കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി അംഗത്വം; മൗനം അവസാനിപ്പിച്ച് അമിത്ഷാ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയത്തില്‍ പ്രതികരണം നടത്താത്തതിനെതിരെ മധ്യപ്രദേശ് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും മൗനം ജ്യോതി രാദിത്യ സിന്ധ്യയെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

പാര്‍ട്ടി നേതൃത്വത്തോടുളള അതൃപ്തിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനോടുളള ചേരിപ്പോരുമാണ് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴി തിരഞ്ഞെടുക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ സിന്ധ്യ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും സമവായത്തിന് കമല്‍നാഥ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് സിന്ധ്യ സ്വന്തം തട്ടകത്തിലെ എംഎല്‍എമാരേയും കൂട്ടി രാജി വെച്ചിരിക്കുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമിത് ഷാ. മധ്യപ്രദേശില്‍ ബിജെപിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സിന്ധ്യയുടെ പാര്‍ട്ടി പ്രവേശനം സഹായിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു.

അമിത് ഷാ

അമിത് ഷാ

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി അമിത് ഷാ. സിന്ധ്യ പാര്‍ട്ടിയില്‍ അംഗത്വം എടുത്ത് ഒരു ദിവസത്തിന് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം.

'ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു. എനിക്ക് ഉറപ്പുണ്ട് അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം മധ്യപ്രദേശില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന പാര്‍ട്ടിയുടെ ലക്ഷ്യത്തെ ശക്തിപ്പെടുത്തും.' ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഒപ്പം അമിത് ഷാ സിന്ധ്യക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവായിരുന്ന സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് പാര്‍ട്ടി സിന്ധ്യയെ അപമാനിച്ചുവെന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. സിന്ധ്യയുടെ ബിജെപി പ്രവേശനത്തക്കുറിച്ച് നരേന്ദ്രമോദിയോ അമിത്ഷായോ ഇതുവരെ പ്രതികരിച്ചില്ലെന്നും ഇത് സിന്ധ്യയെ സംബന്ധിച്ച് അപമാനമാണെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.

'പാര്‍ട്ടിയില്‍ ചേര്‍ന്ന 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മഹാരാജാവിനെ നിങ്ങള്‍ അപമാനിച്ചിരിക്കുന്നു. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിട്ടും മോദിയും അമിത് ഷായും യാതൊരു പ്രതികരണവും നടത്താത്തത് സിന്ധ്യയെ അപമാനിക്കലാണ്.' മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തുന്നത്.

നരേന്ദ്രമോദി

നരേന്ദ്രമോദി

നരേന്ദ്രമോദിയും അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുന്നതും ബിജെപിയില്‍ ചേരുന്നതും. മോദിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. ഇതിന് മുന്‍പ് സിന്ധ്യ അമിത് ഷായുമായും ജെപി നദ്ദയുമായും അനൗദ്യോഗിത കൂടികാഴ്ച്ചകളും നടത്തിയിരുന്നുവെന്ന് റിപ്പോട്ടുകള്‍ ഉണ്ട്. പക്ഷെ ഇതുവരേയും സിന്ധ്യയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് മോദി പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ല.

ബുധനാഴ്ച്ചയാണ് സിന്ധ്യ ബിജെപിയില്‍ അംഗത്വം എടുക്കുന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ, നരേന്ദ്രമോദി, അമിത് ഷാ അടക്കം നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അപ്പോഴും മോദിയോ അമിത് ഷായോ ചടങ്ങില്‍ പങ്കെടുത്തതല്ലാതെ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

 രാജ്‌നാഥ് സിങുമായി കൂടികാഴ്ച്ച

രാജ്‌നാഥ് സിങുമായി കൂടികാഴ്ച്ച

ഇന്ന് രാവിലെ ജ്യോതി രാദിത്യ സിന്ധ്യ രാജ്‌നാഥ് സിങുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു രാജ്‌നാഥ് സിങ്-സിന്ധ്യ കൂടികാഴ്ച്ച ആരംഭിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സിന്ധ്യയുടെ ബിജെപി പ്രവേശനം ഉപകരിക്കുമെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചു.

Recommended Video

cmsvideo
All You Want To Know About Jyotiraditya Scindia? | Oneindia Malayalam
 രാജ്യസഭ

രാജ്യസഭ

ബിജെപി പ്രവേശനത്തിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മധ്യപ്രദേശില്‍ നിന്നാണ് മത്സരിക്കുന്നത്. ഒപ്പം ഭോപ്പാലില്‍ അദ്ദേഹം ഒരു റോഡ് ഷോ നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

English summary
Amit Shah Tweets On Jyotiraditya Scindia A Day After He Joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X