• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിലെ ഷോക്ക്... കളി മാറ്റി അമിത് ഷാ, ചൂടറിയുക 2 സംസ്ഥാനങ്ങള്‍, ഷഹീന്‍ബാഗിലും തന്ത്രം!!

ദില്ലി: ബിജെപി ദില്ലിയില്‍ വന്‍ തിരിച്ചടി വഴങ്ങിയ സാഹചര്യത്തില്‍ അടിമുടി മാറ്റങ്ങളുമായി അമിത് ഷാ. ഇനി അടുത്ത തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് വരെ അഗ്രസീവാ സമീപനം ഉപേക്ഷിക്കാനാണ് തീരുമാനം. പകരം തന്ത്രപരമായി മാറ്റങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ദില്ലിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന പ്രകാശ് ജാവദേക്കറെ അത്തരമൊരു പദവിയില്‍ ഇനിയും നിലനിര്‍ത്തില്ല.

വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ മുസ്ലീം വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തില്‍ നിന്ന് നീക്കാനാണ് തീരുമാനം. ബീഹാര്‍, ബംഗാള്‍ തിരഞ്ഞെടുപ്പുകളിലെ തന്ത്രമാണ് അമിത് ഷാ ഒരുങ്ങുന്നത്. അതേസമയം പ്രതിപക്ഷത്തിന് ഏത് സമയത്താണ് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കേണ്ടതെന്ന് അദ്ദേഹത്തിനറിയാമെന്ന് നേതാക്കളും പറയുന്നു. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്കുള്ള പുതിയ തന്ത്രത്തിന്റെ ആദ്യ ഘട്ടം രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കാണുമെന്നാണ് സൂചന.

മുസ്ലീ വിദ്വേഷം മാറ്റുക

മുസ്ലീ വിദ്വേഷം മാറ്റുക

ബിജെപി കുറച്ച് വര്‍ഷങ്ങളായി സബ്കാ വികാസ് എന്നതിന് പ്രാധാന്യം നല്‍കുന്നത്. ഇവിടെ അമിത് ഷാ ഇത് പുതിയ തന്ത്രമായിട്ടാണ് ഉപയോഗിക്കുന്നത്. ഷഹീന്‍ബാഗില്‍ സമരം നടത്തുന്ന സ്ത്രീകളെ അമിത് ഷാ നേരിട്ട് കാണും. ഇത് അദ്ദേഹത്തിന്റെ ചാണക്യ തന്ത്രമാണ്. കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചിരുന്നു. മറ്റൊന്ന് കശ്മീരിലെ വിലക്കുകള്‍ നീക്കി സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതാണ്. ഇത് രണ്ടും മുസ്ലീങ്ങളെ രണ്ട് തട്ടിലാക്കുമെന്ന ഉറപ്പിലാണ് അമിത് ഷാ. അതിലൂടെ വിജയിക്കുകയെന്ന തന്ത്രമാണ് മുന്നിലുള്ളത്.

രണ്ട് സംസ്ഥാനങ്ങള്‍

രണ്ട് സംസ്ഥാനങ്ങള്‍

അമിത് ഷായ്ക്ക് നിര്‍ബന്ധമായും ജയിക്കേണ്ട രണ്ട് സംസ്ഥാനം ബീഹാറും ബംഗാളുമാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം കുറയാതിരിക്കാന്‍ ഇത് രണ്ടും അത്യാവശ്യമാണ്. സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അമിത് ഷാ ഉന്നയിക്കില്ല. ആര്‍ജെഡിയിലെ കുടുംബ വഴക്കും അഴിമതിയുമാണ് പ്രധാന വിഷയമാകുക. ഇതൊന്നും പോരാത്തതിന് വലിയൊരു സര്‍പ്രൈസ് അമിത് ഷാ ഒരുക്കുന്നുണ്ട്. ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പാണ് ഇത്.

നിതീഷിനെതിരെ നീക്കം

നിതീഷിനെതിരെ നീക്കം

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അമിത് ഷാ പറഞ്ഞെങ്കിലും, ജെഡിയുവിനുള്ളിലെ വിമര്‍ശനം ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. നിതീഷ് മമതാ ബാനര്‍ജിയുമായും കോണ്‍ഗ്രസുമായും രഹസ്യ ചര്‍ച്ചകളും നടത്തുന്നുണ്ട്. ബീഹാറില്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇളക്കാന്‍ നിതീഷ് ശ്രമിക്കുന്നത അമിത് ഷാ അറിഞ്ഞിട്ടുണ്ട്. ഇത് മുന്നില്‍ കണ്ട് ബിജെപി എല്ലാ സീറ്റിലും മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ജെഡിയുവിനെ പിളര്‍ത്താനും അമിത് ഷാ നിര്‍ദേശിക്കുന്നുണ്ട്.

