കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ.... ദാദ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമോ?

Google Oneindia Malayalam News

Recommended Video

cmsvideo
Sourav Ganguly Is Welcome to Join BJP Says Amit Shah | Oneindia Malayalam

ദില്ലി: ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ബിജെപിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായ ബംഗാളാണ് മുന്നിലെന്നാണ് സൂചന. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്.

ബിസിസിഐയിലെ നിയമനങ്ങള്‍ രാഷ്ട്രീയ നിറം കാണിക്കുമ്പോഴാണ് ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേരുകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ഗാംഗുലിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഗാംഗുലിക്ക് വരാം

ഗാംഗുലിക്ക് വരാം

ഗാംഗുലി രാഷ്ട്രീയത്തിലേക്ക് വരുമെന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ രാജ്യത്തുള്ള ഏതൊരു പൗരനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. കാരണം അത് നല്ല പാര്‍ട്ടിയാണ്. പ്രമുഖരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കേണ്ടത് തന്റെ കടമയാണെന്നും അമിത് ഷാ പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തെ ബിജെപിയില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായി കിട്ടിയതല്ലെന്നും അമിത് ഷാ പറഞ്ഞു.

2016ലെ ക്ഷണം

2016ലെ ക്ഷണം

ഗാംഗുലിയെ 2016ല്‍ ബിജെപി പാര്‍ട്ടിയില്‍ ചേരാനായി സമീപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു മുന്നേറ്റമായിരുന്നു അന്ന് അമിത് ഷാ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബംഗാളില്‍ പ്രശസ്തരുടെ ആവശ്യമില്ലാതെ തന്നെ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ പാര്‍ട്ടി നേടി. അതൊന്നും ഒരു പ്രമുഖനും പാര്‍ട്ടിയില്‍ ഇല്ലാതെയാണ്. പക്ഷേ ഒരു സെലിബ്രിറ്റി ലെവലിലുള്ള നേതാവിന് ബിജെപിയിലേക്ക് എപ്പോഴും ക്ഷണമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ബിജെപിക്ക് ബംഗാളില്‍ പ്രമുഖ മുഖങ്ങളില്ല എന്ന് ഉറപ്പാണ്. ദിലീപ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് പ്രമുഖര്‍. പക്ഷേ ഇവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. എന്‍ആര്‍സി വിഷയത്തില്‍ ദിലീപ് ഘോഷിനുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണം. മുകുള്‍ റോയി ദേശീയ നേതൃത്വവുമായി തല്‍ക്കാലം ഇടഞ്ഞിരിക്കുകയാണ്. 18 സീറ്റെന്ന ലോക്‌സഭാ നേട്ടം ഒരിക്കലും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ദാദയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് ഷാ ലക്ഷ്യമിടുന്നത്.

ദാദയ്ക്കുള്ള സ്വാധീനം

ദാദയ്ക്കുള്ള സ്വാധീനം

കൊല്‍ക്കത്തയിലെ വലിയ സ്വാധീനമാണ് ദാദയ്ക്കുള്ളത്. സംസ്ഥാനം മുഴുവന്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ പരന്ന് കിടക്കുകയാണ്. അടുത്തൊന്നും ഗാംഗുലിയെ വെല്ലുവിളിക്കുന്ന നേതാവ് ബംഗാളില്‍ നിന്ന് ഉണ്ടാവില്ല. അത്രയധികം സ്വാധീനം ഗാംഗുലിക്കുണ്ട്. ഇവയില്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകളാണ്. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ ഗാംഗുലിക്ക് അതിനാല്‍ സാധിക്കും. അതേസമയം തൃണമൂല്‍ ഗാംഗുലിയെ പിണക്കാന്‍ തയ്യാറല്ല. മമതയുമായി അദ്ദേഹത്തിന് നല്ല അടുപ്പമുള്ളത് കൊണ്ട് കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമാകില്ല.

10 മാസങ്ങള്‍ക്ക് ശേഷം

10 മാസങ്ങള്‍ക്ക് ശേഷം

പത്ത് മാസങ്ങള്‍ ശേഷം ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനമൊഴിയും. ക്രിക്കറ്റ് ഭരണസമിതികളില്‍ ആറ് വര്‍ഷം തുടര്‍ച്ചയായി ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ മൂന്ന് വര്‍ഷത്തേക്ക് മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. അത് പ്രകാരം ഗാംഗുലി അധികം വൈകാതെ തന്നെ പദവി ഒഴിയും. ഇത് കഴിഞ്ഞാല്‍ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അമിത് ഷായുമായി അദ്ദേഹത്തിനുള്ള അടുപ്പവും ഇതില്‍ നിര്‍ണായകമാണ്. പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കുന്നതില്‍ അമിത് ഷായ്ക്ക് വലിയ മികവുമുണ്ട്.

മമതയുമായി ഇടയുമോ?

മമതയുമായി ഇടയുമോ?

ഗാംഗുലി ശരിക്കും ചെകുത്താനും കടലിനും നടുവിലാണ്. രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഗാംഗുലി കുടുങ്ങും. അടുത്ത സുഹൃത്തായ മമത ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നാല്‍ ഗാംഗുലിയുമായി ഇടയും. തൃണമൂലില്‍ ചേര്‍ന്നാല്‍ അമിത് ഷായുമായി ഇടയേണ്ടി വരും. ഈ സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹം മറ്റൊരു പദവിയിലേക്ക് വേഗം മാറാന്‍ സാധ്യത. ഇനി മത്സരിക്കാനിറങ്ങിയാല്‍ മമതയുടെ അധികാരം എന്നെന്നേക്കുമായി നഷ്ടമാകും.

 ക്രിക്കറ്റ് ഭരണം ബിജെപി പിടിക്കുമോ? അമിത് ഷായുടെ മകന്റെ നിയമന ലക്ഷ്യം ഇങ്ങനെ ക്രിക്കറ്റ് ഭരണം ബിജെപി പിടിക്കുമോ? അമിത് ഷായുടെ മകന്റെ നിയമന ലക്ഷ്യം ഇങ്ങനെ

English summary
amit shah welcomes sourav ganguly to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X