കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാ

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി അമിത് ഷാ. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളെ പാര്‍ട്ടിയിലേക്ക് പരസ്യമായി സ്വാഗതം ചെയ്തിരിക്കുകയാണ് അമിത് ഷാ. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പ്രതിപക്ഷ നേതാക്കള്‍ ബിജെപിയിലെത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

ഹരിയാനയില്‍ കോണ്‍ഗ്രസ് കടുത്ത വിഭാഗീയതയുടെ നടുവിലാണ്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും മകന്‍ ദീപേന്ദര്‍ ഹൂഡയും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ദേശീയ തലത്തില്‍ അധ്യക്ഷനില്ലാത്തതാണ് പ്രധാന പ്രശ്‌നമായി മാറിയത്. എന്നാല്‍ സോണിയാ ഗാന്ധി വന്നതോടെ ഇത് മാറിയേക്കും. ഹൂഡയ്ക്ക് സോണിയയുമായി അടുപ്പമുള്ളതും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചേക്കും. എന്നാല്‍ അമിത് ഷായുടെ വെല്ലുവിളി വലിയ ആശങ്കകളാണ് കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരിക്കുന്നത്.

പരസ്യ പ്രഖ്യാപനം

പരസ്യ പ്രഖ്യാപനം

ഹരിയാനയില്‍ ആസ്ത റാലിയില്‍ പങ്കെടുക്കവേയാണ് പ്രതിപക്ഷ നേതാക്കളെ അമിത് ഷാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പ്രതിപക്ഷ നിരയിലെ നല്ല നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാനയിലെ ജിന്ദില്‍ നടന്ന റാലിയില്‍ വെച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന തരത്തില്‍ അദ്ദേഹം സംസാരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായും സൂചനയുണ്ട്.

എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കള്‍

എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കള്‍

കോണ്‍ഗ്രസില്‍ ജാട്ട് മേഖലയില്‍ ജനപിന്തുണയുള്ള നിരവധി നേതാക്കളുണ്ട്. ഇതില്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലാത്ത നേതാക്കളുണ്ട്. ഇവരെ ബിജെപിയിലേക്ക് കൊണ്ടുവന്ന് മത്സരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ബീരേന്ദര്‍ സിംഗ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക് പോകാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ഹരിയാനയില്‍ ജാട്ടുകളുടെ വിശ്വാസ്യത നേടിയാല്‍ അത് ഉത്തര്‍പ്രദേശിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അമിത് ഷാ.

കോണ്‍ഗ്രസിന് മുന്നറിയിപ്പ്

കോണ്‍ഗ്രസിന് മുന്നറിയിപ്പ്

2014ലെ ഹരിയാന സന്ദര്‍ശനവും പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബീരേന്ദര്‍ സിംഗ് മറുകണ്ടം ചാടിയതുമെല്ലാം അമിത് ഷാ വീണ്ടും സൂചിപ്പിച്ചു. ഇത് കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്. ബിജെപിയില്‍ ഇക്കാലം കൊണ്ട് വലിയ നേതാവാകാന്‍ ബീരേന്ദര്‍ സിംഗിന് സാധിച്ചു. ഇത് കോണ്‍ഗ്രസ് നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാല്‍ നല്ല നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. അവര്‍ക്ക് ബിജെപിയില്‍ എല്ലാ സമയത്തും ബഹുമാനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന് ഭയം

പ്രതിപക്ഷത്തിന് ഭയം

അമിത് ഷായുടെ ആസ്ത റാലി ബീരേന്ദര്‍ സിംഗാണ് സംഘടിപ്പിച്ചത്. പ്രത്യേക ലക്ഷ്യങ്ങൡാതെ അമിത് ഷാ സംസ്ഥാനത്ത് വരാറില്ല. ഇത് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്. ഐഎന്‍എല്‍ഡി, കോണ്‍ഗ്രസ്, ബിഎസ്പി, ജനനായക് ജനത പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ നിരവധി നേതാക്കള്‍ ബിജെപിയിലെത്തിയിരുന്നു. ഇത് ആവര്‍ത്തിക്കാനാണ് സാധ്യത. ബീരേന്ദര്‍ സിംഗ് കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ചയും നടത്തുന്നുണ്ട്.

കോണ്‍ഗ്രസില്‍ വിഭാഗീയത

കോണ്‍ഗ്രസില്‍ വിഭാഗീയത

ഭൂപീന്ദര്‍ സിംഗ് ഹൂഡ സ്വന്തം തട്ടകമായ റോത്തഗില്‍ പരിവര്‍ത്തന്‍ മഹാറാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള മുന്നറിയിപ്പാണ് ഇത്. ദേശീയ നേതാക്കളെയൊന്നും റാലിയിലേക്ക് ക്ഷണിച്ചിട്ടില്ല. ഹൂഡയുടെ മകന്‍ ദീപേന്ദര്‍ സിംഗ് ഹൂഡ കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെ തള്ളിയിരുന്നു. കോണ്‍ഗ്രസിലെ 11 നേതാക്കള്‍ ഹൂഡയ്‌ക്കൊപ്പമുണ്ട്. അദ്ദേഹം ബിജെപിയിലേക്ക് പോകാനോ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനോ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ബിജെപി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയാല്‍ പിന്തുണ ബിജെപിക്കായിരിക്കും നല്‍കുക.

അമിത് ഷാ വിജയിക്കുമോ?

അമിത് ഷാ വിജയിക്കുമോ?

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ദുര്‍ബലമാണെങ്കിലും, ബിജെപി പൂര്‍ണ തോതില്‍ അത് മുതലെടുക്കുമോ എന്ന് ഉറപ്പില്ല. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ബീരേന്ദര്‍ സിംഗും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇത് പരിഹരിക്കാനാണ് അമിത് ഷാ എത്തിയത്. അതേസമയം 2014ല്‍ ജാട്ടുകള്‍ അല്ലാത്തവരുടെ വോട്ടുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ ജാട്ട് വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ ബീരേന്ദര്‍ സിംഗ് മുഖ്യമന്ത്രിയാവാന്‍ വരെ സാധ്യതയുണ്ട്.

ഗാന്ധി കുടുംബത്തിന് മാത്രമാണ് അതുള്ളത്, മറ്റുള്ളവര്‍ക്ക്.... കോണ്‍ഗ്രസ് നേതാവ് പറയുന്നത് ഇങ്ങനെഗാന്ധി കുടുംബത്തിന് മാത്രമാണ് അതുള്ളത്, മറ്റുള്ളവര്‍ക്ക്.... കോണ്‍ഗ്രസ് നേതാവ് പറയുന്നത് ഇങ്ങനെ

English summary
amit shah welcomes opposition leaders to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X