കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് അവസാന അവസരം എന്ന് കര്‍ഷകര്‍; അമരീന്ദര്‍ സിങുമായി അമിത് ഷായുടെ ചര്‍ച്ച, ശേഷം കര്‍ഷകരുമായി

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ചര്‍ച്ച നടത്തും. പകല്‍ 9.30നാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ദില്ലിയെ വിറപ്പിച്ച് സമരം തുടരുന്നത്. ഇന്ന് കര്‍ഷകരുടെ പ്രതിനിധികളുമായി നിര്‍ണായക ചര്‍ച്ച നടക്കും. നാലാം തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടക്കാന്‍ പോകുന്നത്.

pa

അവസാന ചര്‍ച്ച നടന്നത് ചൊവ്വാഴ്ചയായിരുന്നു. കര്‍ഷക നിയമത്തെ കുറിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം കര്‍ഷകര്‍ തള്ളുകയാണുണ്ടായത്. കാര്‍ഷിക പരിഷ്‌കരണ നിയമം ചരിത്രപരമാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴുമുള്ള നിലപാട്. അതുകൊണ്ടുതന്നെ നിയമം പിന്‍വലിക്കാനുള്ള സാധ്യത കുറവാണ്. നിമയം പിന്‍വലിക്കുംവരെ സമരം എന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ സമരം എങ്ങനെ അവസാനിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

 ബുറേവി തീരം തൊട്ടു; ശ്രീലങ്കയിൽ കനത്ത മഴ.. നാളെ കേരള തീരത്തേക്ക്..ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത ബുറേവി തീരം തൊട്ടു; ശ്രീലങ്കയിൽ കനത്ത മഴ.. നാളെ കേരള തീരത്തേക്ക്..ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കാര്‍ഷിക പരിഷ്‌കരണ നിയമം കര്‍ഷക നന്മ ഉദ്ദേശിച്ചുള്ളതാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരുന്നത്. കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ വളരെ ശക്തമായ നിലപാടിലാണ്. ഇന്നത്തെ ചര്‍ച്ച അവസാന അവസരമാണ് എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. കോര്‍പറേറ്റുകളെ സഹായിക്കുന്ന കരിനിയമം ആണ് നടപ്പാക്കിയിട്ടുള്ളതെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്ത് നിമയം പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായാല്‍ സര്‍ക്കാരിന്റെ പരാജയമായി വിലയിരുത്തപ്പെടും. അത് അപൂര്‍വ സംഭവവുമാകും. ഇന്നത്തെ ചര്‍ച്ച സര്‍ക്കാരിനുള്ള അവസാന അവസരമാണ്. പരാജയപ്പെട്ടാല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കും. സര്‍ക്കാര്‍ വീഴുകയും ചെയ്യുമെന്നും ലോക്‌സംഘര്‍ഷ മോര്‍ച്ച നേതാവ് പ്രതിഭ ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷം വരെ സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍ എത്തിയിട്ടുള്ളത്. ദില്ലിയില്‍ ഒട്ടേറെ സമരക്കാര്‍ എത്തിയിട്ടുണ്ട്. ഹരിനായ-ദില്ലി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് തമ്പടിച്ചിരിക്കുന്നത്. സമരം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അവര്‍ താക്കീത് നല്‍കുന്നു.

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

English summary
Amit Shah will meet Punjab Chief Minister Amarinder Singh Today before Talks With Farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X