കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയം ഉറപ്പിച്ച് അമിത് ഷാ.... എന്‍ഡിഎ പാര്‍ട്ടികള്‍ക്ക് അത്താഴവിരുന്നുമായി ബിജെപി അധ്യക്ഷന്‍!!

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചതോടെ നീക്കങ്ങള്‍ സജീവമാക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കെല്ലാം അത്താഴവിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. നാളെയാണ് അത്താഴവിരുന്ന്. മോദി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും തമ്മില്‍ അന്ന് കൂടിക്കാഴ്ച്ച നടത്തുന്നുമുണ്ട്. ബിജെപി മുമ്പ് തന്നെ വന്‍ വിജയം ഉറപ്പിച്ചിരുന്നെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്.

1

അതേസമയം സര്‍ക്കാരിന്റെ അവസാന കാലത്ത് നിര്‍ത്തിവെച്ച നിരവധി കാര്യങ്ങള്‍ കൂടി പുതിയ സര്‍ക്കാര്‍ വന്നാല്‍ നടപ്പിലാക്കുമെന്ന് നേരത്തെ ബിജെപി സൂചിപ്പിച്ചിരുന്നു. ഇക്കാര്യം പ്രമുഖ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. മോദി തരംഗമല്ല, മോദി സുനാമി തന്നെ 2019ല്‍ ഉണ്ടാവുമെന്ന് ഭൂരിപക്ഷ സര്‍വേകളും പറയുന്നു. ഒരു സര്‍വേ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രവചിച്ചത്.

തിരിച്ചടിയുണ്ടാവുമെന്ന് കരുതിയിരുന്ന ഉത്തര്‍പ്രദേശിലും വമ്പന്‍ കുതിപ്പ് തന്നെ ബിജെപി നടത്തുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നു. അതേസമയം എന്‍ഡിഎയില്‍ ബിജെപിയുടെ ആധിപത്യത്തിനെതിരെ പല പാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. ഇത് പരിഹരിക്കാന്‍ കൂടി വേണ്ടിയാണ് അത്താഴവിരുന്ന് സംഘടിപ്പിക്കുന്നു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മാത്രമായി ആധിപത്യമുള്ള മുന്നണിയായി എന്‍ഡിഎ മാറിയെന്നാണ് വിമര്‍ശനം.

തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ സഖ്യങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് വളരെ കഷ്ടപ്പെട്ടിരുന്നു. ജെഡിയുവ സഖ്യത്തിലെ ധാര്‍മികതയെ കുറിച്ച് ചിന്തിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ശിവസേനയുമായുള്ള സഖ്യവും ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് സാധ്യമായത്. അതേസമയം എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി ലഭിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മോദി തരംഗമല്ല... പകരം സുനാമിയെന്ന് ഇന്ത്യാ ടുഡേ സര്‍വേ, ബിജെപിക്ക് 339 സീറ്റുകള്‍!!മോദി തരംഗമല്ല... പകരം സുനാമിയെന്ന് ഇന്ത്യാ ടുഡേ സര്‍വേ, ബിജെപിക്ക് 339 സീറ്റുകള്‍!!

English summary
amit shah to host dinner for nda leaders may discuss post poll scenario
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X