കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്ക് ശസ്ത്രക്രിയ; അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്ക് ശസ്ത്രക്രിയ. ബുധനാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് പിന്നിലുണ്ടായിരുന്ന മുഴ നീക്കം ചെയ്യാനായിരുന്നു ഓപറേഷന്‍ എന്ന് ബിജെപി ഗുജറാത്ത് വൃത്തങ്ങള്‍ പറഞ്ഞു.

Amit

അതിരാവിലെ ശസ്ത്രക്രിയ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ചെറിയ ശസ്ത്രക്രിയയാണ് നടത്തിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്‍മാണം നിര്‍ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!!മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്‍മാണം നിര്‍ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!!

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കഴുത്തിന് പിന്‍ഭാഗത്ത് മുഴ കണ്ടത്. പിന്നീട് വലുതായി. വേദന അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കോശങ്ങളില്‍ കൊഴുപ്പ് അടിയുന്നത് മൂലമുണ്ടായ മുഴയാണിത്. ഗുജറാത്തില്‍ വിശ്രമത്തിന് ശേഷം ദില്ലിയിലെത്തുന്ന അമിത് ഷാ ദിവസങ്ങള്‍ക്കകം അസമിലേക്ക് പോകും.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് വിഷയം അസമില്‍ വിവാദമാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടിയാണ് അദ്ദേഹം അസമിലെത്തുക. ഒട്ടേറെ ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ നിന്ന് പുറത്തായ വിഷയം ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്ന് അസമിലെ ബിജെപി നേതാക്കള്‍ പറഞ്ഞു.

English summary
Home Minister Amit Shah undergoes surgery in Gujarat Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X