മമതയ്ക്കുള്ള പണി

മമതയ്ക്കുള്ള പണി

മമതയെ ശരിക്കും കുരുക്കാനാണ് അടുത്ത പദ്ധതി. ഇതിനായി എന്‍ആര്‍സി തന്നെയാണ് പ്രചാരണായുധമാക്കുക. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുസ്ലീങ്ങളുടെ വോട്ടുകള്‍ മമതയുടെ ശക്തമായ വോട്ടുബാങ്കാണ്. എന്നാല്‍ ഹിന്ദു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ മമതയെ ഇവര്‍ കൂടുതല്‍ എതിര്‍ക്കണമെങ്കില്‍ സിഎഎ ബംഗാളില്‍ നടപ്പാക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിന് ശ്രമിച്ചാല്‍ മമത തടയുമെന്ന് ഉറപ്പാണ്. ഇതോടെ മമത ഹിന്ദുവിരുദ്ധയാവും. അതോടെ കാര്യങ്ങള്‍ എളുപ്പമാവുക. അടുത്ത ആറ് മാസത്തിനുള്ളില്‍ മമതയെ കുരുക്കാനുള്ള പ്ലാന്‍ നടപ്പാക്കി തുടങ്ങും.

ജെഡിയു വില്ലന്‍

ജെഡിയു വില്ലന്‍

ജെഡിയു ബിജെപി സഖ്യം വിടാനായി കൂടുതല്‍ സീറ്റുകളാണ് ചോദിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് സഖ്യം മാറുന്നത് നിതീഷ് മുമ്പും ചെയ്തിട്ടുള്ളതാണ്. അതാണ് അമിത് ഷാ ഒരുപടി കടന്ന് ചിന്തിക്കാന്‍ കാരണം. ബിജെപിയില്‍ നിന്ന് തുടര്‍ച്ചയായി മോശം സമീപനമാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് നിതീഷ് പറയുന്നുണ്ട്. ഇക്കാര്യം നേരത്തെ പ്രശാന്ത് കിഷോറും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മോദി വലിയ ഫാക്ടറാണ്. മദ്യനിരോധനം അടക്കമുള്ള കാര്യങ്ങള്‍ നിതീഷിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം വിടാനുള്ള പദ്ധതിയായിരിക്കും നിതീഷ് മുന്നില്‍ കാണുന്നത്. അതുകൊണ്ട് കൂടുതല്‍ സീറ്റെന്ന് നിതീഷിന്റെ തന്ത്രം അമിത് ഷാ പൊളിക്കും.

അടുത്ത ലക്ഷ്യം

അടുത്ത ലക്ഷ്യം

സുപ്രീം കോടതി സംവരണം മൗലികാവകാശമല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഇതിനെ മറികടക്കാന്‍ നിയമനിര്‍മാണം നടത്താനാണ് അടുത്ത പ്ലാന്‍. ഇതോടെ ദളിത്, ഒബിസി വിഭാഗം ബിജെപിയെ കൂടുതല്‍ ശക്തമാക്കും. ഇതിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് കൂടി നടപ്പാക്കും. അതോടെ ബംഗാളിലും ബീഹാറിലും പ്രധാന വിഷയം ദേശീയ കാര്യങ്ങളാവും. അത്തരം സാഹചര്യത്തില്‍ ബിജെപിക്ക് എപ്പോഴും മേല്‍ക്കെ ഉണ്ട്. പ്രതിപക്ഷത്തിന് ദില്ലിയില്‍ നല്‍കുമെന്ന് പറഞ്ഞ ഷോക്ക് ട്രീറ്റ്‌മെന്റ് യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങളാണ്.

ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി അഭിഷേക് ദത്ത്, ബിജെപിയെ അമ്പരിപ്പിച്ച നേട്ടം, എഎപി വിറയ്ക്കും!

English summary
amit shah will step back from hard face to soft face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X