നടത്തുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കിടയില്‍ നിയമഭേദഗതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഉറുദുവിലുള്ള ലഘുലേഖയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട്.

English summary
Amit Shah to hold pro-CAA rally in Hyderabad on March 15, Pawan Kalyan may share stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X