കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഒന്നല്ല മൂന്ന് ലക്ഷ്യങ്ങള്‍... എന്‍ആര്‍സി അടുത്ത അയോധ്യ, അമിത് ഷായുടെ പദ്ധതികള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ രാഷ്ട്രീയത്തിന് അടിത്തറ പാകിയ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ബിജെപിക്ക് ഇനി ഉന്നയിക്കാന്‍ വിഷയങ്ങളില്ലെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിക്കുന്നത്. എന്നാല്‍ അവര്‍ക്ക് തെറ്റിയെന്നാണ് വ്യക്തമാകുന്നത്. വര്‍ഷങ്ങളോളം കത്തിനില്‍ക്കുമെന്ന് ഉറപ്പുള്ള മൂന്ന് വിഷയങ്ങള്‍ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്.

എന്‍ആര്‍സിയാണ് ഇതില്‍ പ്രധാനം. ഇന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് എന്‍ആര്‍സി നടപ്പാക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചിരുന്നു. ആ പ്രസ്്താവന എല്ലാത്തിനുമുള്ള തുടക്കമാണെന്ന് സൂചനയുണ്ട്. നേരത്തെ എന്‍ആര്‍സി നടപ്പാക്കുമെന്ന് ശക്തമായി തന്നെ പറഞ്ഞിരുന്നു അമിത് ഷാ. എന്നാല്‍ അങ്ങനെ ഒരു ആലോചനയില്ലെന്ന് മോദി തിരുത്തിയതോടെ മാറ്റി പറഞ്ഞു. എന്നാല്‍ എന്‍ആര്‍സി മതത്തിന്റെ പേരിലുള്ള പട്ടികയാണ്. അതുകൊണ്ട് ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഉടന്‍ അവസാനിക്കുമെന്ന പ്രചാരണം തീര്‍ത്തു അര്‍ത്ഥമില്ലാത്തതാണ്.

എന്‍ആര്‍സി അയോധ്യയാക്കും

എന്‍ആര്‍സി അയോധ്യയാക്കും

എന്‍ആര്‍സി അയോധ്യയാക്കാനാണ് ബിജെപിയുടെ പ്ലാന്‍. ബിജെപിയുടെ കോര്‍ വിഷയങ്ങള്‍ അവസാനിപ്പിച്ച് പുതിയത് തുടങ്ങി കഴിഞ്ഞെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. ഇതടക്കം മൂന്ന് സുപ്രധാന വിഷയങ്ങളാണ് ബിജെപിക്കുള്ളത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും, ഒരിക്കലും അത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമല്ല. ഹിന്ദുക്കള്‍ പൂര്‍ണമായും ഈ പ്രക്ഷോഭങ്ങളെ തള്ളി. യുപിയില്‍ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ മോദിയെയും ബിജെപിയെയും പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. ഇതോടെ എന്‍ആര്‍സി അയോധ്യ പോലൊരു വിഷയമാക്കി മാറ്റാനാണ് പ്ലാന്‍.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നിരവധി മുസ്ലീങ്ങള്‍ അനധികൃതമായി കുടിയേറ്റം നടത്തുന്നുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇത് വൈകാരിക വിഷയമായിട്ടാണ് ബിജെപി ഉയര്‍ത്തുക. എന്‍ആര്‍സി വിഷയം ദീര്‍ഘകാലം കത്തിനില്‍ക്കും. കാരണം രാഷ്ട്രീയപരമായി അത് പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ല. ഇതില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടുകയാണെങ്കില്‍ അവരെ തുടരാന്‍ അനുവദിക്കുകയും, ബാക്കിയുള്ളവരെ പുറത്താക്കുമെന്നും എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പിലും ഉയര്‍ത്തും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രചാരണം ഇത് തന്നെയായിരിക്കും.

അടുത്ത ലക്ഷ്യം

അടുത്ത ലക്ഷ്യം

ഹിന്ദു-മുസ്ലീം വിഷയങ്ങള്‍ തന്നെയാണ് ബിജെപിയുടെ പ്രധാന അജണ്ട. ജനസംഖ്യാ നിയന്ത്രണ നയമാണ് അടുത്ത പദ്ധതി. മുസ്ലീങ്ങള്‍ക്ക് രണ്ടിലധികം കുട്ടികളുണ്ടെന്നും അതാണ് ജനസംഖ്യ വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്നും പലയിടത്തും ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഇത് ആര്‍ട്ടിക്കിള്‍ 370 വിഷയം പോലെയാണ് ബിജെപി. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദി ഇതിനുള്ള തുടക്കമിടുകയും ചെയ്തു. നീതി ആയോഗ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്തു. പ്രതിപക്ഷത്തിന് ഇതിനെ എതിര്‍ക്കുക അസാധ്യമാണ്.

