കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ പിണറായിയിലെത്തും! തലശേരി വരെ പദയാത്രയിൽ പങ്കെടുക്കും.. രണ്ടും കൽപ്പിച്ച് ബിജെപി...

ഒക്ടോബർ മൂന്നിന് പയ്യന്നൂരിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും.

  • By ഡെന്നീസ്
Google Oneindia Malayalam News

ദില്ലി: സിപിഎം അക്രമങ്ങൾക്കെതിരെ കേരളത്തിൽ പദയാത്ര സംഘടിപ്പിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. ഒക്ടോബർ മൂന്നു മുതൽ 17 വരെയാണ് കുമ്മനം രാജശേഖരൻ നയിക്കുന്ന സംസ്ഥാന പദയാത്ര സംഘടിപ്പിക്കുന്നത്.

തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രം; കേരളത്തിലും റാം റഹീം സിങ് വേണോ? എല്ലാം വെളിച്ചത്താകും?...തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രം; കേരളത്തിലും റാം റഹീം സിങ് വേണോ? എല്ലാം വെളിച്ചത്താകും?...

മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു! മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!

ഒക്ടോബർ മൂന്നിന് പയ്യന്നൂരിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും. പിലാത്തറ വരെ പദയാത്രയിൽ അദ്ദേഹം പങ്കെടുക്കും. ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും അദ്ദേഹം പദയാത്രയിൽ അണിചേരും. മമ്പറത്ത് നിന്നും പിണറായി വഴി തലശേരി വരെ അമിത് ഷാ പദയാത്രയിൽ പങ്കെടുക്കും.

amitshah

തലശേരിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഒക്ടോബർ 17ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ വീണ്ടും കേരളത്തിലെത്തും. തിങ്കളാഴ്ച നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് സംസ്ഥാന പദയാത്രയെ സംബന്ധിച്ച് അന്തിമ തീരുമാനമായത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ. മന്ത്രിമാർ,എംപിമാർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ പദയാത്രയിൽ അണിചേരും.

കോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരുംകോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരും

കേരളത്തിൽ സിപിഎമ്മിന്റെയും ഇടതു സർക്കാരിന്റെയും നേതൃത്വത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗം കുറ്റപ്പെടുത്തി. ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 14 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. അക്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് കേരളത്തിലെ ഇടതു സർക്കാരിന്റെ നിലപാടെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു.

English summary
amit shah will be join with bjp kerala march.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X