കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും എന്‍ഡിഎ പിളരുന്നു! ശിവസേനയ്ക്ക് അമിത് ഷായുടെ താക്കീത്! നേട്ടം കൊയ്ത് കോണ്‍ഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ ചൊല്ലി ഇതുവരെ മൂന്ന് സഖ്യകക്ഷികളാണ് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് മറുകണ്ടം ചാടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാന സഖ്യകക്ഷിയായ ശിവസേനയും എന്‍ഡിഎ ബന്ധം അവസാനിപ്പിക്കുമെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം സഖ്യം അവസാനിപ്പിക്കുമെന്ന് വെല്ലുവിളിച്ച ശിവസേനയ്ക്ക് ശക്തമായ താക്കീതാണ് അമിത് ഷാ നല്‍കിയത്. വിശദാംശങ്ങളിലേക്ക്

 ബിജെപിയുടെ മുഖ്യശത്രു

ബിജെപിയുടെ മുഖ്യശത്രു

1990 മുതല്‍ എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ കുറച്ചുനാളുകളായി പ്രതിപക്ഷത്തെക്കാള്‍ മോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രധാനശത്രുവായി മാറിയിരിക്കുകയാണ് ശിവസേന.ബിജെപിക്ക് അഹങ്കാരമാണെന്നാണ് ശിവസേനയുടെ ആരോപണം.

രാഹുലിനെ പുകഴ്ത്തി മോദിയെ ഇകഴ്ത്തി

രാഹുലിനെ പുകഴ്ത്തി മോദിയെ ഇകഴ്ത്തി

ബിജെപിയേയും മോദിയേയും വിമര്‍ശിക്കുമ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിയെ അങ്ങേയറ്റം ശിവസേന പുകഴ്ത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമായപ്പോള്‍ രാജ്യത്തിന്‍റെ മൂഡ് എന്തെന്ന് വ്യക്തമായെന്നായിരുന്നു ശിവസേന പറഞ്ഞത്.

മഹാരാഷ്ട്ര നിര്‍ണായകം

മഹാരാഷ്ട്ര നിര്‍ണായകം

ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമായ സൂചന ശിവസേന നല്‍കി കഴിഞ്ഞു. എന്നാല്‍ യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള മഹാരാഷ്ട്ര ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

നില്‍ക്കക്കള്ളിയില്ലാതെ ബിജെപി

നില്‍ക്കക്കള്ളിയില്ലാതെ ബിജെപി

2014 ല്‍ 48 സീറ്റുകളില്‍ 40 ഉം എന്‍ഡിഎ നേടിയത് ശിവസേനയുമായി സഖ്യത്തിലായതോടെയാണ്. ശിവസേന സഖ്യം കൂടി ഇല്ലേങ്കില്‍ പാര്‍ട്ടിയുടെ നില പരുങ്ങലില്‍ ആകുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ തന്നെ വ്യക്തമാക്കുന്നുണ്ട്.

സഖ്യം വേണം

സഖ്യം വേണം

ഇത്തവണയും ബിജെപിയും സേനയും ചേര്‍ന്ന് മത്സരിച്ചാല്‍ പോലും മഹാരാഷ്ട്രയില്‍ വിജയിക്കുക എളുപ്പമല്ലെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയില്‍ പറയുന്നു.ഈ സാഹചര്യത്തില്‍ ഏത് വിധേനയും സഖ്യത്തിനുള്ള ശ്രമം ബിജെപി നടത്തിയിരുന്നു.

വെല്ലുവിളി

വെല്ലുവിളി

ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടാനാകുമെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ ശിവസേനയെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ 48 സീറ്റുകളില്‍ 40 എണ്ണത്തിലും ബിജെപി ജയിക്കുമെന്നും അമിത് ഷാ ശിവസേനയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ശിവസേനയെ പരാജയപ്പെടുത്തും

ശിവസേനയെ പരാജയപ്പെടുത്തും

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പൊതുപരിപാടികളിലും അമിത് ഷാ ഇതാവര്‍ത്തിച്ചു. സഖ്യം തുടരാന്‍ തയ്യാറായാല്‍ ശിവസേനയ്ക്ക് മഹാരാഷ്ട്രയില്‍ മികച്ച വിജയം നേടാന്‍ കഴിയും. എന്നാല്‍ സഖ്യത്തില്‍ തുടരില്ലേങ്കില്‍ എതിരാളികളെയെന്ന പോലെ ശിവസേനയേയും ബിജെപി പരാജയപ്പെടുത്തുമെന്നും അമിത് ഷാ പറഞഅഞു.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

അതേസമയം അമിത് ഷായുടെ താക്കീതിന് മറുപടിയുമായി ശിവസേനയും രംഗത്തെത്തി. ബിജെപിക്ക് അഹങ്കാരമാണെന്ന് ശിവസേന പ്രതികരിച്ചു. ആരൊക്കെ വെല്ലുവിളിച്ചാലും അതിനെ നേരിടാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും ശിവസേന വ്യക്തമാക്കി.

വെറും വ്യാമോഹം

വെറും വ്യാമോഹം

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ ജനങ്ങള്‍ പുറത്ത് നിര്‍ത്തി. മഹാരാഷ്ട്രയിലും അത് തന്നെ സംഭവിക്കും. 48 സീറ്റുകളില്‍ 40 ഉം നേടാമെന്നത് ബിജെപിയുടെ വെറും വ്യാമോഹം മാത്രമാണ്. വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം നടത്തിയാല്‍ മാത്രമേ അത്രയും സീറ്റുകള്‍ ബിജെപിക്ക് ഒറ്റയ്ക്ക് നേടാന്‍ ആകൂവെന്നും ശിവസേന വ്യക്തമാക്കി.

പാര്‍ട്ടിയുടെ നിലപാട്

പാര്‍ട്ടിയുടെ നിലപാട്

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയുടെ സ്വസ്ഥത നശിപ്പിച്ചിരിക്കുകയാണ്. അമിത് ഷായുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ നിലപാടുകളാണ് തുറന്ന് കാട്ടുന്നത്.

തിരിച്ചടി

തിരിച്ചടി


ഹിന്ദുത്വവും രാമക്ഷേത്രവും മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ട് പോകാനാണ് ശിവസേന ആഗ്രഹിക്കുന്നത്. എന്നാല്‍ ബിജെപി അതിന് തയ്യാറാകുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.ബിജെപി ശിവസേന സഖ്യങ്ങള്‍ വേര്‍പിരിയലിന്‍റെ വക്കിലെത്തിയപ്പോള്‍മറുപക്ഷത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. 48 സീറ്റുകളില്‍ ഇരുപത് സീറ്റുകള്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ധാരണ.

English summary
Amit Shah warns Shiv Sena, says BJP will crush ex-allies if there’s no tie-up for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X