അമ്പരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍

അമ്പരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍

എന്‍ഡിഎയില്‍ എതിര്‍പ്പുണ്ടായാലും ബിജെപി ഈ വിഷയങ്ങളുമായി മുന്നോട്ട് പോകും. കാരണം വാഗ്ദാനങ്ങള്‍ പ്രലോഭിപ്പിക്കുന്നതാണ്. സിഎഎ പിന്തുണയ്ക്കാന്‍ നിതീഷിന് വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രി പദമാണ്. ബീഹാറില്‍ പ്രശ്‌നം നിലനില്‍ക്കുന്ന സമയത്തായിരുന്നു ഈ വാഗ്ദാനം. നവീന്‍ പട്‌നായിക്ക്, ജഗന്‍ മോഹന്‍ റെഡ്ഡി, കെ ചന്ദ്രശേഖര്‍ റാവു, എന്നിവരെ എങ്ങനെ മെരുക്കണമെന്നും അമിത് ഷായ്ക്ക് അറിയാം. ജഗനെതിരെ കേസുകള്‍ നിരവധിയാണ്. പട്‌നായിക്കും ഇതേ അവസ്ഥയുണ്ട്. കെസിആറിനും മകനുമെതിരെ ആരോപണങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് ബിജെപിയെ പിണക്കുക ഇവര്‍ക്ക് അസാധ്യമാണ്.

തിരഞ്ഞെടുപ്പ് വിജയങ്ങള്‍

തിരഞ്ഞെടുപ്പ് വിജയങ്ങള്‍

തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കാണ് അമിത് ഷാ പ്രാധാന്യം നല്‍കുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. ഇവിടെ എന്‍ആര്‍സി പ്രധാന വിഷയമാകും. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കപ്പെടുന്നുണ്ട് ഇവിടെ. മമത പോലുമറിയാതെ 18 സീറ്റുകളാണ് ബിജെപി നേടിയത്. ദിലീപ്് ഘോഷിന് ബംഗാളിന്റെ ചുമതല നല്‍കിയത് മറ്റൊരു ലക്ഷ്യമാണ്. തീവ്ര പ്രസംഗം ഹിന്ദു വോട്ടുകളെ ഇളക്കി മറിക്കും. ത്രിപുര പിടിച്ച നേതാക്കളെ തന്നെ ബംഗാളിലും ബിജെപി ഇറക്കുന്നുണ്ട്. മമത ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ബിജെപിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നത്. ദിലീപ് ഘോഷ് അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രിയാവാന്‍ പോലും സാധ്യത നിലനില്‍ക്കുന്നുണ്ട്.

അടിമുടി ഹിന്ദുത്വം

അടിമുടി ഹിന്ദുത്വം

ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക പരിഗണനയാണ് അവസാനത്തെ ബിജെപിയുടെ ലക്ഷ്യം. ന്യൂനപക്ഷ ക്ഷേമത്തിന് 4700 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനെ എതിര്‍ത്ത് കോടതിയില്‍ വന്ന ഒരു ഹര്‍ജിയെ ബിജെപി പിന്തുണയ്ക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷമേ പദ്ധതികള്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് മോദി സര്‍ക്കാര്‍ തന്നെ പറയുന്നുണ്ട്. സനാതന്‍ ഹിന്ദു ധര്‍മ വിഭാഗമാണ് ഹര്‍ജി നല്‍കിയത. നികുതി അടയ്ക്കുന്നവരുടെ പണം കൊണ്ട് ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഹര്‍ജി പറയുന്നത്. ഇതിനെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല. അവര്‍ ന്യൂനപക്ഷ പ്രേമികളായി മുദ്ര കുത്തപ്പെടും.

സിഎഎ വെറും സാമ്പിള്‍

സിഎഎ വെറും സാമ്പിള്‍

സിഎഎ ഹിന്ദുക്കളെ ഒപ്പം നിര്‍ത്താനുള്ള വെറുമൊരു തന്ത്രം മാത്രമാണ്. ലോക്‌സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം, ഒബിസി വിഭാഗത്തിന്റെ സബ് കാറ്റഗറൈസേഷന്‍ എന്നിവ ആ സാമ്പിളിന് വീര്യം പകരും. ഇതില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം 2026ല്‍ മാത്രമേ നടക്കൂ. എന്നാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഇത് നേരത്തെയാക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഇതെല്ലാം വരുന്നതോടെ പ്രതിപക്ഷത്തിന് ഭരണം പിടിക്കുകയെന്ന ഓപ്ഷന്‍ നഷ്ടമാകും. മോദി-അമിത് ഷാ സഖ്യം മുമ്പ് കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെ പുനരാവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. അത് ബിജെപിയുടെ സമ്പൂര്‍ണ ആധിപത്യത്തിലേക്കാണ നയിക്കുക.

മോദിക്ക് സമ്പദ്ഘടനയെ പറ്റി അറിയില്ല... ഇന്ത്യയുടെ പ്രതിച്ചായ ബിജെപി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധിമോദിക്ക് സമ്പദ്ഘടനയെ പറ്റി അറിയില്ല... ഇന്ത്യയുടെ പ്രതിച്ചായ ബിജെപി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

English summary
amit shahs agenda after caa may establish bjp vote bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X