കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പിജി നിയമഭേദഗതി ബില്‍ രാജ്യസഭയില്‍: സുരക്ഷ പ്രധാനമന്ത്രിക്കും വസതിയിലുള്ള കുടുംബാംഗങ്ങള്‍ക്കും

Google Oneindia Malayalam News

ദില്ലി: എസ്പിജി നിയമ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ ചൊവ്വാഴ്ച രാജ്യസഭയില്‍ വെക്കും.
നവംബര്‍ 27ന് എസ്പിജി ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കിയിരുന്നു. ശബ്ദവോട്ടിന്റെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ഇതോടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മാത്രം എസ്പിജി സുരക്ഷ ഉറപ്പുവരുത്തുന്നതാണ് എസ്പിജി സുരക്ഷയെന്നാണ് ഭേദഗതിയില്‍ പരാമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയായി അധികാരമേറ്റ് അ‍ഞ്ച് വ‍ര്‍ഷം തികയുന്ന കാലയളവില്‍ മാത്രമേ കുടുംബാംഗങ്ങള്‍ക്ക് എസ്പിജി സുരക്ഷ ലഭ്യമാകുകയുള്ളൂ.

ബെംഗളൂരുവിലെ മലയാളികളുടെ മരണം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ...ബെംഗളൂരുവിലെ മലയാളികളുടെ മരണം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ...

പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രം സുരക്ഷ നല്‍കുന്നതായിരിക്കും എസ്പിജി സുരക്ഷയെന്ന് ലോക്സഭയില്‍ ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയപരമായ വേട്ടയാടലാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അമിത് ഷാ തള്ളിക്കളഞ്ഞിരുന്നു. പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുത്തിയതെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.

amitshah-1

ആരുടെയും സുരക്ഷ കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഉയര്‍ത്തുകയാണ് ചെയ്തതെന്നും അമിത് ഷാ സഭയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് സുരക്ഷ നല്‍കാനും അവര്‍ക്കുള്ള ഭീഷണിക്ക് അനുസൃതമായി ഓരോ വര്‍ഷവും സുരക്ഷ നീട്ടാനുള്ള വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത്.

ഭീഷണി കണക്കിലെടുത്ത് എസ്പിജി സുരക്ഷ പിന്‍വലിച്ചെങ്കിലും പകരം സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. എസിപിജി ഭേദഗതി കൊണ്ടുവന്നിട്ടുള്ളത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഇല്ലാതാക്കുന്നതിനല്ല. മറിച്ച് ഓരോരുത്തരുടേയും സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ്, ഇതനസരിച്ചാണ് ഏത് തരത്തിലുള്ള സുരക്ഷ വേണമെന്ന് തീരുമാനിക്കുന്നത്. ഗാന്ധി കുടുംബത്തിനുണ്ടായിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചെങ്കിലും സിആര്‍പിഎഫ് സുരക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.

English summary
Amit Shah to move The Special Protection Group (Amendment) Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X