കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര വീണ്ടും തിരഞ്ഞെടുപ്പിലേക്ക്? ശിവസേനയെ വീഴ്ത്താനുറച്ച് ബിജെപി; വിട്ടുവീഴ്ചയില്ല

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് ബിജെപി തീരുമാനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പദവും ആഭ്യന്തരവും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ അന്തിമ തീരുമാനം.

ശിവസേന സഖ്യ സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും കാത്തിരിന്നു കാണാമെന്നുമാണ് ചര്‍ച്ചയിലെ ധാരണ. അതേസമയം, വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് പ്രശ്‌നമില്ലെന്ന് മന്ത്രി ജയകുമാര്‍ റാവല്‍ പറഞ്ഞു. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിനെ ആശ്രയിച്ചിരിക്കും ശിവസേനയുടെ അന്തിമ തീരുമാനം. എന്‍സിപി സഭയില്‍ നിന്ന് പിന്‍വാങ്ങി ബിജെപിക്ക് അവസരമൊരുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്...

 റവന്യൂ വകുപ്പ് വിട്ടുകൊടുക്കും

റവന്യൂ വകുപ്പ് വിട്ടുകൊടുക്കും

മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ എല്ലാം പങ്കുവയ്ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇക്കാര്യം അംഗീകരിക്കേണ്ടതില്ലെന്നാണ് അമിത് ഷായും ഫഡ്‌നാവിസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വകുപ്പ് ശിവസേനക്ക് നല്‍കാന്‍ ഒരുക്കമാണെന്ന് ബിജെപി അറിയിക്കും.

 ശിവസേന വരുതിയില്‍ വരും

ശിവസേന വരുതിയില്‍ വരും

ശിവസേനയുടെ നീക്കങ്ങള്‍ കാത്തിരുന്ന് കാണാം എന്നാണ് അമിത് ഷായുടെ നിലപാട്. ഈ ഘട്ടത്തില്‍ ശിവസേന മറ്റു കക്ഷികളെ കൂടെ ചേര്‍ക്കാന്‍ സാധ്യതയില്ലെന്ന് ബിജെപി കരുതുന്നു. നാടകങ്ങള്‍ക്ക് ഒടുവില്‍ ശിവസേന ബിജെപിക്കൊപ്പം വരുമന്നെും നേതൃത്വം കണക്കുകൂട്ടുന്നു.

ശിവസേന നോക്കുന്നത് പ്രതിപക്ഷത്തെ

ശിവസേന നോക്കുന്നത് പ്രതിപക്ഷത്തെ

ശിവസേന ബിജെപിയുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസും എന്‍സിപിയും പിന്തുണയ്ക്കുമെന്നാണ് ശിവസേനയുടെ വിശ്വാസം. തിങ്കളാഴ്ച വൈകീട്ട് എന്‍സിപി അധ്യക്ഷന്‍ പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നടത്തുന്ന ചര്‍ച്ചയിലെ തീരുമാനം അടിസ്ഥാനമാക്കിയാകും ശിവസേനയുടെ അടുത്ത നീക്കം.

ഇനിയും തിരഞ്ഞെടുപ്പിന് തയ്യാര്‍

ഇനിയും തിരഞ്ഞെടുപ്പിന് തയ്യാര്‍

ബിജെപി ഇനിയൊരു തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ ജയകുമാര്‍ റാവല്‍ പറഞ്ഞു. ധുലെ ജില്ലയില്‍ തിരഞ്ഞെടുപ്പ് അവലോകനം നടന്നിരുന്നു. ഈ യോഗത്തിലാണ് ശിവസേനയോട് വിട്ടുവീഴ്ച വേണ്ടെന്നും ഇനിയുമൊരു തിരഞ്ഞെടുപ്പ് നടത്താമെന്നും നേതാക്കള്‍ നിലപാട് വ്യക്തമാക്കിയതത്രെ.

എന്‍സിപി ബിജെപിയെ സഹായിക്കുമോ?

എന്‍സിപി ബിജെപിയെ സഹായിക്കുമോ?

എന്‍സിപി ബിജെപിക്ക് അനുകൂലമായ നീക്കം നടത്തുമെന്നു റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത ശേഷം വിശ്വാസ വോട്ട് തേടുമ്പോള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്ന് എന്‍സിപി, ബിജെപിയെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി വിട്ടുനിന്നാല്‍ സഭയിലെ അംഗബലം കുറയും. ഈ വേളയില്‍ സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിക്ക് വിശ്വാസ വോട്ട് നേടാം.

ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്

English summary
Amit Shah unwilling to give Maharashtra CM, Home Minister post to Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X