കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് പവാറും പൃഥ്വിരാജ് ചവാനും വരെ ബിജെപിയിലേക്ക് എത്തും...മുന്നറിയിപ്പുമായി അമിത് ഷാ!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്ന സാഹചര്യം തുടരുന്നതിന്റെ മുന്നറിയിപ്പുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി തങ്ങളുടെ വാതില്‍ പൂര്‍ണമായും തുറന്നുവെച്ചാല്‍ കോണ്‍ഗ്രസിലും എന്‍സിപിയിലും ഒരൊറ്റ നേതാവ് പോലും ബാക്കിയുണ്ടാവില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അതേസമയം അമിത് ഷാ പ്രതിപക്ഷ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിന് അനുമിത നല്‍കിയതെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

1

നേരത്തെ എന്‍സിപിയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടത് കൊണ്ടാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാക്കളടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നാരായണ്‍ റാണെയും കൂടി ചേര്‍ന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ വെല്ലുവിളി പ്രതിപക്ഷത്തിന് മുന്നിലെത്തിയിരിക്കുന്നത്.

ബിജെപി സ്വന്തം വാതില്‍ തുറന്നിട്ടാല്‍ എന്‍സിപി അധ്യക്ഷ ശരത് പവാറും കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും വരെ പാര്‍ട്ടിയിലെത്തും. ഒരാള്‍ പോലും സ്വന്തം പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നടത്തുന്ന മഹാജനസന്ദേശ് യാത്രയുടെ രണ്ടാം പാദത്തില്‍ ദക്ഷിണ മഹാരാഷ്ട്രയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇനിയും നേതാക്കള്‍ വരുമെന്ന രീതിയില്‍ സംസാരിച്ചത്.

കോണ്‍ഗ്രസ് നേതാവ് ശശികുമാര്‍ ഷിന്‍ഡെയുടെ മണ്ഡലത്തില്‍ വെച്ചായിരുന്നു അമിത് ഷാ വെല്ലുവിളി നടത്തിയത്. ഇവിടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഏറ്റവുമധികം നേതാക്കള്‍ മറുകണ്ടം ചാടിയത് എന്‍സിപിയില്‍ നിന്നാണ്. കഴിഞ്ഞ ദിവസം രണ്ട് എന്‍സിപി എംഎല്‍എമാര്‍ ബിജെപിയിലെത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ ജയ്കുമാര്‍ ഗോറെയും പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു.

 134 അടിയുള്ള ഭീമാകാരന്‍ ക്യുവൈ5... മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലേക്ക്, അതിവേഗമുള്ള ഛിന്നഗ്രഹം!! 134 അടിയുള്ള ഭീമാകാരന്‍ ക്യുവൈ5... മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലേക്ക്, അതിവേഗമുള്ള ഛിന്നഗ്രഹം!!

English summary
amit shah warns opposition more defections come
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X