കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ത്രിദിന സന്ദര്‍ശനത്തിനായി കശ്മീരിലെത്തി, സൈനികര്‍ക്ക് പ്രാധാന്യം നല്‍കി ചര്‍ച്ചകള്‍

Google Oneindia Malayalam News

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിദിന സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലെത്തി.. കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. അതുകൊണ്ട് കൃത്യമായ പ്ലാനിംഗുമായിട്ടാണ് അമിത് ഷാ വരുന്നത്. ആദ്യ ദിനത്തില്‍ ഉന്നത തല യോഗമാണ് അമിത് ഷാ ആദ്യം ചേരുന്നത്. സുരക്ഷാ-ഇന്റിലജന്‍സ് ടീമുകളുടെ തലവന്മാരുമായിട്ടാണ് യോഗം ചേരുന്നത്. ശ്രീനഗറിലെ രാജ്ഭവനിലാണ് ഈ കൂടിക്കാഴ്ത്തുക. ഐബി ചീഫ് അരവിന്ദ് കുമാര്‍, സിആര്‍പിഎഫ് ഡിജി കുല്‍ദീപ് സിംഗ്, എന്‍എസ്ജി ഡിജി എംഎ ഗണപതി, ബിഎസ്എഫ് ഡിജി പങ്കജ് സിംഗ്, ജമ്മു കശ്മീര്‍ പോലീസ് ദില്‍ബാഗ് സിംഗ്, സൈനിക കമാന്‍ഡര്‍മാരും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയിലുണ്ടാവും.

സോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടിസോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടി

1

ജമ്മു കശ്മീര്‍ പോലീസ് ഡിജി ദില്‍ബാഗ് സിംഗ് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ വിശദവിവരങ്ങള്‍ അമിത് ഷായെ ധരിക്കുമെന്നാണ് വിവരം. ന്യൂനപക്ഷങ്ങളെയും കശ്മീര്‍ നിവാസികളല്ലാത്തവരെയും തിരഞ്ഞ് പിടിച്ചുള്ള ആക്രമണമായിരുന്നു ഇത്. ജമ്മു കശ്മീര്‍ പോലീസിനെ ശക്തിപ്പെടുത്തുന്നതും, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളം ഉറപ്പാക്കുന്നതും ഈ കൂടിക്കാഴ്ച്ചയില്‍ ഉന്നയിക്കപ്പെടാനാണ് സാധ്യത. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് ആദ്യ വിമാന സര്‍വീസ് അമിത് ഷാ ഉദ്ഘാടനം ചെയ്യും. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യ കശ്മീര്‍ സന്ദര്‍ശത്തിനിടെ പ്രഖ്യാപിച്ചതാണ് ഈ സര്‍വീസ്.

ജമ്മു കശ്മീരിലെ യൂത്ത് ക്ലബുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ അമിത് ഷാ സംസാരിക്കും. ഇതിന് പുറമേ ബീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ആഭ്യന്തര മന്ത്രി കാണും. കശ്മീരി പണ്ഡിറ്റ് മഖന്‍ ലാല്‍ ബിന്ദ്രു, സുപീന്ദര്‍ കൗര്‍, അര്‍ഷാദ് അഹമ്മദ് മിര്‍ എന്നിവരുടെ കുടുംബത്തെയാണ് അമിത് ഷാ കാണുക. ഇവരുടെ വീടുകളില്‍ എത്താനാണ് അമിത് ഷാ താല്‍പര്യപ്പെടുന്നത്. എന്നാല്‍ സുരക്ഷാ ഭീഷണി കാരണം വേണ്ടെന്നാണ് നിര്‍ദേശം. പകരം ഇവരെ വിളിച്ച് വരുത്തി കാണാനാവും ശ്രമം. ആദ്യ ദിനത്തിലെ പരിപാടികളാണ് ഇത്. രണ്ടാം ദിനത്തില്‍ അമിത് ഷാ ജമ്മുവിലേക്കാണ് സന്ദര്‍ശനത്തിനായി പോവുക. ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ വെച്ച് കാണും.

കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഭഗവതി നഗറിലെ റാലിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ആഗ്രഹപ്രകാരം പല സംഘങ്ങളെയും അദ്ദേഹം കാണും. അതിന് ശേഷം ശ്രീനഗറിലേക്കാണ് അമിത് ഷാ പോവുക. സിആര്‍പിഎഫ് ഗ്രൂപ്പ് സെന്റര്‍ പുല്‍വാമയിലെ ലെത്‌പോരയിലുണ്ട്. ഇവിടെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. സൈനികര്‍ക്കൊപ്പം സമയം ചെലവിട്ട്, അവര്‍ക്കൊപ്പം അദ്ദേഹം ഭക്ഷണം കഴിക്കുകയും ചെയ്യും. മൂന്നാം ദിനത്തില്‍ സിആര്‍പിഎഫിനായി വീരമൃത്യു വരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ശ്രീനഗറിലെ ഷെരി ഇ കശ്മീര്‍ ഇന്റര്‍നാഷന്‍ കണ്‍വെന്‍ഷന്‍ സെന്ററും അമിത് ഷാ സന്ദര്‍ശിക്കും. ഇവിടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ അദ്ദേഹം കാണും.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

ദാല്‍ തടാകത്തിന്റെ തീരത്ത് സാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. സൂഫി ഗായകന്‍ ഷാഫി സോപോരിയുടെ ഗാനമേളയും ഇവിടെയുണ്ടാവും. മൂന്നാം ദിനം വൈകീട്ടാണ് അമിത് ഷാ ദില്ലിയിലേക്ക് മടങ്ങുക. ഒരുപക്ഷേ അവസാന നിമിഷം ഈ പരിപാടികളില്‍ മാറ്റം വരാമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു. അതേസമയം കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്. ഡ്രോണുകളും സ്‌നൈപ്പറുകളും എല്ലാം ശ്രീനഗറില്‍ സജ്ജമാണ്.

ഒരിക്കല്‍ കഞ്ചാവ് ട്രൈ ചെയ്തു, ഇനിയും വലിക്കണം, ആര്യന് പിന്നാലെ അനന്യയും... കഞ്ചാവ് എത്തിച്ചുഒരിക്കല്‍ കഞ്ചാവ് ട്രൈ ചെയ്തു, ഇനിയും വലിക്കണം, ആര്യന് പിന്നാലെ അനന്യയും... കഞ്ചാവ് എത്തിച്ചു

English summary
amit shah visiting j&k today likely meet all forces, here is the full agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X